Portugal – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Mar 2023 05:02:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Portugal – malayalees.ch https://malayalees.ch 32 32 ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോൾ; ലക്സംബർഗിനെ മുക്കി പോർച്ചുഗൽ https://malayalees.ch/cristiano-ronaldo-goal-portugal-luxembourg/ Mon, 27 Mar 2023 05:02:10 +0000 https://malayalees.ch/?p=78653 യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ മടക്കമില്ലാത്ത 6 ഗോളുകൾക്കാണ് വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോൾ ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ, ഒറ്റാവിയോ, റാഫേൽ ലിയോ എന്നിവരും സ്കോർ ഷീറ്റിൽ ഇടം നേടി.

https://a29e50ecc4e263918fe8ed649692ff2b.safeframe.googlesyndication.com/safeframe/1-0-40/html/container.html

കളിയുടെ 9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ ഗോൾ വേട്ട ആരംഭിച്ചു. ബ്രൂണോ ഫെർണാണ്ടസിൻ്റെ ക്രോസിൽ നിന്ന് ക്രിസ്റ്റ്യാനോയാണ് ഗോളടിച്ചത്. 15ആം മിനിട്ടിൽ ജാവോ ഫെലിക്സിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. ബെർണാഡോ സിൽവയുടെ ക്രോസിൽ തലവച്ചായിരുന്നു ഫെലിക്സിൻ്റെ ഗോൾ. 18ആം മിനിട്ടിൽ പലീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവയുടെ ഗോൾ. 31ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് വീണ്ടും ഗോളിലേക്ക് വഴിയൊരുക്കിയപ്പോൾ ക്രിസ്റ്റ്യാനോ തൻ്റെ രണ്ടാം ഗോൾ നേടി. പിന്നീട് 76ആം മിനിട്ട് വരെ ഗോളുകളൊന്നും പിറന്നില്ല. 77 ആം മിനിട്ടിൽ, പകരക്കാരനായെത്തിയ ഒറ്റാവിയോ വല ചലിപ്പിച്ചു. 88ആം മിനിട്ടിൽ റൂബൻ നെവെസിൻ്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി റാഫേൽ ലിയോ പോർച്ചുഗലിൻ്റെ ജയം പൂർണമാക്കി.

ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് യുക്രൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്പിച്ചു. 37ആം മിനിട്ടിൽ ഹാരി കെയ്‌നും 40ആം മിനിട്ടിൽ ബുകായോ സാക്കയും ഇംഗ്ലണ്ടിനായി ഗോൾ നേടി.

]]>
റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകൻ https://malayalees.ch/martinez-appointed-portugal-head-coach/ Tue, 10 Jan 2023 04:34:21 +0000 https://malayalees.ch/?p=74222 മുൻ ബെൽജിയം, എവർട്ടൺ മാനേജർ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം രാജിവച്ച ഫെർണാണ്ടോ സാന്റോസിന് പകരമാണ് 49 കാരനായ സ്പാനിഷ് താരം.

“ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുള്ള ദേശീയ ടീമുകളിലൊന്നിനെ പ്രതിനിധീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്” മാർട്ടിനെസ് പറഞ്ഞു. ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണെന്ന് പോർച്ചുഗൽ ഫുട്ബോൾ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസ് അഭിപ്രായപ്പെട്ടു.

റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിന്റെ മുൻ പരിശീലകനാണ്. ഖത്തറിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനെത്തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് മാറി. മാർട്ടിനസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം കളിച്ച 80 മത്സരങ്ങളിൽ 56 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. 13 സമനിലകളും 11 തോൽവിയും നേരിട്ടു. 2018 ലെ ലോകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് വലിയ നേട്ടം.

]]>
‘സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ’; പോർച്ചുഗൽ പരിശീലകൻ https://malayalees.ch/portugal-cristiano-ronaldo-captain/ Tue, 06 Dec 2022 10:43:48 +0000 https://malayalees.ch/?p=72421 സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് പരിശീലകൻ്റെ പ്രതികരണം. ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് പോർച്ചുഗലിൻ്റെ അടുത്ത മത്സരം.

