PR agency – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 Mar 2021 07:50:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PR agency – malayalees.ch https://malayalees.ch 32 32 സർവെകളിൽ ചെന്നിത്തലയുടെ റേറ്റിങ് കുറച്ചത് ആസൂത്രിതം; പിന്നില്‍ സി.പി.എമ്മിന്‍റെ പി.ആര്‍ ഏജന്‍സികളെന്ന് ഉമ്മന്‍ചാണ്ടി https://malayalees.ch/oommen-chandy-against-poll-survey/ Sat, 27 Mar 2021 07:50:36 +0000 https://malayalees.ch/?p=42122 കിഫ്ബിയിലെ പരിശോധനയും വിവാദങ്ങളും ശ്രദ്ധ തിരിച്ച് വിട്ട് കാര്യം നടത്താനുള്ള സി.പി.എം- ബി.ജെ.പി തന്ത്രമാണെന്ന് ഉമ്മൻ ചാണ്ടി. ഒരു വശത്ത് ഏറ്റുമുട്ടലും ഒരു വശത്ത് സഹകരണവുമാണ്. അന്വേഷണത്തിൽ ആത്മാർത്ഥതതയില്ലാത്തത് കൊണ്ടാണ് അന്വേഷണങ്ങൾ എങ്ങുമെത്താതിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച് കാണിക്കുന്നതിന് സി.പി.എമ്മിന്‍റെ പിആർ ഏജൻസികൾ നടത്തുന്നതാണ് ഇപ്പോഴുള്ള സർവെകളെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രമേശ് പറഞ്ഞ ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ഒരു കാര്യത്തിലും സർക്കാറിന് മറുപടിയില്ല.

പറയുന്ന ആൾക്ക് വിശ്വാസ്യതയില്ല എന്ന് കാണിക്കുകയാണ് സർവെയിലൂടെ പി.ആർ ഏജൻസികൾ. അദ്ദേഹം പറയുന്ന കാര്യങ്ങൾ ജനങ്ങൾ വിശ്വാസിക്കുന്നില്ല എന്ന ധാരണ ബോധപൂർവ്വം പടർത്തുന്നു. ഇതാണ് സർവെയിലൂടെയുള്ള തന്ത്രം. സർവെകളെ പൂർണ്ണമായി തള്ളിക്കളയുന്നില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപുള്ള സർവെകൾ എങ്ങനെ ശരിയാകുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

]]>
സർക്കാർ പ്രചരണത്തിനുള്ള പി.ആർ ഏജൻസിയുടെ ടെണ്ടർ മാനദണ്ഡങ്ങളിൽ ഇളവ് https://malayalees.ch/re-tender-for-appointing-a-specialist-pr-agency/ Fri, 04 Dec 2020 09:39:51 +0000 https://malayalees.ch/?p=36298 സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലെത്തിക്കാനായി ദേശീയ തലത്തിലുള്ള പി.ആര്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി. 50 ലക്ഷം രൂപയുടെ പദ്ധതികള്‍ തുടര്‍ച്ചയായ മൂന്ന് സാമ്പത്തിക വര്‍ഷം ചെയ്ത പ്രവര്‍ത്തി പരിചയം വേണമെന്നതടക്കമുള്ള വ്യവസ്ഥയിലാണ് നിര്‍ണായക ഇളവ് വരുത്തിയിരിക്കുന്നത്. 15 ലക്ഷം രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തി പരിചയം മതിയെന്നാക്കിയാണ് പുതിയ ഉത്തരവില്‍ വിശദീകരിക്കുന്നത്. തുടര്‍ന്ന് റീടെണ്ടര്‍ ചെയ്യാനുള്ള നടപടിയും തുടങ്ങി.

ടെണ്ടറില്‍ കൂടുതല്‍ പങ്കാളിത്വം നല്‍കാനെന്ന പേരിലാണ് മാനദണ്ഡങ്ങളില്‍ വലിയ ഇളവ് നല്‍കിയത്. 6 ഇനങ്ങളിലാണ് മാറ്റം. വെബ് ഡെവലപ്പര്‍, സോഷ്യല്‍ മീഡിയ മാനേജ്‍മെന്റ്, സോഷ്യല്‍ മീഡിയ നെറ്റ്‍വര്‍ക്ക്, പി.ആര്‍, കാമ്പയിന്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തി പരിചയത്തിലാണ് കാതലായ മാറ്റം.

തുടര്‍ച്ചയായി മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഓരോ വര്‍ഷവും 50 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര മേഖലകളിലായി നടത്തിയതായിരുന്നു ആദ്യ ടെണ്ടറിലെ പ്രവര്‍ത്തി പരിചയം. എന്നാല്‍ റീ ടെണ്ടറില്‍ ഇത് 15 ലക്ഷം രൂപയാക്കി കുറച്ചു. സോഷ്യല്‍ മീഡിയ വിദഗ്ധരായ അഞ്ച് പേരെ കരാറെടുക്കുന്ന സ്ഥാപനത്തിന്‍റെ തിരുവനന്തപുരത്തെ നഗരത്തിലെ ഓഫീസില്‍ നിയമിക്കണമെന്ന ആദ്യ ടെണ്ടറിലെ വ്യവസ്ഥയിലും മാറ്റം വരുത്തി. അഞ്ച് പേരെ തിരുവനന്തപുത്ത് ലഭ്യമാക്കണമന്നതാണ് പുതിയ നിര്‍ദേശം.

നേരത്തെയുള്ള ആര്‍എഫ്‌പി പ്രകാരം ലഭിച്ച ടെണ്ടര്‍ അപേക്ഷകള്‍ തുറക്കാതെയാണ് റീ ടെണ്ടര്‍ നടപടികളിലേക്ക് കടന്നത്.

]]>
സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സി: ആക്ഷേപങ്ങള്‍ക്കിടയിലും നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് https://malayalees.ch/pr-agency-for-social-media-campaign-government-moves-forward/ Thu, 08 Oct 2020 13:22:27 +0000 https://malayalees.ch/?p=33000 അധിക ചെലവെന്ന ആക്ഷേപങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏജന്‍സിയെ തിരഞ്ഞെടുക്കാനായി ഇവാലുവേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി.

സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പിആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് ‌ പോകുകയാണ് സര്‍ക്കാര്‍. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍ സെക്രട്ടറിയുടെ ‌ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേര്‍ന്നു. ഇവര്‍ തയ്യാറാക്കിയ റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അംഗീകരിച്ചു. ഇവാലുവേഷന്‍ കമ്മറ്റിയെ തന്നെ ഏജന്‍സിയെ കണ്ടെത്താന്‍ ചുമതലപ്പെടുത്തി കൊണ്ട് ഒക്ടോബര്‍ ഒന്നിന് ഉത്തരവും ഇറങ്ങി. അതായത് പിആര്‍ ഏജന്‍സിയെ നിശ്ചയിക്കുന്നത് ഉടന്‍ നടക്കും.

പി.ആര്‍. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘവുമുള്ളപ്പോള്‍ പിആര്‍ ഏജന്‍സിയെ നിശ്ചയിക്കുന്നത് ധൂര്‍ത്താണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. കോടികള്‍ മുടക്കി ഏജന്‍സിയെ നിയമിക്കുന്നത് അഴിമതികളില്‍ നിന്ന് മുഖം മിനുക്കാന്‍ ക്യാപ്സൂളുകള്‍ക്ക് ഉണ്ടാക്കാനാണെന്ന പരിഹാസ്യവുമായി വി. ഡി സതീശന്‍ എംഎല്‍എ രംഗത്ത് വന്നു.

]]>