prabhas-starrer-new-film-adipurush-gets-a-new-release-date-r81t57 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Mar 2022 04:23:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png prabhas-starrer-new-film-adipurush-gets-a-new-release-date-r81t57 – malayalees.ch https://malayalees.ch 32 32 പ്രഭാസിന്റെ ‘ആദിപുരുഷ്‍’, ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു https://malayalees.ch/prabhas-starrer-new-film-adipurush-gets-a-new-release-date-r81t57/ Tue, 01 Mar 2022 04:23:07 +0000 https://malayalees.ch/?p=57790 പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യം ‘രാമായണം’ അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് (Adipurush release date).

‘ആദിപുരുഷ്’ എന്ന പ്രഭാസ് ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും.  ഓം റാവത്ത്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനൊപ്പം ‘ആദിപുരുഷ്’ എന്ന ചിത്രത്തില്‍ കൃതി സനോണ്‍ സെയ്‍ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും അഭിനയിക്കുന്നു.

]]>