“എനിക്കത് ഇഷ്ടപ്പെട്ടില്ല. പക്ഷേ, അത് പരിഹരിച്ചു. സ്റ്റേഡിയത്തിൽ എത്തുമ്പോഴേ ആരെ ക്യാപ്റ്റനാക്കണമെന്ന് തീരുമാനിക്കൂ. ലൈനപ്പ് എങ്ങനെയാവുമെന്ന് പോലും അറിയില്ല. അങ്ങനെയാണ് ഞാൻ ഏപ്പോഴും ചെയ്യാറുള്ളത്. എപ്പോഴും ചെയ്യാറുള്ളത് തന്നെ ചെയ്യും.”- ഫെർണാണ്ടോ സാൻ്റോസ് പറഞ്ഞു.

ദക്ഷിണ കൊറിയൻ താരത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് വിവാദമായത്. തന്നെ സബ് ചെയ്തപ്പോൾ ഒരു ദക്ഷിണ കൊറിയൻ താരം വേഗം കേറിപ്പോവാൻ തന്നോട് പറഞ്ഞു എന്നും അത് പറയാൻ അയാൾക്ക് അധികാരമില്ലാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ക്രിസ്റ്റ്യാനോ വിശദീകരിച്ചിരുന്നു.

]]>
ബ്രൂണോയുടെ ഇരട്ടഗോൾ, യുറുഗ്വേയുടെ കൊമ്പൊടിച്ചു; പോർച്ചു​ഗൽ പ്രീ ക്വാർട്ടറിൽ https://malayalees.ch/portugal-beat-uruguay-2-0-to-qualify-for-the-last-16-stage/ Tue, 29 Nov 2022 04:15:18 +0000 https://malayalees.ch/?p=72038 ഖത്തർ ലോകകപ്പിൽ യുറുഗ്വേയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോർച്ചുഗൽ വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചു​ഗലിന്റെ വിജയം ഉറപ്പിച്ചു. യുറുഗ്വേയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി. പോർച്ചു​ഗൽ ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.

ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലാവുകയായിരുന്നു.

പോർച്ചു​ഗീസ് ആക്രമണവും യുറുഗ്വേ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ​ഗ്രൂപ്പ് എച്ചിൽ നടന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറുഗ്വേയ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. മൈതാനമധ്യത്തിലൂടെ യുറുഗ്വേ നടത്തിയ മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ വക്കോളമെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച മത്തിയാസ് വെച്ചീനോ അത് ബെന്റാകറിന് നീട്ടിനൽകി. പോർച്ചുഗീസ് പ്രതിരോധം നെടുകെ പിളർത്തി മൂന്ന് പ്രതിരോധനിരക്കാർക്കിടയിലൂടെ ബോക്സിനുള്ളിൽ കടന്ന ബെന്റാകറിന്, ഫൈനൽ ടച്ചിൽ കാലിടറി. നിരങ്ങിയെത്തിയ ഗോൾകീപ്പർ ഡീഗോ കോസ്റ്റ പന്ത് ഒരുവിധത്തിൽ പിടിച്ചെടുത്തു.

ഇതിനിടെ ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളത്തിൽ ഇറങ്ങിയത്.

]]>
ക്രിസ്റ്റ്യാനോ പുറത്തിരുന്നു; നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം https://malayalees.ch/cristiano-ronaldo-portugal-won-nigeria/ Fri, 18 Nov 2022 11:02:40 +0000 https://malayalees.ch/?p=71524 ഖത്തർ ലോകകപ്പ് സൗഹൃദമത്സരത്തിൽ നൈജീരിയക്കെതിരെ പോർച്ചുഗലിന് വമ്പൻ ജയം. മടക്കമില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗോൺസാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോൾ ലിസ്റ്റിൽ ഇടം നേടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. വയറ്റിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമിൽ ഉൾപ്പെടാതിരുന്നത്.

