Popular Finance fraud – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Oct 2020 04:49:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Popular Finance fraud – malayalees.ch https://malayalees.ch 32 32 പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും ഉത്തരവിട്ട് കലക്ടര്‍ https://malayalees.ch/district-collector-ordered-to-confiscate-popular-finance-assets/ Thu, 08 Oct 2020 04:49:34 +0000 https://malayalees.ch/?p=32962 പോപ്പുലര്‍ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടക്കാൻ ജില്ല കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികൾക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇൻ ഫിനാൻഷ്യല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.

പോപ്പുലര്‍ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിൻ്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവയില്‍ നിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാൻ പാടുളളതല്ല. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍, അവരുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍, തുടങ്ങിയവ തങ്ങളുടെ ആസ്തി കൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ പാടില്ല. പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിലോ അവരുടെ ഏജൻറുമാര്‍, സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ എന്നിവരുടെ പേരിലോ ചിട്ടി കമ്പനികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടി.

പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടി അവയുടെ താക്കോലുകള്‍ കളക്ടറുടെ മുന്നില്‍ ഹാജരാക്കാൻ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അവക്ക് കാവലും ഏര്‍പ്പെടുത്തും.

]]>
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് നല്‍കിയത് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ് https://malayalees.ch/popular-finance-fraud-certificate-of-equity-of-another-company-issued-to-fixed-depositors/ Tue, 01 Sep 2020 09:03:54 +0000 https://malayalees.ch/?p=31131 നിക്ഷേപം വക മാറ്റിയത് പോപ്പുലർ ഡീലേഴ്സ്, റിയാ മണി എക്സ്ച്ചേഞ്ച്, റിയാ ആന്‍റ് റിനു കമ്പനീസ് തുടങ്ങിയ കമ്പനികളിലേക്ക്

സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിയും പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തി. പണം വക മാറ്റി മൈ പോപ്പുലര്‍ എന്ന കമ്പനിയുടെ ഓഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. തട്ടിപ്പിന്‍റെ തെളിവുകള്‍ മീഡിയാവണിന് ലഭിച്ചു.

പോപ്പുലര്‍ ഫിനാന്‍സില്‍ സ്ഥിര നിക്ഷേപമായി എത്തിയ പണം ഉടമകളുടെ നിയന്ത്രണത്തിലുള്ള മറ്റു കമ്പനികളില്‍ ഓഹരിയാക്കി മാറ്റുകയാണ് ചെയ്തത്. പോപ്പുലർ ഡീലേഴ്സ്, റിയാ മണി എക്സ്ച്ചേഞ്ച്, റിയാ ആൻറ് റിനു കമ്പനീസ് തുടങ്ങിയ കമ്പനികളിലേക്കും നിക്ഷേപങ്ങള്‍ വകമാറ്റി. ഇതൊന്നും തങ്ങളറിഞ്ഞില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് നല്‍കിയത് മറ്റൊരു കമ്പനിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റ്

പലിശ മാത്രം പ്രതീക്ഷിച്ചുള്ള നിക്ഷേപങ്ങള്‍ ഓഹരിയായി മാറിയതോടെ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം കൂടി ഉപഭോക്താക്കള്‍ വഹിക്കേണ്ടിവരും. ഓഹരി സ്വീകരിച്ച കമ്പനികള്‍ പോപ്പുലര്‍ വഴി ഉപഭോക്താക്കള്‍ക്ക് പലിശ എത്തിച്ചതിനാല്‍ ആര്‍ക്കും സംശയവുമുണ്ടായില്ല.

വലിയ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പാണിതെന്ന് അന്വേഷണ സംഘം കരുതുന്നു . കമ്പനി ഉടമ തോമസ് ഡാനിയലിന്‍റെ മരുമക്കളെ കൂടി പിടികൂടിയാലേ തട്ടിപ്പിന്‍റെ വ്യാപ്തി മനസ്സിലാകൂ.

]]>