popular finance – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Aug 2021 08:30:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png popular finance – malayalees.ch https://malayalees.ch 32 32 പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി https://malayalees.ch/popular-finance-fraud-case-ed/ Thu, 19 Aug 2021 08:30:24 +0000 https://malayalees.ch/?p=48349 പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡിൽ ആണെന്നും ഇ ഡി വ്യക്തമാക്കി. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്‍റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്‌. പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

]]>
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു https://malayalees.ch/popular-finance-ed-arrest/ Tue, 10 Aug 2021 04:23:52 +0000 https://malayalees.ch/?p=47908 പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതികളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. റോയി തോമസ് ഡാനിയൽ, റിനു മറിയം തോമസ് എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെൻറ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിക്ഷേപകരിൽ നിന്നായി 2000 കോടി രൂപയുടെ തട്ടിപ്പ് ആണ് പ്രതികൾ നടത്തിയിരുന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് വഴി സ്വീകരിച്ച നിക്ഷേപം ഉടമകൾ വകമാറ്റിയത് വായ്പയുടെ രൂപത്തിലായിരുന്നു. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലേക്ക് നിയമപരമായി മാറ്റിയ ശേഷം അതിൽ നിന്ന് വായ്പയായി പണം വകമാറ്റുകയായിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമ റോയി ഡാനിയലിന്റെ മക്കൾ റിയയ്ക്കും റിനുവിനും തട്ടിപ്പിൽ മുഖ്യപങ്കുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റിനു മറിയം തോമസ് കമ്പനി സിഇഒയും റിയ ആൻ തോമസ് ഡയറക്ടർ ബോർഡ് അംഗവുമാണ്.

]]>
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അറസ്റ്റിലായ ഉടമകളെ കൊച്ചിയിലെത്തിച്ചു; കമ്പനിക്കെതിരെ കൂടുതല്‍ പരാതികള്‍ https://malayalees.ch/more-complaint-to-popular-finance-owners-arrested-news/ Sat, 29 Aug 2020 13:35:59 +0000 https://malayalees.ch/?p=31060 അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളായ റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരെ കൊച്ചിയിലെത്തിച്ചു. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ മക്കളാണ് ഇവര്‍. ഡല്‍ഹിയില്‍ ഇന്നലെയാണ് ഇരുവരും പിടിയിലായത്. ഉച്ചയോടെയാണ് ഇവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പ്രതികളെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇവരെ കോന്നിയില്‍ എത്തിക്കും.

പത്തനംതിട്ടയിലാണ് പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനം. പല ജില്ലകളിലും ഇവര്‍ക്ക് ശാഖകളുണ്ട്. 30 പരാതികളാണ് കോട്ടയം ജില്ലയില്‍ നിന്നുള്ളത്. പരാതിയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ചില ശാഖകള്‍ അടപ്പിച്ചിട്ടുണ്ട്. അതേസമയം കൊല്ലത്തും കമ്പനിക്കെതിരെ പരാതിയുയര്‍ന്നിട്ടുണ്ട്. 184 പരാതികളാണ് പൊലീസിന് മുമ്പാകെ എത്തിയത്. കൊല്ലം റൂറലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികളുള്ളത്. കമ്പനിയുടെ ആസ്ഥാനം കോന്നിയിലായതിനാല്‍ ഈ പരാതികളെല്ലാം കോന്നി പൊലീസിന് കൈമാറും.

അതേസമയം പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നികുതി വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പൊലീസ് കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ട്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും, ചിട്ടി നടത്താന്‍ അനുമതി ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

]]>
പോപ്പുലർ ഫിനാൻസ് ഓഫിസ് ജപ്തി ചെയ്തു; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു https://malayalees.ch/popular-finance-office-confiscated/ Fri, 28 Aug 2020 08:58:41 +0000 https://malayalees.ch/?p=30992 പോപ്പുലർ ഫിനാൻസ് കേസിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. നിക്ഷേപകന്റെ ഹർജി പരിഗണിച്ച പത്തനംതിട്ട സബ് കോടതി പോപ്പുലറിന്റെ ആസ്ഥാന ഓഫിസ് ജപ്തി ചെയ്തു. അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

അന്വേഷണ സംഘത്തിന്റെ നിർദേശം പരിഗണിച്ചാണ് വിവിധ ദേശസാൽകൃത ബാങ്കുകൾ പ്രതികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എംഡി തോമസ് ഡാനിയേൽ, ഭാര്യ പ്രഭ എന്നിവരുടെ അക്കൗണ്ടുകളാണ് ഫ്രീസ് ചെയ്തത്. ഇതിനു ശേഷം ഇടനിലക്കാരൻ മുഖേന പ്രതികൾ ഒരു ബാങ്ക് ശാഖയിൽ നിന്നും പണം പിൻവലിക്കാൻ ശ്രമം നടത്തി. ഇതിനിടെ അടൂർ സ്വദേശി കെ വി സുരേഷ് എന്ന നിക്ഷേപകന്റെ ഹർജി പരിഗണിച്ച സബ്ബ് കോടതി പോപ്പുലർ ഫിനാൻസിന്റെ വകയാർ ഓഫിസ് ജപ്തി ചെയ്തു.

തുടർ വിചാരണ ഘട്ടത്തിൽ ഹർജിക്കാരന്റെ വാദം ശരിയെന്നു വന്നാൽ ആരോപണ വിധേയർക്ക് പിഴ ഒടുക്കി നടപടികളിൽ നിന്നും ഒഴിവാകാം. എന്തായാലും ഹർജി തീർപ്പാകും വരെ വസ്തുവകകൾ കൈമാറ്റം ചെയ്യാനാകില്ല. തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായതോടെ കൂടുതൽ നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്.

]]>