9ആം മിനിട്ടിൽ തന്നെ പോർച്ചുഗൽ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിൻ്റെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. 35ആം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായ പെനാൽറ്റി. ബെർണാഡോ സിൽവയുടെ ക്രോസിൽ നൈജീരിയൻ താരത്തിൻ്റെ കൈ തട്ടിയതിനു ലഭിച്ച പെനാൽറ്റി ബ്രൂണോ ഗോളാക്കി മാറ്റി. 81ആം മിനിട്ടിൽ ലഭിച്ച നൈജീരിയക്ക് ലഭിച്ച പെനാൽറ്റി ഇമ്മാനുവൽ ഡെന്നിസ് പാഴാക്കി. അടുത്ത മിനിട്ടിലാണ് പോർച്ചുഗലിൻ്റെ നാലാം ഗോൾ വന്നത്. റാഫേൽ ഗുറേറോയുടെ അസിസ്റ്റിൽ നിന്ന് അരങ്ങേറ്റക്കാരനായ ഗോൺസാലോ റാമോസ് പോർച്ചുഗലിൻ്റെ മൂന്നാം ഗോൾ നേടി. 2 മിനിട്ടിനു ശേഷം ജാവോ മരിയോയിലൂടെ പോർച്ചുഗൽ ഗോൾവേട്ട പൂർത്തിയാക്കി. ഗോൺസാലോ റാമോസ് ആണ് ഗോളിനു വഴിയൊരുക്കിയത്.

ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നീട് ടീമുകൾക്കൊപ്പം ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലാണ് പോർച്ചുഗൽ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 24നാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികൾ. 29ന് ഉറുഗ്വെയെയും ഡിസംബർ 2ന് ദക്ഷിണ കൊറിയയെയും പോർച്ചുഗൽ നേരിടും.

]]>
ബ്രൂണോയ്ക്ക് ഇരട്ടഗോൾ; മാസിഡോണിയക്ക് മടക്ക ടിക്കറ്റെഴുതി ക്രിസ്റ്റ്യാനോയും സംഘവും ഖത്തറിലേക്ക് https://malayalees.ch/portugal-qatar-world-cup-macedonia/ Wed, 30 Mar 2022 04:26:47 +0000 https://malayalees.ch/?p=59260 പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകളും നേടി.

ഇറ്റലിയെ ലോകകപ്പിൽ നിന്ന് പുറത്താക്കി എത്തിയ മാസിഡോണിയ പോർച്ചുഗലിന് കാര്യമായ വെല്ലുവിളി ആയില്ല. തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ 32ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. ആദ്യ പകുതി 1-0ന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലാണ് യുണൈറ്റഡ് അടുത്ത ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഡിയേഗോ ജോട്ട നൽകിയ പാസ് ഒരു വോളിയിലൂടെ ബ്രൂണോ വലയിലെത്തിക്കുകയായിരുന്നു.

ഇക്കൊല്ലം നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഫുട്‌ബോൾ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്. 32 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ബ്രസീൽ, അർജന്റീന തുടങ്ങി 15 ടീമുകൾ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.

]]>
പോർച്ചുഗലിനു സമനില; ജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത https://malayalees.ch/world-cup-qualifiers-brazil-won-portugal-drew/ Fri, 12 Nov 2021 04:31:02 +0000 https://malayalees.ch/?p=52385 ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്.

സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ അയർലൻഡ് നാലാമതാണ്.

അതേസമയം, ലാറ്റിനമേരിക്കൻ മേഖലയിൽ ബ്രസീൽ ജയം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിൻ്റെ ജയം. 72ആം മിനിട്ടിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിൻ്റെ വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീൽ അർഹിച്ച ജയം തന്നെയാണ് നേടിയത്. എന്നാൽ, കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയാണ്.

ജയത്തോടെ ബ്രസീൽ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. 34 പോയിൻ്റുള്ള ബ്രസീലാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള അർജൻ്റീനയ്ക്ക് 25 പോയിൻ്റാണ് ഉള്ളത്.

