Popular Front Of India – malayalees.ch https://malayalees.ch Malayalam Online News Portal Tue, 01 Aug 2023 06:10:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Popular Front Of India – malayalees.ch https://malayalees.ch 32 32 മഞ്ചേരിയിൽ ആയുധ പരിശീലന കേന്ദ്രം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഗ്രീൻവാലി’ അക്കാദമിക്ക് പൂട്ടിട്ട് എൻഐഎ https://malayalees.ch/nia-attaches-green-valley-pfis-largest-arms-training-centre-in-malappuram/ Tue, 01 Aug 2023 06:10:19 +0000 https://malayalees.ch/?p=85388 മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി.

മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി പേരുടെ ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.

മലബാര്‍ ഹൗസ്, പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എജ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവ എന്‍ഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു.

അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

]]>
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍: നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കോടതിയുടെ അന്ത്യശാസനം https://malayalees.ch/high-court-directs-government-to-complete-confiscation-pfi-leaders/ Wed, 18 Jan 2023 09:59:22 +0000 https://malayalees.ch/?p=74637 പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്തിയ്ക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു. നടപടികള്‍ വൈകുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

അതേസമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ ഇന്നും കൊല്ലത്ത് എന്‍ഐഎ പരിശോധന നടന്നു. കൊല്ലം ചാത്തനാംകുളത്തെ പി എഫ് ഐ പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു എന്‍ഐഎ റെയ്ഡ്. ഡയറിയും ആധാര്‍ രേഖകളും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സ്വത്ത് വകകകള്‍ കണ്ടു കെട്ടണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിലെ വീഴ്ചയില്‍ നിരുപാധികം മാപ്പപേക്ഷിച്ച സര്‍ക്കാര്‍ മനപ്പൂര്‍വ്വം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ സ്വത്തുവകകളുടെ കണ്ടുകെട്ടല്‍ നടപടികള്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

]]>
പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍: ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി https://malayalees.ch/kerala-high-court-on-popular-front-hartal/ Mon, 17 Oct 2022 09:07:24 +0000 https://malayalees.ch/?p=69741 പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ഉത്തരവ്. നവംബർ 7 ന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.

രജിസ്റ്റർ ചെയ്ത മുഴുവൻ ഹർത്താൽ ആക്രമണക്കേസുകളിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണം. കീഴ്ക്കോടതികളിൽ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങൾ അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് നവംബർ 7 ന് കോടതി വീണ്ടും പരിഗണിക്കും.

]]>
പോപ്പുലർ ഫ്രണ്ട് നിരോധനം; തീവ്ര ചിന്താഗതിക്കാരെ മുസ്​ലിം ലീഗിന്​ വേണ്ട;​ എം കെ മുനീർ https://malayalees.ch/m-k-muneer-about-pfi-ban/ Thu, 06 Oct 2022 04:10:41 +0000 https://malayalees.ch/?p=69118 തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്​ലിം ലീഗിന്​ വേണ്ട എന്നത് കൃത്യമായ നിലപാടാണെന്ന്​ എം.കെ. മുനീർ എം.എൽ.എ. പോപ്പുലർ ഫ്രണ്ട് നിരോധന വിഷയത്തിൽ മുസ്‍ലിം ലീഗിൽ രണ്ടഭിപ്രായമില്ലെന്ന് എം കെ മുനീർ എം.എൽ.എ. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡൻറ് ആ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനത്തിന് ഞങ്ങൾ എതിരല്ല. എന്നാൽ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നത് വേറെ കാര്യം. ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനകളെല്ലാം മറ്റൊരു പേരിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആശയത്തെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്.

തീവ്ര ചിന്താഗതിക്കാരെയും വർഗീയവാദികളെയും മുസ്ലിം ലീഗിന് വേണ്ടെന്നത് ശക്തമായ നിലപാടാണ്. എന്നാൽ പോപ്പുലർ ഫ്രണ്ടിൽ പെട്ടുപോയ സാധാരണക്കാരായ ആളുകളുണ്ട്. അവരെ ആ ചിന്താഗതിയിൽനിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്.

