Popular Finance case – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Sep 2020 05:09:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Popular Finance case – malayalees.ch https://malayalees.ch 32 32 പോപ്പുലർ ഫിനാന്‍സ് തട്ടിപ്പിനായി കോവിഡിനെ പോലും മറയാക്കി https://malayalees.ch/popular-finance-case/ Fri, 25 Sep 2020 05:09:35 +0000 https://malayalees.ch/?p=32320 പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ നിരവധി തന്ത്രങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാർ പ്രയോഗിച്ചത്. നിക്ഷേപ കാലാവധി പൂർത്തിയായവർക്കും പണം തിരികെ നല്‍കാതെയാണ് ഇവർ തട്ടിപ്പ് പൂഴ്ത്തിവെച്ചത്. നിക്ഷേപകരില്‍ ചിലർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലോക്ക്ഡൌണ്‍ അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ജീവനക്കാർ ആളുകളെ ഒഴിവാക്കിയിരുന്നത്.

പത്തനംതിട്ട ഓതറ സ്വദേശിയായ സാമുവല്‍ ജോണ് പരിചയക്കാരനായ മാനേജരുടെ നിർബന്ധം മൂലമാണ് പോപ്പുലറില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. ഒരു വർഷത്തിന് ശേഷം പണം പിന്‍വലിക്കാമെന്ന അയാളുടെ ഉറപ്പിന്റെ പുറത്ത് കാര്യങ്ങള്‍ മുന്നോട്ട് പോയി. എന്നാല്‍ കാലാവധി പൂര്‍ത്തിയായി പണം തിരികെ വാങ്ങാനെത്തിയപ്പോള്‍ മാനേജര്‍ പല കാരണങ്ങള്‍ പറഞ്ഞ് സാമുവലിനെ മടക്കി അയച്ചു. പലതവണ ഇതേ തന്ത്രം ആവർത്തിച്ചതോടെ നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമച്ചിട്ടും ഒരിക്കല്‍ പോലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് വാർത്തകള്‍ പുറത്ത് വരുന്നതിന് മുമ്പും സാമുവല്‍ പോപ്പുലറിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ പറഞ്ഞത് കോവിഡും ലോക്ഡൌണുമടക്കമുള്ള പ്രതിസന്ധികള്‍ മൂലമാണ് താമസിക്കുന്നതെന്നാണ്. തട്ടിപ്പിന് പിന്നില്‍ മാനേജർമാർക്കും പങ്കുണ്ടന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നതെന്നും അവരതിനായി പ്രത്യേക കമ്മീഷന്‍ വാങ്ങിയിരുന്നതായും സാമുവല്‍ പറഞ്ഞു.

40 വർഷത്തോളം കേരളത്തിന് പുറത്ത് ജോലി ചെയ്ത ശേഷം സ്വന്തം നാട്ടില്‍ ജീവിക്കാനെത്തിയതാണ് സാമുവല്‍, അതിനാല്‍ തന്നെ വിശ്രമ ജീവിതത്തിനും ചിലവുകള്‍ക്കും വേണ്ടിയും കുറച്ച് പണം കയ്യില്‍ കരുതിയിരുന്നു. കണക്കില്ലാത്ത ഒരുനയാപൈസ പോലും താന്‍ ഒരിടത്തും നിക്ഷേപം നടത്തിയിട്ടില്ലന്ന് പ‌റയുന്ന സാമുവല്‍ പണം തിരികെ ലഭിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണന്നും വ്യക്തമാക്കുന്നു.

]]>
പോപ്പുലർ നിക്ഷേപ തട്ടിപ്പ്; മുഖ്യ ആസൂത്രക അറസ്റ്റിലായി https://malayalees.ch/popular-finance-fraud-case/ Fri, 18 Sep 2020 04:19:47 +0000 https://malayalees.ch/?p=31967 പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി റിയ ആൻ തോമസ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ ഒളിവിൽ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇവരുടെ കുഞ്ഞിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിച്ചത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്‍റെ രണ്ടാമത്തെ മകളും സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലാക്കാൻ സാധിച്ചിരുന്നു. എന്നാൽ കുഞ്ഞിന്‍റെ ശാരീക പ്രശ്നങ്ങൾ കണക്കിലെടുത്താണ് റിയയുടെ അറസ്റ്റ് നേരത്തെ പൊലീസ് വൈകിപ്പിച്ചത്.

അതേസമയം പ്രതി മുൻകൂർ ജ്യാമത്തിന് ശ്രമിച്ചതോടെയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് വേഗത്തിലാക്കിയത്. ഇന്നലെ രാത്രി മലപ്പുറം നിലമ്പൂരിലെ ബന്ധുവിന്‍റെ വീട്ടിലെത്തിയാണ് കോന്നി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയുന്നത്. അറസ്റ്റിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിനെയും റിയയെയും മറ്റ് രണ്ടു ബന്ധുക്കളെയും കൂട്ടി രാത്രി തന്നെ അന്വേഷണ സംഘം പത്തനംതിട്ടക്ക് തിരിച്ചു.

ഇന്ന് പുലർച്ചയോടെ ജില്ലയിൽ എത്തിയ സംഘം ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേ സമയം കേസിൽ നേരത്തെ പിടികൂടിയ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, റിനു, റീബ എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ ലഭിച്ച ശേഷം റിയക്കൊപ്പം ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

]]>
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കും https://malayalees.ch/popular-finance-case-to-be-handed-over-to-cbi/ Wed, 16 Sep 2020 08:41:00 +0000 https://malayalees.ch/?p=31882 ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഓരോ പരാതികളിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്നും കോടതി നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ റോയി തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് നടത്തിയ തട്ടിപ്പ് രാജ്യത്തിനകത്തും പുറത്തുമുള്ളതിനാല് സി.ബി.ഐ അന്വോഷിക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകര്‍ കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രത്തിന് കത്തു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സി. ബി.ഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ സഹകരണം ആവശ്യമാണെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങള അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കോന്നി പൊലീസ് സ്റ്റേഷനില്‍ ഒറ്റ കേസ് ആയി പരിഗണിക്കണമെന്നും ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലര്‍ റദ്ദാക്കിയ കോടതി ഓരോ പരാതികളിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സിന്‍റെ എല്ലാ ശാഖകളും പൂട്ടി മുദ്ര വയ്ക്കണം. കമ്പനിയുടെ സ്വത്തുക്കളും ശാഖകളിലുള്ള സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>