]]>
യൂറോ കപ്പ്: ഓറഞ്ച് പടയ്ക്ക് ഞെട്ടൽ; പോർച്ചുഗലിനും മടങ്ങാം https://malayalees.ch/portugal-and-netherlands-lost-in-euro-cup/ Mon, 28 Jun 2021 04:22:11 +0000 https://malayalees.ch/?p=46086 യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡിനും പോർച്ചുഗലിനും പരാജയം. നെതർലൻഡിനെ ചെക്ക് റിപ്പബ്ലിക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ബെൽജിയം പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി. ജയത്തോടെ ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

രണ്ടാം പകുതിയിൽ പ്രതിരോധ താരം ഡി ലിറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതാണ് നെതർലൻഡിൻ്റെ വിധിയെഴുതിയത്. തുടക്കം മുതൽ തന്നെ ഉയരക്കൂടുതൽ കൊണ്ട് നെതർലൻഡ് മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞുനിർത്തിയ ചെക്ക് എതിരാളികൾ 10 പേരായി ചുരുങ്ങിയതിൻ്റെ ആനുകൂല്യം മുതലെടുത്ത് ആക്രമണങ്ങൾ മെനയുകയായിരുന്നു. പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ ആദ്യ പകുതിയിൽ ഹോളണ്ടിനായില്ല. ചെക്ക് മുന്നേറ്റ താരം പാട്രിക്ക് ഷിക്കിൻ്റെ ആക്രമണം തടയുന്നതിനായി പന്ത് കൈകൊണ്ട് തൊട്ടതിന് 54ആം മിനിട്ടിൽ ഡിലിറ്റ് കളം വിട്ടു. ഇതോടെ ഡച്ച് നിര പ്രതിരോധത്തിലായി. അവസരം മുതലെടുത്ത് ചെക്ക് നിരന്തരം ആക്രമണങ്ങൾ മെനഞ്ഞു. 68ആം മിനിട്ടിൽ അവർ ആദ്യ ഗോൾ നേടി. കോർണറിൽ നിന്ന് തോമസ് കലാസ് നൽകിയ പന്ത് തോമസ് ഹോൾസ് ഹെഡ് ചെയ്ത് ഗോൾ വല ചലിപ്പിക്കുകയായിരുന്നു. 80ആം മിനിട്ടിൽ ചെക്ക് അടുത്ത ഗോളടിച്ചു. തോമസ് ഹോൾസിൻ്റെ അസിസ്റ്റിൽ നിന്ന് പീറ്റർ ഷിക്ക് ആണ് ഗോൾ നേടിയത്. ടൂർണമെൻ്റിൽ ഷിക്കിൻ്റെ നാലാം ഗോളാണ് ഇത്. ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്കിനെ നേരിടും.

രണ്ടാം മത്സരത്തിൽ കളംനിറഞ്ഞു കളിച്ചിട്ടും ബെൽജിയത്തിനെതിരെ പരാജയപ്പെട്ട് മടങ്ങാനായിരുന്നു നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിൻ്റെ വിധി. പോസ്റ്റിലേക്ക് 23 വട്ടം നിറയൊഴിച്ചിട്ടും അവർക്ക് ഒരുതവണ പോലും കോർട്ട്വായെ കീഴ്പ്പെടുത്താനായില്ല. 1989നു ശേഷം പോർച്ചുഗലിനെതിരെ ബെൽജിയം നേടുന്ന ആദ്യ വിജയമാണിത്. അതിനു ശേഷം നടന്ന അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ബെൽജിയം പരാജയപ്പെടുകയായിരുന്നു.

കരുതലോടെ തുടങ്ങിയ ഇരു ടീമുകളും ആദ്യ പകുതി പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്. 25ആം മിനിട്ടിൽ ക്രിസ്ത്യാനോയ്ക്ക് ലഭിച്ച ഫ്രീകിക്ക് കോർട്ട്വാ കുത്തിയകറ്റി. 42ആം മിനിട്ടിൽ ബെൽജിയം ലീഡെടുത്തു. ബോക്സിനു പുറത്തുനിന്ന് തോർഗൻ ഹസാർഡിൻ്റെ ഒരു പവർഫുൾ ഷോട്ട് റൂയി പട്രീഷിയോയെ മറികടന്ന് വലതുളച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെൽജിയം സ്റ്റാർ പ്ലയർ കെവിൻ ഡി ബ്രുയ്നെ പരുക്കേറ്റ് പുറത്തുപോയി. സമനില ഗോൾ കണ്ടെത്താൻ പോർച്ചുഗൽ പൂർണമായും ആക്രമണത്തിലേക്ക് മാറി. നിരന്തരമുള്ള ആക്രമണങ്ങളൊക്കെ ബെൽജിയം പ്രതിരോധവും കോർട്ട്വായും ചേർന്ന് നിഷ്പ്രഭമാക്കിക്കൊണ്ടിരുന്നു. 87ആം മിനിട്ടിൽ പരുക്കേറ്റ ഏദൻ ഹസാർഡും പുറത്തുപോയി. ജയത്തോടെ ബെൽജിയം ക്വാർട്ടറിലേക്ക്.