പാർട്ടിയിൽ ഇരട്ട മെമ്പർഷിപ് അനുവദിക്കില്ല. അത് നേരത്തെ ഉള്ള തീരുമാനമാണ്. മുസ്ലിം ലീഗ് പ്രവർത്തകന് മറ്റൊരു സംഘടനയിൽ അംഗമാകാൻ കഴിയില്ല. പകലും രാത്രിയും അയാൾ മുസ്ലിം ലീഗുകാരൻ തന്നെയായിരിക്കും. ഒരേസമയം രണ്ട് വഞ്ചിയിൽ കാലൂന്നി സഞ്ചരിക്കാനാവില്ല. അതുകൊണ്ട് തന്നെ നിലവിലുള്ള മുന്നണിയിൽ ലീഗ് യാത്ര തുടരും.

യു.ഡി.എഫിൽ ഞങ്ങൾ സംതൃപ്തരാണ്. എൽ.ഡി.എഫിൽ പോകുമെന്നത് നടക്കാത്ത സ്വപ്നം മാത്രമാണ്. ഒന്നാം പിണറായി സർക്കാർ തന്നെ മഹാമോശമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണം. രണ്ടാം പിണറായി സർക്കാർ അതിലും മോശമാണെന്ന് മാത്രമല്ല, നിഷ്‌ക്രിയവുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ കള്ളക്കടത്തു വിഷയം തേഞ്ഞു മാഞ്ഞുപോകില്ല. നിയമവഴികളിൽ പോരാട്ടം തുടരും. എന്നാൽ ബി.ജെ.പി-സി.പി.എം പലപ്പോഴും ഭായി ഭായി ആണ് എന്നത് മറക്കരുത്. പക്ഷേ ഞങ്ങൾ പ്രതിപക്ഷം അത് അനുവദിക്കില്ല. ഭാരത് ജോഡോ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
പിഎഫ്‌ഐ ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു https://malayalees.ch/kseb-terminates-oma-salam/ Tue, 04 Oct 2022 12:23:05 +0000 https://malayalees.ch/?p=69016 നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഒ.എം.എ സലാമിനെ കെ.എസ്.ഇ.ബി പിരിച്ചുവിട്ടു. ബോർഡിലെ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്ന സലാം 2020 ഡിസംബർ 14 മുതൽ സസ്‌പെൻഷനിലായിരുന്നു.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടു അനധികൃത വിദേശ യാത്ര നടത്തിയതിനെ തുടർന്നായിരുന്നു സസ്‌പെൻഷൻ. തുടർന്ന് അന്വേഷണം നടത്തി പിരിച്ചുവിടാനായി ഓഗസ്റ്റിൽ നോട്ടീസ് നൽകി.

ഇതിനെതിരെ സലാം കോടതിയെ സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളി. തുടർന്നാണ് സെപ്റ്റംബർ 30നു സലാംമിനെ പിരിച്ചുവിട്ടു കെ എസ് ഇ ബി ഉത്തരവിറക്കിയത്. സലാം ഇപ്പോൾ എൻ ഐ എ കസ്റ്റഡിയിലാണ്.

]]>
റെയ്ഡ് വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കി; കേരള പൊലീസിനെതിരെ എന്‍ഐഎ https://malayalees.ch/nia-against-kerala-police-in-pfi-raid/ Tue, 04 Oct 2022 09:39:07 +0000 https://malayalees.ch/?p=68989 പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ കേരള പൊലീസിന് നേരെ ഗുരുതര വിമര്‍ശനവുമായി എന്‍ഐഎ. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് വിമര്‍ശനം. എന്‍ഐഎ സംഘടിപ്പിച്ച റെയ്ഡ് വിവരങ്ങളാണ് ചോര്‍ത്തി നല്‍കിയത്.

റെയ്ഡ് വിവരങ്ങള്‍ ചോരാന്‍ പൊലീസ് നടപടി കാരണമായെന്നും പിഎഫ്‌ഐക്ക് റെയ്ഡിനെ പ്രതിരോധിക്കാന്‍ അവസരം നല്‍കിയെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നതടക്കം കാര്യങ്ങള്‍ എന്‍ഐഎ എഡിജിപിയെ ധരിപ്പിച്ചു.

സംസ്ഥാന പൊലീസിനെ ചില ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് റെയ്ഡ് സംബന്ധിച്ച് ആദ്യം വിവരം ലഭിച്ചിരുന്നുള്ളൂ. ഒരു തരത്തിലും വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. പൊലീസിനിടയില്‍ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

]]>
കേരളത്തിലെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു https://malayalees.ch/nia-asked-dgp-to-take-action-against-police-officers-who-have-connection-with-popular-front/ Tue, 04 Oct 2022 04:15:03 +0000 https://malayalees.ch/?p=68963 പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഐഎ. കേരള പൊലീസിലെ 873 ഉദ്യോ​ഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോ​ഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാ​ഗമായാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് നിരവധി ഉദ്യോ​ഗസ്ഥർ വഴി കേരള പൊലീസിൽ ഉണ്ടായിരുന്നെന്നാണ് എൻഐഎ പറയുന്നത്.

