post office – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Sep 2022 13:53:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png post office – malayalees.ch https://malayalees.ch 32 32 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി ഇനി പോസ്റ്റ് ഓഫിസുകൾ വഴി അപേക്ഷിക്കാം https://malayalees.ch/police-clearance-certificate-through-post-office/ Tue, 27 Sep 2022 13:52:52 +0000 https://malayalees.ch/?p=68672 പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി ഇനി പോസ്റ്റ് ഓഫിസുകൾ വഴിയും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായി നിരവധി അപേക്ഷകൾ വന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

കൊച്ചിയിലെ റീജിയണൽ പാസ്‌പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയിൽ വരുന്ന ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 2022 സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ പിസിസിക്ക് അപേക്ഷിക്കാം. ഈ നടപടി കൊച്ചിയിലെ ആർപിഒയ്ക്ക് കീഴിൽ, പിസിസി അപ്പോയിന്റ്മെന്റ് സ്ലോട്ടുകളുടെ ലഭ്യത നേരത്തെ ഉറപ്പാക്കും.

]]>
ദോശമാവ് ഇനി വീട്ടിലെത്തും; ആകര്‍ഷകമായ പദ്ധതിയുമായി ബംഗളൂരു തപാല്‍ വകുപ്പ് https://malayalees.ch/postal-department-begins-delivery-of-dosa-batter/ Wed, 13 Jul 2022 04:25:02 +0000 https://malayalees.ch/?p=64709 പല പരീക്ഷണങ്ങളുമായി മറ്റെല്ലാ മേഖലയും പോലെ ഉപഭോക്തൃ സൗഹൃദമായി മാറുകയാണ് തപാല്‍ വകുപ്പും. പരമ്പരാഗത ബിസിനസ് സംരംഭങ്ങളിലേക്ക് ചുവടുമാറ്റുന്ന തപാല്‍ വകുപ്പ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത് ദോശമാവിനെയാണ്. ഇഡ്ഡലി, ദോശമാവ് വീട്ടുപടിക്കലെത്തുന്ന പദ്ധതി അവതരിപ്പിക്കുകയാണ് ബംഗളൂരു തപാല്‍ വകുപ്പ്.

കര്‍ണാടക മുഴുവനും മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ച് വരുമാനം കൂടി മികച്ചതാക്കാനാണ് തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നത്. ഹാലിമാന്‍ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച ആദ്യ സെറ്റ് ഉത്പന്നങ്ങള്‍ വിറ്റുതുടങ്ങിയെന്ന് കര്‍ണാടക സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്രകുമാര്‍ പറഞ്ഞു. ദോശ മാവിന്റെ 22ഓളം പാഴ്‌സലുകളാണ് ആദ്യ ദിനം ആളുകള്‍ ബുക്ക് ചെയ്തത്.

പദ്ധതി ജനപ്രീതി നേടിയാല്‍ വലിയ ഓര്‍ഡറുകള്‍ സ്വീകരിച്ച് ബിസിനസ് വിപുലീകരിക്കും. തപാല്‍ വകുപ്പിന് ആകര്‍ഷകമായ ബിസിനസ് അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പോസ്റ്റ്മാന്മാരാണ് ഡെലിവറി നടത്തുന്നതെങ്കിലും ഇതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കും. അതേസമയം മറ്റ് ഫുഡ് ഡെലിവറി ആപ്പുകളുമായി മത്സരത്തിനില്ലെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കുന്നു. റെഡിമെയ്ഡ് ആഹാരത്തിന് പകരം പാചകത്തിന് വേണ്ടിയുള്ള ഭക്ഷ്യോത്പന്നങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടൂ.

]]>