PPE Kit – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 10:19:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PPE Kit – malayalees.ch https://malayalees.ch 32 32 പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി https://malayalees.ch/ppe-kit-purchase-high-court-allows-lokayukta-investigation/ Thu, 08 Dec 2022 10:18:47 +0000 https://malayalees.ch/?p=72532 പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിയത്. അഴിമതി ആരോപണം അന്വേഷിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ ആരോപണ വിധേയരായ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തക്ക് വിശദീകരണം നല്‍കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുതെന്ന് ഹർജി പരിഗണിക്കവെ നേരത്തെ കോടതി താക്കീത് നല്‍കിയിരുന്നു. കൊവിഡ് കാലത്തെ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്. കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ആരോഗ്യ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെ എന്നിവരുള്‍പ്പെടെ 11 പേര്‍ക്ക് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി.

]]>
പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടൽ; കെ.കെ ശൈലജ https://malayalees.ch/k-k-shailaja-about-ppe-kit-scam/ Mon, 17 Oct 2022 09:30:06 +0000 https://malayalees.ch/?p=69761 പിപിഇ കിറ്റ് ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകർച്ചവ്യാധിയുടെ ഘട്ടത്തിൽ മനുഷ്യജീവൻ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നൽകും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നൽകുകയാണ് ചെയ്തത്. തീരുമാനം സർക്കാർ തീരുമാനം, സർക്കാർ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അമിത വില നൽകിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡ് കാലത്ത് അമിതവിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരഴിമതിയുമില്ലെന്നുമാണ് കെകെ ശൈലജ പ്രതികരിച്ചത്. വിഷയത്തില്‍ കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് ലോകായുക്ത നോട്ടിസയച്ചിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരുടെ ഹര്‍ജിയിലാണിത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ എന്നിവ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് ഇവ നല്‍കാന്‍ തയ്യാറായ കമ്പനികളെ ഒഴിവാക്കി വന്‍ തുകയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം.

]]>
പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത് https://malayalees.ch/speaker-mb-rajesh-warned-health-minister/ Tue, 30 Aug 2022 08:57:49 +0000 https://malayalees.ch/?p=67313 പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ നിര്‍ദേശം. എപി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി.

കൊവിഡ് കാലത്ത് പിപിഇ കിറ്റിലുണ്ടായ ക്രമക്കേടുകള്‍ പുറത്ത് വന്നത് വിവാദമായിരുന്നു. പ്രതിപക്ഷം പലതവണ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഓരോ ചോദ്യത്തിനും ആരോഗ്യമന്ത്രി നല്‍കിയ ഒരേ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇനി ഈ ശൈലി ഇനി ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ താക്കീത് നിയമസഭാ സെക്രട്ടറിയേറ്റ് ആരോഗ്യമന്ത്രിയെ അറിയിച്ചു. മന്ത്രി മനപൂര്‍വമാണ് മറുപടി നല്‍കാത്തതെന്ന് കാട്ടിയാണ് എപി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.

]]>
പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം https://malayalees.ch/coronavirus-ppe-wearing-mumbai-doctors-face-side-effects-weight-loss/ Sat, 24 Oct 2020 08:39:41 +0000 https://malayalees.ch/?p=33831 കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര മണിക്കൂര്‍ ആയാലും ഡോക്ടര്‍മാരും നഴ്‍സുമാരും പൂര്‍ണമായും ഈ പിപിഇ കിറ്റിനുള്ളിലായിരിക്കും. പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം ഇവയെല്ലാം അതിജീവിച്ചാണ് ഇവര്‍ മാസങ്ങളായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അതിനാല്‍ അവര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം.

പിപിഇ കിറ്റ് ധരിക്കുന്നവരില്‍ ശരീരഭാരം കുറയുന്നുവെന്നാണ് മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

”പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. ഇതെല്ലാം കൂടി ഇട്ട് ജോലി ചെയ്യുമ്പോള്‍ ശരിക്കും ശ്വാസം മുട്ടും. ചൂട് സഹിക്ക വയ്യാതെ വിയര്‍ത്തൊഴുകും. ഷിഫ്റ്റ് തീരുന്നതുവരെ ഈ കിറ്റ് ഊരാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഒന്ന് ടോയ്‍ലറ്റില്‍ പോകാനും കഴിയില്ല. സ്വാഭാവികമായും ഷിഫ്റ്റ് അവസാനിക്കുമ്പോഴേക്കും ആകെ തളരും. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും കാരണം ശരീരഭാരം കുറയാനും മെലിയാനും തുടങ്ങി. അടുത്ത കാലത്തൊന്നും ഈ ജോലി രീതിയില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ ആരോഗ്യത്തെ ഇനിയും ദോഷകരമായി ബാധിക്കുകയേ ഉള്ളൂവെന്ന് പറയുന്നു മുംബൈയിലെ ഒരു ഡോക്ടര്‍.

