pr sreejesh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 Nov 2021 07:23:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pr sreejesh – malayalees.ch https://malayalees.ch 32 32 പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം https://malayalees.ch/pr-sreejesh-khelratna/ Wed, 03 Nov 2021 07:22:55 +0000 https://malayalees.ch/?p=51961 മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. പി ആര്‍ ശ്രീജേഷ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്‌ന.

സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്‌ബോള്‍ താരത്തിന് ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്നത്. ഈ മാസം 13ന് ഡല്‍ഹിയില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്‌ന.

ടോക്യോ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്‌ലിന്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി. ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. നേരത്തെ അഞ്ജു ബോബി ജോര്‍ജിനും ബീന മോള്‍ക്കും ഖേല്‍രത്‌ന ലഭിച്ചിരുന്നു. 35കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചു. ബോക്‌സിംഗ് താരം കെ സി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചു. മലയാളികളായ പി രാധാകൃഷ്ണന്‍ നായര്‍, ടി പി ഔസേപ്പ് എന്നിവര്‍ ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി.

]]>
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ് https://malayalees.ch/pinarayi-vijayan-visit-pr-sreejesh/ Tue, 28 Sep 2021 08:43:27 +0000 https://malayalees.ch/?p=50168 മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ നേടിയ ഇന്ത്യ ഹോക്കി ടീം ഗോൾ കീപ്പർ പിആർ ശ്രീജേഷ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു. (pinarayi vijayan pr sreejesh) കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ട്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

ഒളിമ്പിക്സ് നേട്ടത്തിനു പിന്നാലെ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി ഉദ്യോഗക്കയറ്റം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ശ്രീജേഷിന് പുറമെ ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമർശനങ്ങൾ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് മുമ്പ് വി.പി.എസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ഷംഷീർ വയലില്‍ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.​ ചരിത്ര മെഡൽ നേട്ടത്തിന് ശേഷം ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ക്യാഷ് പ്രൈസായാരുന്നു​ ഡോ. ഷംഷീർ പ്രഖ്യാപിച്ചത്​.

]]>
ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണം: ഷാഫി പറമ്പില്‍ https://malayalees.ch/shafi-parambil-says-pr-sreejesh-has-to-be-honored/ Mon, 09 Aug 2021 13:21:54 +0000 https://malayalees.ch/?p=47873 ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ മലയാളിയായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സിൽ മെഡൽ നേടുന്നതെന്ന് ഷാഫി പറഞ്ഞു.

1972 ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ അന്നത്തെ ഹോക്കി ടീം ഗോൾ കീപ്പർ മാനുവൽ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും കത്തയച്ചെന്നും ഷാഫി വ്യക്തമാക്കി. ഇത്തരത്തിൽ പാരിതോഷികം നൽകുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒളിംപിക്‌സിൽ മെഡൽ നേടിയവർക്ക് വിവിധ സംസ്ഥാനങ്ങളും കായിക സംഘടനകളും സ്വകാര്യ വ്യക്തികളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടിട്ടും കേരള സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

]]>
അഭിമാന നെറുകയിൽ കേരളം; മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ് https://malayalees.ch/pr-sreejesh-olympic-medal/ Thu, 05 Aug 2021 08:12:56 +0000 https://malayalees.ch/?p=47715 അഭിമാന നെറുകയിൽ കേരളം. മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആർ ശ്രീജേഷ് ചരിത്രമെഴുതുകയാണ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ.

41 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നത്. സെമിയിൽ എത്തുന്ന കാര്യത്തിൽ സംശയമില്ലായിരുന്നുവെന്ന് കായിക താരം അഞ്ജു ബോബി ജോർജ് പറഞ്ഞു. മാനുവൽ ഫ്രെഡറിക്കിന് ശേഷം കേരളത്തിൽ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് ഇപ്പോഴാണെന്നും, സുഹൃത്തിന് മെഡൽ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

ശ്രീജേഷിന് മെഡൽ ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്ബോൾ താരം ഐ.എം വിജയൻ പറഞ്ഞു. ടൂർണമെന്റിലെ മികച്ച താരമാണ് ശ്രീജേഷ്. ഓസ്ട്രേലിയയ്ക്കെതിരായ കളിയൊഴിച്ച് മറ്റ് മാച്ചുകളിലെല്ലാം ശ്രീജേഷിന്റേത് ​ഗംഭീര പ്രകടനമായിരുന്നുവെന്ന് ഐഎം വിജയൻ ട്വന്റിഫോറിനോട് പറഞ്ഞു.

ജർമനിയുടെ 13 പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടിയിരിക്കുകയാണ് ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ.

ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിം​ഗ്, ഹാർദിക് സിം​ഗ്, ഹർമൻപ്രീത്, രൂപീന്ദർ സിം​ഗ് എന്നിവരാണ് ​ഗോളുകൾ നേടിയത്.

അറ്റാക്കിം​ഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ​ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ​ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിം​ഗ് ​ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ​ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ​ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.

]]>