poverty – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Aug 2022 05:46:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png poverty – malayalees.ch https://malayalees.ch 32 32 ഭക്ഷണവും വെള്ളവുമില്ലാതെ പത്തിലേറെ ദിവസം; ഡല്‍ഹിയില്‍ മലയാളിക്ക് ദാരുണാന്ത്യം https://malayalees.ch/malayali-man-died-at-delhi-due-to-poverty/ Tue, 23 Aug 2022 05:46:10 +0000 https://malayalees.ch/?p=66872 പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ മലയാളി യുവാവ് മരണപ്പെട്ടതിന്റെ ആഘാതത്തിലാണ് ഡല്‍ഹി മലയാളി സമൂഹം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറെ ദിവസങ്ങളായി അജിത് കുമാര്‍ താമസിച്ച വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മാസങ്ങളായി വാടകയും ഇയാള്‍ നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ അജിത് കുമാര്‍ ഈയടുത്താണ് നാട്ടിലേക്ക് ഫോണ്‍ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചത്. എന്നാല്‍ കുറച്ച് നാളുകളായി അജിത് കുമാറിന് ജോലിയില്ലായിരുന്നെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികം ആരോടും ഇയാള്‍ സഹകരിച്ചിരുന്നുമില്ല.

]]>
കൊവിഡ് രണ്ടാം തരംഗം; ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനങ്ങള്‍ https://malayalees.ch/covid-second-wave-studies-show-that-number-poor-in-india-will-double/ Fri, 23 Apr 2021 09:01:44 +0000 https://malayalees.ch/?p=43314 ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച് കൊവിഡ് രണ്ടാം തരംഗം. രാജ്യ വ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ലെങ്കിലും ജിഡിപി തകര്‍ന്നടിയുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ് രാജ്യം. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ഇരട്ടിയാകുമെന്നും നഗരങ്ങളില്‍ തൊഴിലില്ലായ്മ കുതിച്ച് ഉയരും എന്നും ഇതിനകം പ്രസിദ്ധീകരിച്ച വ്യത്യസ്ത പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് ഒന്നാം തരംഗം ഏല്‍പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഷെയ്പില്‍ ഉയര്‍ത്തികൊണ്ടുവരുമെന്നായിരുന്നു ബജറ്റിലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. 11.5 ശതമാനം ജിഡിപിയായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എല്ലാ പ്രതിക്ഷകളെയും തകര്‍ക്കുകയാണ് കൊവിഡ് രണ്ടാം തരംഗം.

സംസ്ഥാന തല അടച്ചിടലും പ്രാദേശിക നിയന്ത്രണങ്ങളും രാജ്യത്തെ ചെറുകിട- ഇടത്തരം മേഖലകളുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇതിന്റെ പ്രതിഫലനത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച പ്രവചനത്തില്‍ റേറ്റിംഗ് ഏജന്‍സിയായ കെയര്‍ മാറ്റംവരുത്തി. 11 ശതമാനത്തില്‍ നിന്ന് 10.2 ലേക്കാണ് കുറവ് വരുത്തിയത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ടില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാക്കിയതായി വിശദികരിച്ചു. ഇന്ത്യന്‍ നഗരങ്ങളില്‍ ദാരിദ്ര്യം കൂടുന്നു എന്നതാണ് രണ്ടാം തരംഗത്തിന്റെ പ്രതിഫലനങ്ങളില്‍ പ്രധാനം. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്‍ര്‍ പറയുന്നു

പ്രതിദിനം 150 രൂപ പോലും ലഭിക്കാത്ത ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 6 കോടിയില്‍ നിന്ന് 13.4 കോടിയായി ഉയരുമെന്നാണ് പഠനം. ഹോട്ടലുകള്‍, വ്യോമയാനം, വിനോദ സഞ്ചാരം, ഓട്ടോമൊബൈല്‍, മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയ മേഖലകള്‍ രണ്ടാം തരംഗത്തില്‍ നിലനില്‍പ് ഭീഷണി നേരിടുകയാണ്.

കുടിയേറ്റ തൊഴിലാളികളുടെ പാലായനം നിര്‍മാണ മേഖലയെ കാര്യമായി തന്നെ ബാധിക്കും. മെയ് അവസാനത്തോടെ മഹാമാരിയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ 2021-22 വര്‍ഷത്തെ ജിഡിപി കുത്തനെ ആകും കൂപ്പ് കുത്തുക. കഴിഞ്ഞ തവണ പ്രഖ്യാപിച്ചത് പോലെ ഒരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും സാമ്പത്തികമായി കേന്ദ്ര സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പ്രതിസന്ധി അത്രമേല്‍ കഠിനവും രൂക്ഷവും ആണെന്ന് വ്യക്തമാക്കുന്നു.

]]>
കോവിഡ്; 2021ഓടെ 150 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലായേക്കാമെന്ന് ലോകബാങ്ക് https://malayalees.ch/covid-19-likely-to-push-150-million-people-in-extreme-poverty-by-2021-says-world-bank/ Thu, 08 Oct 2020 04:47:51 +0000 https://malayalees.ch/?p=32959 കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍.

അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, കഴിവുകള്‍ എന്നിവ പരിഗണിച്ച് കോവിഡിന് ശേഷമുള്ള വ്യത്യസ്തമായ സമ്പദ് വ്യവസ്ഥക്ക് രാജ്യങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നും പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും നീങ്ങാനുള്ള പുതിയൊരു സമീപനം വേണമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് മഹാമാരി ഈ വർഷം 88 ദശലക്ഷം മുതൽ 115 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് കണക്കാക്കപ്പെടുന്നു, 2021 ഓടെ ഇത് മൊത്തം 150 ദശലക്ഷമായി ഉയരുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള വായ്പാ സംഘടന പറയുന്നു.

ഇത് 2017 ല്‍ ആഗോള തലത്തിലണ്ടായ സാമ്പത്തിക മാന്ദ്യത്തിന് തുല്യമായ 9.2 ശതമാനം വരുമെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധി ലോകത്തെ ബാധിച്ചില്ലെങ്കില്‍ 2020 ല്‍ ദാരിദ്ര്യ നിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.

]]>