മറ്റ് ഡോക്ടര്‍മാരും പറയുന്നത് ഇത് തന്നെയാണ്. പക്ഷേ, തങ്ങള്‍ ജോലി ചെയ്യുന്നത് ഇത്രയേറെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ചാണെങ്കിലും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഈ ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ ആരോഗ്യകാര്യത്തില്‍ കുടുംബാംഗങ്ങള്‍ വല്ലാതെ ടെന്‍ഷനിലാവുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.

]]>
പി.പി.ഇ കിറ്റ് ധരിച്ചുള്ള യാത്ര തുടങ്ങി https://malayalees.ch/expats-return-ppe-kit/ Fri, 26 Jun 2020 04:33:20 +0000 https://malayalees.ch/?p=27621 വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരമായി പി.പി.ഇ കിറ്റുകൾ ധരിച്ച് കൊണ്ട് കേരളത്തിലേക്ക് പ്രാവാസികളുടെ യാത്ര ആരംഭിച്ചു. ഏത് തരം പി.പി.ഇ കിറ്റുകളാണ് ധരിക്കേണ്ടതെന്ന കാര്യത്തിൽ യാത്രക്കാർ ആശയകുഴപ്പത്തിലായി.

കോവിഡ് പരിശോധന സാധ്യമല്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാന യാത്രക്കാർ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിലായത്. എന്നാൽ ഏത് തരം പി.പി.ഇ കിറ്റുകളാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ലഭിക്കാതിരുന്നത് യാത്രക്കാരെ ആശയകുഴപ്പത്തിലാക്കി. കെ.എം.സി.സി നേതാക്കൾ നോർക്ക അധികൃതരുമായി ചർച്ച നടത്തി വ്യക്തതവരുത്തിയതിന് ശേഷമാണ് ജിദ്ദയിൽ നിന്നുള്ള യാത്രക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ചാർട്ടർ ചെയ്ത വിമാനമാണ് പുതിയ ചട്ടം പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായി പുറപ്പെട്ടത്.

സൌദിയ എയർലൈൻസിൻ്റെ വിമാനത്തിൽ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് കെ.എം.സി.സി പ്രവർത്തകർ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു.

വിമാനതാവളങ്ങളിൽ വിരലടയാളം രേഖപ്പെടുത്തലുൾപ്പെടെയുള്ള യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാനുളളതിനാൽ, എമിഗ്രേഷൻ നടപടികൾക്ക് ശേഷമാണ് മിക്ക യാത്രക്കാരും പി.പി.ഇ കിറ്റുകൾ ധരിച്ചത്. സൗദിയിൽ ട്രൂനാറ്റ് ടെസ്റ്റിനും, റാപ്പിഡ് ടെസ്റ്റിനും അനുമതി നിഷേധിച്ചതോടെയാണ്, പി.പി.ഇ കിറ്റ് ധരിച്ച് വരാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്. യാത്രാ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേഡ് വിമാനങ്ങളിലായി പ്രവാസികൾ കേരളത്തിലെത്തും.

]]>
കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം.കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍ https://malayalees.ch/air-india-about-ppe-kit-of-travellers/ Wed, 24 Jun 2020 08:52:30 +0000 https://malayalees.ch/?p=27533 വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഇവര്‍ പിപിഇ കിറ്റുകള്‍ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാന്‍. ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്.

വിമാന കമ്പനികൾ തന്നെ പിപിഇ കിറ്റ് യാത്രക്കാർക്ക് നൽകണമെന്നാണ് നിർദേശം. എന്നാല്‍ ഇതിന്‍റെ ചെലവ് ആര് വഹിക്കണം, എന്ന് മുതല്‍ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിതല ചര്‍ച്ച നടത്തും. കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നല്‍കിയ ഇളവ് ഇന്ന് രാത്രിയോടെയാണ് അവസാനിക്കാനിക്കുന്നത്. ആവശ്യത്തിന് പിപിഇ കിറ്റ് ലഭ്യമായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍‌ നല്‍‌കിയ ഇളവ് കുറച്ച് ദിവസം കൂടി നീട്ടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, തുക പ്രവാസികൾക്ക് താങ്ങാനാകുമോ എന്നൊക്കെ പരിശോധിക്കണം. ഇക്കാര്യങ്ങളിൽ അടിയന്തര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ പോലും പ്രവാസികൾക്ക് ലഭിച്ചില്ല. പ്രവാസികളെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു. പിപിഇ കിറ്റിന്റെ ചിലവ് സർക്കാർ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് നടത്തിയ സമരത്തിന്‍റെ വിജയമാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്ന് എം കെ മുനീര്‍ പറഞ്ഞു.

കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് ഏയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.

മുഴുവന്‍ യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ പിപിഇ കിറ്റ് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകും. കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.

]]>