popular front – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Jun 2022 08:31:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png popular front – malayalees.ch https://malayalees.ch 32 32 മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം https://malayalees.ch/conflict-in-the-popular-front-march-tvm/ Mon, 06 Jun 2022 08:31:16 +0000 https://malayalees.ch/?p=62957 തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാഖ്യത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഇടതുപക്ഷ സർക്കാർ ആർ എസ്എസിന്റെ തിരക്കഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്നവെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ആക്ഷേപം. വിവേചനത്തോടെയുള്ള നടപടിയാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ചുമായി പോപ്പുലർ ഫ്രണ്ട് എത്തിയത്. 1500 ഓളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു.

ദേവസ്വം ബോർഡ് ജംഗ്‌ഷനിൽ മുന്നിൽ ബാരിക്കേഡുകൾ വച്ച് പൊലീസ് മാർച്ച് തടഞ്ഞിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എന്നാൽ പ്രവർത്തകർ പിന്തിരിഞ് പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

]]>
‘സിപിഐഎം പ്രീണനരാഷ്ട്രീയം കളിക്കുന്നു’; പോപ്പുലര്‍ ഫ്രണ്ട് പരിശീലന വിവാദത്തില്‍ വി ഡി സതീശന്‍ https://malayalees.ch/vd-satheesan-slams-cpim-on-popular-front-row/ Sat, 02 Apr 2022 08:31:57 +0000 https://malayalees.ch/?p=59475 ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ തീവ്രവാദികളേയും ന്യൂനപക്ഷ തീവ്രവാദികളേയും സിപിഐഎം താലോലിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കേരളാ പൊലീസില്‍ ആര്‍എസ്എസുകാരുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. സോഷ്യല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ സിപിഐഎം നടത്തുന്നത് മതപ്രീണനമാണെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു ഫയര്‍ഫോഴ്‌സ് പരിശീലനം. പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ കണ്ടെത്തല്‍. ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഐഎന്‍ടിയുസിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നാണ് പ്രതിപക്ഷനേതാവ് ഇന്ന് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി നേതാക്കള്‍ കെപിസിസിയെ സമീപിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുസ്ലീം ലീഗിന്റെ കീഴിലാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്ന ഇ പി ജയരാജന്റെ ആരോപണത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇപി ജയരാജന്‍ ഒരു പണ്ഡിതനാണെന്നും വിവരമില്ലാത്ത പ്രതിപക്ഷം അദ്ദേഹത്തിന് മറുപടി പറയാന്‍ ആളല്ലെന്നുമുള്ള പരിഹാസമുയര്‍ത്തിയാണ് വി ഡി സതീശന്‍ പ്രതികരിച്ചത്.

]]>
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും https://malayalees.ch/rss-worker-murder-popular-front-leader/ Tue, 23 Nov 2021 04:29:05 +0000 https://malayalees.ch/?p=52911 പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട്‌ ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്നും എസ് പി ആർ വിശ്വനാഥ് അറിയിച്ചു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നും സൂചന.

ഇയാൾ നേരിട്ട് കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എസ് പി ആർ വിശ്വനാഥ് പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താൻ കാറിൽ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതൽ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

]]>
സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് യുപി പൊലീസ് https://malayalees.ch/siddique-kappan-case-popular-front/ Thu, 01 Jul 2021 12:46:14 +0000 https://malayalees.ch/?p=46287 ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.

സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ ഗാങ്ങിന്റെ ഭാഗമാണ്. 2020 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ക്യാമ്പിൽ സിദ്ദിഖ് കാപ്പൻ പങ്കെടുത്തതായും കാപ്പന്റെ വാട്സ് ആപ്പ് ചാറ്റുകളും മൊബൈൽ ഫോൺ രേഖകളും പിടിച്ചെടുത്തതായും യു പി പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഭീകരപ്രവർത്തനങ്ങൾക്കായി കാപ്പൻ വിദേശത്തുനിന്നും സ്വദേശത്തുനിന്നും പണം സ്വരൂപിച്ചതായി യു പി പൊലീസിന്റെ കുറ്റപത്രത്തിൽ ആരോപിക്കുന്നു. കാപ്പനെതിരെ ഗൗരവപരമായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണ് യുപി പൊലീസ്.

]]>
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ പരക്കെ റെയ്ഡ് https://malayalees.ch/widespread-raids-on-the-homes-of-popular-front-leaders/ Thu, 03 Dec 2020 09:02:16 +0000 https://malayalees.ch/?p=36224 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തുന്നു. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ അഞ്ച് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നസറുദ്ധീൻ എളമരം, ഒ.എം.എ സലാം, കരമന അഷ്റഫ് മൗലവി, ഇ.എം അബ്ദുറഹ്മാന്‍, പ്രൊഫ. പി കോയ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ തമിഴ്നാട്, കര്‍ണാടക നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നുവെന്നും നസറുദ്ധീൻ എളമരം പറഞ്ഞു. എല്ലാ റെയ്ഡുകളും ഒരേ സമയത്താണ് നടന്നത്.

കരമന അഷ്റഫിന്‍റെ പൂന്തുറയിലെ വീട്ടില്‍ കൊച്ചിയിൽ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഈ റെയ്ഡിന് ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് രേഖാമൂലം എഴുതി നല്‍കി.

നസറുദ്ധീന്‍ എളമരത്തിന്‍റെ വീട്ടില്‍ നിന്നും ലാപ്ടോപ്പും രണ്ട് പുസ്തകങ്ങളും കൊണ്ടുപോയി എന്നാണ് അദ്ദേഹം മീഡിയാവണിനോട് പറഞ്ഞത്. റെയ്ഡിന് പിന്നിലെ കാരണം ഇതുവരെ ലഭ്യമായിട്ടില്ല.

എന്നാല്‍ സര്‍ക്കാര്‍ പ്രതിന്ധിയിലാവുമ്പോള്‍ മുഖം രക്ഷിക്കാന്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ ഇ.ഡിയെ ഉപയോഗിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ റെയ്ഡ് എന്നുമാണ് നസറുദ്ധീൻ എളമരം മീഡിയാവണിനോട് പറഞ്ഞത്. കര്‍ഷക സമരത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള നടപടിയാണ് ഈ റെയ്ഡ് എന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായ ആരോപണങ്ങളാണ് ഏത് പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയെന്നും അത് ഭരണകൂടം ചെയ്തുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

]]>