postal-votes-bjp-congress-aap – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Mar 2022 04:09:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png postal-votes-bjp-congress-aap – malayalees.ch https://malayalees.ch 32 32 തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ https://malayalees.ch/postal-votes-bjp-congress-aap/ Thu, 10 Mar 2022 04:09:03 +0000 https://malayalees.ch/?p=58304 തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ആധികാരികമായി മുന്നിൽ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ 80 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഉത്തരാഖണ്ഡിൽ 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ഗോവയിൽ ഒപ്പത്തിനൊപ്പമാണ്. 9 സീറ്റിൽ ബിജെപിയും ആറ് സീറ്റിൽ കോൺഗ്രസും ഇവിടെ മുന്നിട്ടുനിൽക്കുന്നു.

യുപിയിൽ സമാജ്‌വാദി പാർട്ടി 48 സീറ്റുമായി രണ്ടാമതുണ്ട്. ബിഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് രണ്ട് സീറ്റുകളിൽ മുന്നിലാണ്. ഉത്തരാഖണ്ഡിൽ 22 സീറ്റുകളുമായി കോൺഗ്രസ് രണ്ടാമതാണ്. മണിപ്പൂരിലും പഞ്ചാബിലും കോൺഗ്രസ് നേട്ടമുണ്ടാക്കുകയാണ്. മണിപ്പൂരിൽ 3 സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ പഞ്ചാബിൽ കോൺഗ്രസ് 12 സീറ്റുകളിൽ മുന്നിലാണ്. ആം ആദ്മി പാർട്ടി 15 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പഞ്ചാബിൽ ബിജെപി ഒരു സീറ്റിൽ മുന്നിലുണ്ട്.

]]>