പോപ്പുലർ ഫ്രണ്ടിനോട് അടുത്ത് ബന്ധമുള്ള 873 ഉദ്യോ​ഗസ്ഥർ സംഘടനയ്ക്ക് എന്തൊക്കെ സഹായങ്ങളാണ് നൽകിയതെന്നത് സംബന്ധിച്ച ചില സൂചനകൾ ഉൾപ്പെടെ റിപ്പോർട്ടായി എൻഐഎ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡിജിപിയോട് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

]]>
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം നിർത്തണം; അഭ്യർത്ഥനയുമായി സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ https://malayalees.ch/%e0%b4%aa%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b5%bc-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0/ Wed, 28 Sep 2022 12:33:40 +0000 https://malayalees.ch/?p=68741 നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർത്ഥിക്കുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു. ( Popular Front should stop working; Abdul Sattar ) .

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.

എല്ലാ ഇന്ത്യൻ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്. പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുകയാണെന്ന് എ അബ്ദുൽ സത്താർ വ്യക്തമാക്കി.

]]>
തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു; ഐഎൻഎലിനെതിരെ തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ കൊണ്ടുവരട്ടെ എന്ന് സിപിഐഎം https://malayalees.ch/%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86/ Wed, 28 Sep 2022 08:18:14 +0000 https://malayalees.ch/?p=68726 തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു എന്ന് സിപിഐഎം. വാർത്താസമ്മേളനത്തിലൂടെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും അക്രമം നിർത്തണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല. പൂർവ ചരിത്രം അത് തെളിയിച്ചതാണ്. മുൻപ് ആർഎസ്എസിനെ നിരോധിച്ചത് തെളിവാണ്. ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ബുൾഡോസർ രാഷ്ട്രീയം ശരിയല്ല. നിരോധിച്ചാൽ പുതിയ പേരിൽ സംഘടനകൾ രൂപീകരിക്കപ്പെടും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. (cpim popular front surendran)

പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ആരോപണത്തിലും യെച്ചൂരി പ്രതികരിച്ചു. സംസ്ഥാന ബിജെപിയുടെ സ്ഥിരം നടപടിയാണ് ആരോപണം ഉന്നയിക്കുക എന്നത്. എൽഡിഎഫിന് എതിരെ ആരോപണം ഉന്നയിക്കുന്ന കെ സുരേന്ദ്രൻ തെളിവുണ്ടെങ്കിൽ കൊണ്ട് വരട്ടെ. പി ഫ് ഐ നിരോധനം രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ആരോപണം. മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം.റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേർന്ന് ഇടത്-വലത് മുന്നണിക്ക് ഭരണമുണ്ട്. ഇതവസാനിപ്പിക്കാൻ തയ്യാറാകുമോ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപിഐഎമ്മിനും കോൺഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആർ.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്‌ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

]]>
പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ https://malayalees.ch/%e0%b4%aa%e0%b4%bf%e0%b4%8e%e0%b4%ab%e0%b5%8d%e0%b4%90-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f/ Wed, 28 Sep 2022 08:14:52 +0000 https://malayalees.ch/?p=68724 പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. എൻഐഎ സംഘം കരുനാഗപ്പള്ളിയിലെ കാരുണ്യ ട്രസ്റ്റിൽ നിന്നുമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അൽപ സമയം മുൻപ് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിഎഫ്ഐ ഹർത്താലും ബന്ധപ്പെട്ട അക്രമത്തിന് ആഹ്വാനം ചെയ്തതിനുമാണ് അറസ്റ്റ്.(pfi state secretary abdul sattar police custody)

അബ്ദുൾ സത്താറിന്റെ വീട്ടിലും കരുനാഗപ്പള്ളിയി കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുൻപ് പൊലീസിന്റെ പരിശേധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൾ സത്താർ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എ. അബ്ദുല്‍ സത്താര്‍. നിയമനടപടികള്‍ സ്വീകരിക്കാനായി ഉടന്‍ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതര്‍ നടത്തിയ റെയ്ഡില്‍ പൂര്‍ണ്ണമായി സഹകരിച്ചെന്നും അബ്ദുല്‍ സത്താര്‍ മാധ്യമങ്ങളോട് പറഞ്ഞു.

]]>