postponed – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 May 2022 09:10:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png postponed – malayalees.ch https://malayalees.ch 32 32 കൊവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു https://malayalees.ch/covid-asian-games-postponed/ Fri, 06 May 2022 09:10:00 +0000 https://malayalees.ch/?p=61388 ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കൊവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ.

രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരുന്ന 19-ാം ഏഷ്യൻ ഗെയിംസ് മാറ്റിവയ്ക്കുകയാണെന്നും കായിക മത്സരത്തിന്റെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ അറിയിച്ചത്.

ഏഷ്യൻ ഗെയിംസിനും തുടർന്ന് വരുന്ന ഏഷ്യൻ പാരാ ഗെയിംസിനുമായി 56 മത്സര വേദികളുടെ നിർമ്മാണം ഹാങ്‌ഷൗവിൽ പൂർത്തിയാക്കിയിരുന്നെന്ന് സംഘാടകർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

]]>
പ്ലസ് വൺ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം https://malayalees.ch/plus-one-exam-postponed/ Fri, 22 Apr 2022 12:49:34 +0000 https://malayalees.ch/?p=60560 സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ 13 മുതൽ 30 വരെയായിരിക്കും പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ മോ‍ഡൽ പരീക്ഷ ജൂൺ രണ്ട് മുതലായിരിക്കും നടത്തുക. രണ്ടാം വര്‍ഷ ഹയര്‍ സെക്കൻഡറി ക്ലാസുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും.

2022–23 വർഷത്തെ പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 28ന് തലസ്ഥാനത്ത് നടത്തും. 288 ടൈറ്റിലുകളിലായി 2,84,22,06 ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയാറാകുന്നത്. അധ്യാപക നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ സമന്വയ സോഫ്റ്റുവെയറിൽ മാറ്റം വരുത്തും.

സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്. ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്. സ്കൂളുകളിലെ യൂണിഫോം സ്കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറ‍ഞ്ഞു.

]]>
സന്തോഷ് ട്രോഫി മാറ്റിവച്ചു https://malayalees.ch/covid-santhosh-trophy-postponed/ Wed, 26 Jan 2022 04:22:15 +0000 https://malayalees.ch/?p=56041 കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെൻ്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്തും സംസ്ഥാനത്തും കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ടൂർണമെൻ്റ് മറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം മൂലം ടൂർണമെൻ്റ് മാറ്റിവെക്കാൻ നിർബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതിൽ ചർച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പറയുന്നു. അന്നത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് പുതിയ തീയതി പ്രഖ്യാപിക്കും.

ആദ്യ ഘട്ട മത്സരത്തിൽ മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്.

]]>
ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരം മാറ്റി; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍ https://malayalees.ch/keralablasters-tommorows-match-postponed-isl/ Thu, 20 Jan 2022 04:14:58 +0000 https://malayalees.ch/?p=55754 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

കൂടാതെ ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഈ സീസണിലെ ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് ഒടുവില്‍ ജയം നേടുകയായിരുന്നു. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. നവോറേം സിംഗിന്‍റെ ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടോ നോഗ്യൂറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഒമ്പത് പോയന്‍റുമായി അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി പത്താം സ്ഥാനത്തെത്തിയപ്പോള്‍ തോല്‍വിയോടെ ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സഥാനത്ത്. ആദ്യ പകുതിയില്‍ എഡു ബെഡിയയുടെ പിഴവില്‍ നിന്നാണ് നവോറേം സിംഗ് ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്.

]]>