]]>
യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം https://malayalees.ch/euro-cup-germany-portugal-france/ Wed, 23 Jun 2021 12:29:36 +0000 https://malayalees.ch/?p=45943 യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും.

പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്ത്യാനോയെയും സംഘത്തെയും ആധികാരികമായി തോല്പിക്കാൻ കഴിഞ്ഞത് ജർമ്മനിക്ക് ആത്മവിശ്വാസം നൽകും. അതേസമയം, കിരീട സാധ്യത പോലും കല്പിക്കപ്പെടുന്ന ഫ്രാൻസിനെ സമനിലയിൽ കുരുക്കിയാണ് ഹംഗറി കളത്തിലിറങ്ങുക. ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ജർമ്മനിക്കെതിരെയും പുറത്തെടുക്കാനായാൽ ഗ്രൂപ്പ് എഫിൽ ആവേശം വർധിക്കും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫ്രാൻസ്. ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി യൂറോ കപ്പ് ആരംഭിച്ച ഫ്രാൻസിന് രണ്ടാം മത്സരത്തിൽ ഹംഗറിയ്ക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ വിജയം തന്നെയാണ് ഫ്രാൻസ് പ്രതീക്ഷിക്കുന്നത്. ഹംഗറിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗംഭീരമായി തുടങ്ങിയ പോർച്ചുഗലിന് ജർമ്മനിക്കെതിരായ കൂറ്റൻ പരാജയം കനത്ത തിരിച്ചടി ആയി. ഫ്രാൻസിനെ കീഴടക്കി പ്രീക്വാർട്ടറിൽ എത്തുക എന്നതാവും അവരുടെ ലക്ഷ്യം. ഈ മത്സരവും അർദ്ധരാത്രി 12.30നാണ്.

ഗ്രൂപ്പ് ഇയിലും ഇന്ന് രണ്ട് മത്സരങ്ങൾ ഉണ്ട്. സ്വീഡൻ പോളണ്ടിനെ നേരിടുമ്പോൾ സ്പെയിൻ-സ്ലൊവാക്യ മത്സരവും ഇന്ന് നടക്കും. രണ്ട് മത്സരവും ഇന്ത്യൻ സമയം രാത്രി 9.30നാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് സമനില മാത്രമുള്ള സ്പെയിന് ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്വീഡനും സ്ലൊവാക്യയ്ക്കും ഒരു സമനില കൊണ്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.

]]>
ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി; പോർച്ചുഗലിനും ഇറ്റലിക്കും തകർപ്പന്‍ ജയം https://malayalees.ch/friendly-match-football/ Thu, 12 Nov 2020 04:48:37 +0000 https://malayalees.ch/?p=34954 അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു.

മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ ടീമുകളായ പോര്‍ച്ചുഗലും ഇറ്റലിയും വലിയ വിജയങ്ങള്‍ നേടി. എസ്റ്റോണിയയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറ്റലി വിജയം ആധികരാരികമാക്കിയത്. പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് അന്‍റോറയെ തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടി.

മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം സ്വിറ്റ്സര്‍ലന്‍റിനെ 2-1ന് പരാജയപ്പെടുത്തി. ഡെന്‍മാര്‍ക്ക് സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തറ പറ്റിച്ചപ്പോള്‍ തുര്‍ക്കി ക്രൊയേഷ്യ മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. ജര്‍മനി ചെക്ക് റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തി.

]]>