postmortem – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Mar 2023 04:26:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png postmortem – malayalees.ch https://malayalees.ch 32 32 സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം; മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതെ അധികൃതർ https://malayalees.ch/nida-fathima-death-postmortem/ Wed, 29 Mar 2023 04:26:13 +0000 https://malayalees.ch/?p=78772 സൈക്കിൾ പോളോ താരമായ പത്തുവയസുകാരി നിദഫാത്തിമയുടെ മരണത്തിൽ നീതി കിട്ടാതെ കുടുംബം. മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. നാഗ്പൂരിലെ ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതാണ് മരണത്തിന് കാരണമായതെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് ഉറപ്പ് നൽകിയിട്ടും പാലിക്കുന്നില്ലെന്ന് നിദാ ഫാത്തിമയുടെ പിതാവ് ഷിഹാബുദ്ദീൻ പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിൽ ആണ് നിതാ ഫാത്തിമയുടെ മരണം. നാഗ്പൂരിൽ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് പോയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ പെൺകുട്ടി മരിച്ചു. നാഗ്പൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം വ്യക്തമാക്കാതെ എട്ടു പേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.

മകളുടെ മരണത്തിന് ശേഷം മാതാവ് അൻസില ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി പോകാനാവാതെ ഓട്ടോ ഡ്രൈവറായ ഷിഹാബുദ്ദീനും വീട്ടിൽതന്നെയാണ്. സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കണ്ണീരുണങ്ങാതെ, നീതിക്കായി ഏവരുടെയും പിന്തുണ തേടുകയാണ് നിദ ഫാത്തിമയുടെ കുടുംബം.

]]>
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും https://malayalees.ch/food-poison-death-postmortem/ Tue, 03 Jan 2023 03:58:24 +0000 https://malayalees.ch/?p=73795 ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ.

സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 19 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ഇതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടി. കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം നേഴ്സായിരുന്നു രശ്മി. പോസ്റ്റ്മോർട്ടതിനു ശേഷം മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ രശ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില വീണ്ടും മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

]]>
ഹാരിപോട്ടർ താരം റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട് https://malayalees.ch/harry-potter-robbie-coltrane-postmortem-report/ Mon, 24 Oct 2022 12:08:37 +0000 https://malayalees.ch/?p=70136 ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.

അന്തോണി റോബർട്ട് മക്‌മില്ലൻ എന്നാണ് റോബി കോൽട്രെയിൻ്റെ ശരിയായ പേര്. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

1980 കളിലാണ് കോൾട്രെയൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോൾഡൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലും കോൾട്രെയിൻ മികവ് തെളിയിച്ചു.


More

ഹാരിപോട്ടർ സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ നടൻ റോബി കോൽട്രെയിൻ്റെ മരണകാരണം വിവിധ അവയങ്ങൾ പ്രവർത്തനരഹിതമായതെന്ന് റിപ്പോർട്ട്. വിവിധ ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ജന്മനാടായ സ്കോട്ട്ലൻഡിൽ വച്ചാണ് റോബി മരണപ്പെട്ടത്. 72 വയസായിരുന്നു.

അന്തോണി റോബർട്ട് മക്‌മില്ലൻ എന്നാണ് റോബി കോൽട്രെയിൻ്റെ ശരിയായ പേര്. ഹാരി പോട്ടർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ റൂബിയസ് ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി. ഐടിവി ഡിക്ടറ്റീവ് നാടകമായ ക്രാക്കറിയിലും ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐ, ദ വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

1980 കളിലാണ് കോൾട്രെയൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫ്‌ളാഷ് ഗോൾഡൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശനം. പിന്നീട് ടെലിവിഷൻ കോമഡി ഷോകളിലും കോൾട്രെയിൻ മികവ് തെളിയിച്ചു.

1981 ലെ ടെലിവിഷൻ പ്രോജക്ടായ ‘എ ക്ലിക്ക് അപ്പ് 80’ ലാണ് കോൾട്രയ്ൻ ആദ്യമായി അഭിനയിച്ചത്. 2006 ൽ അദ്ദേഹത്തിന് ഒബിഇ (ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ) പുരസ്‌കാരം ലഭിച്ചു, കൂടാതെ 2011-ൽ ചലച്ചിത്രരംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ബാഫ്ത സ്‌കോട്ട്ലൻഡ് അവാർഡും ലഭിച്ചു.

]]>