posco case – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Jan 2023 04:51:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png posco case – malayalees.ch https://malayalees.ch 32 32 നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി ചാടി പോയി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ https://malayalees.ch/posco-case-accused-escaped-from-police-custody-in-nedumkandam/ Wed, 25 Jan 2023 04:51:13 +0000 https://malayalees.ch/?p=74993 നെടുങ്കണ്ടത്ത് നിന്നും പോക്സോ കേസ് പ്രതി ചാടി പോയ സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവർക്കാണ് സസ്പെൻഷൻ.
കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്.

ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തിൽ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് മൊഴി. അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് ബാലഗ്രാം സ്വദേശിയായ ബന്ധു പീഡിപ്പിക്കാൻ ശ്രമിച്ചത്.

സ്വന്തം വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് അച്ഛൻറെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ ഇപ്പോൾ വിദേശത്താണ്. ഹോസ്റ്റലിൽ വച്ച് നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഹോസ്റ്റൽ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

]]>
പത്തൊൻപതുകാരിയുടെ ആത്മഹത്യ: മാതൃപിതാവ് അറസ്റ്റിൽ https://malayalees.ch/19-year-old-girl-raped-by-grandfather/ Sat, 24 Dec 2022 12:02:10 +0000 https://malayalees.ch/?p=73388 പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി പൊലീസ് ആണ് അറുപത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.

]]>
വൈദ്യനെന്ന വ്യാജേന ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും https://malayalees.ch/the-girl-was-tortured-by-pretending-to-be-a-doctor/ Tue, 22 Nov 2022 04:16:59 +0000 https://malayalees.ch/?p=71661 വൈദ്യനെന്ന വ്യാജേന ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും. തിരുവല്ല സ്വദേശി ജ്ഞാനദാസിനെതിരെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജി ജി.പി.ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്. അഡ്വക്കേറ്റ് പി.എസ്.മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

]]>
ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ https://malayalees.ch/man-arrested-in-pocso-case-on-40th-day-of-wifes-suicide/ Mon, 22 Aug 2022 05:06:35 +0000 https://malayalees.ch/?p=66801 ഭാര്യ ആത്മഹത്യ ചെയ്തതിന്റെ 40ാം ദിവസത്തിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം നേമത്താണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ചാല കരിമഠം നിവാസിയായ സനൂജിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. 

മുൻപും പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് ഇയാളുടെ ഭാര്യ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ഇപ്പോഴത്തെ കേസിൽ പ്രേമം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പെൺകുട്ടിയ പീഡിപ്പിച്ചത്. ഭാര്യയുടെ മരണശേഷം 40ാം ദിവസമാണ് പ്രതി പോക്‌സോ കേസ് പ്രകാരം അറസ്റ്റിലാകുന്നത്. ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സനൂജിനെ അറസ്റ്റ് ചെയ്‌തത്.

]]>