Poonthura – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Jul 2020 04:51:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Poonthura – malayalees.ch https://malayalees.ch 32 32 തലസ്ഥാനത്ത് ആശങ്കയേറ്റി കോവിഡ് കണക്കുകള്‍; 201 പേര്‍ക്ക് രോഗബാധ https://malayalees.ch/coastal-clustering-apart-from-poonthura-sends-out-warning-signals/ Wed, 15 Jul 2020 04:50:48 +0000 https://malayalees.ch/?p=28522 പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു

തലസ്ഥാനത്തിന് ആശങ്കയേറ്റി കോവിഡ് കണക്കുകൾ. തിരുവനന്തപുരത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 201 കേസുകൾ. പൂന്തുറയിൽ 46 പേർക്ക് രോഗബാധയുണ്ടായപ്പോൾ പുല്ലുവിള, വിഴിഞ്ഞം, പൂവച്ചല്‍, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ തലസ്ഥാന ജില്ലയുടെ കൊവിഡ് സ്ഥിതിയെ വ്യക്തമാക്കുന്നതാണ്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ പൂന്തുറയിൽ മാത്രം ഇന്നലെ റിപ്പോർട്ട് ചെയ്തതത് 46 കേസുകളാണ്. പൂന്തുറ വാർഡിൽ നിന്നുള്ളവരാണ് ഭൂരിഭാഗം രോഗികളും. ബീമാപള്ളിയിൽ 4 ഉം വള്ളക്കടവിൽ 6 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തീരപ്രദേശമായ പുല്ലുവിള 19 കേസുകളോടെ പുതിയ ക്ലസ്റ്ററായി രൂപപ്പെട്ടു. വിഴിഞ്ഞത്തിന് സമീപമുള്ള കോട്ടുകാലിൽ മാത്രം 11 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരുമാതുറ 10 പേരാണ് ഇന്നലെ പോസിറ്റീവായത്.

അഞ്ചുതെങ്ങ്, പൂവാർ തുടങ്ങി മറ്റു തീരദേശ ഗ്രാമങ്ങളിലും കാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9 കേസുകൾ റിപ്പോർട്ട് ചെയ്തത് പൂവച്ചലിനെയും സമീപ പഞ്ചായത്തുകളുടെയും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ അമ്പതോളം വാർഡുകളെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുതെങ്ങ്, പാറശാല പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ന്‍മെന്‍റ് സോണാണ്. തിരുവനന്തപുരം കോർപറേഷനിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ തിരുവല്ലം വാർഡുകളെയും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും ഉറവിടം വ്യക്തമല്ല https://malayalees.ch/coronavirus-spectre-of-new-clusters-in-thiruvananthapuram/ Mon, 13 Jul 2020 05:35:23 +0000 https://malayalees.ch/?p=28412 സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ള ജില്ലയായി തിരുവനന്തപുരം തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 40 പേരിൽ 12 പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയില്‍ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് വന്ന 5 പേരെയും ഇതര സംസ്ഥാനത്തു നിന്നു വന്ന 2 പേരെയും മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും സമ്പർക്ക രോഗികളോ ഉറവിട മറിയാത്ത കേസുകളോ ആണ്. 21 സമ്പർക്ക കേസുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർക് രോഗബാധ സ്ഥിരീകരിച്ച പൂന്തുറയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ പരിശോധന നടക്കാത്തതും ഇന്നത്തെ പരിശോധനാ ഫലങ്ങൾ ഉൾപ്പെടാത്തതുമാണ് കാരണം. പൂന്തുറയിൽ രോഗ ബാധ കുറയുകയാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

പൂന്തുറയോട് ചേർന്നു കിടക്കുന്ന ബീമാപള്ളിയിൽ നിന്ന് 3 കേസും വള്ളക്കടവ് 2 കേസും റിപ്പോർട്ട് ചെയ്തു. ഫോർട്ട്, മന്നം നഗർ, വർക്കല, പാറശാല തുടങ്ങി 14 കേസുകൾ ഉറവിട മറിയാത്തവയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നതാണ് പ്രത്യേകത. പൂന്തുറക്കായി നിയോഗിച്ച ദ്രുത പ്രതികരണ സംഘത്തിന്‍റെ ക്യാമ്പ് ഓഫീസ് പൂന്തുറ പുത്തൻ പള്ളി മദ്രസ ഹാളിൽ തുടങ്ങി.

]]>
തീരദേശത്ത് ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ട്; ഉമ്മന്‍ ചാണ്ടി https://malayalees.ch/ooman-chandy-covid-coastal-update/ Sat, 11 Jul 2020 14:16:50 +0000 https://malayalees.ch/?p=28387 തീരദേശവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു

തീരദേശത്ത് സഹികെട്ട ജനങ്ങള്‍ തെരുവിലിറങ്ങുകയാണ് ചെയ്തതെന്നും അല്ലാതെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ അതില്‍ രാഷ്ട്രീയമില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭാഷ്യത്തിനെതിരെ ആഞ്ഞടിച്ചത്.

നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശത്തുള്ളത്. അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാരില്‍ നിന്നുള്ള പൊടുന്നനെയുള്ള നിയന്ത്രണമെന്നും ഇത് സാധാരണജീവിതത്തെ ബാധിച്ചതായും ഉമ്മന്‍ ചാണ്ടി കത്തില്‍ വ്യക്തമാക്കി.

കോവിഡ് ഭീഷണിയും സര്‍ക്കാരിന്‍റെ കടുത്ത നിയന്ത്രണവും മൂലം തീരദേശവാസികള്‍ നരകയാതനയിലൂടെ കടന്നുപോകുന്നു. കടലില്‍ പോകാനോ, മീന്‍ പിടിക്കാനോ, മീന്‍ വില്‍ക്കാനോ പറ്റാത്ത ഗുരുതരമായ സാഹചര്യമാണുള്ളത്. അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ വീര്‍പ്പുമുട്ടുന്നു. ചികിത്സയും ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതികള്‍ പ്രവഹിക്കുന്നതായും ഉമ്മന്‍ ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി.

നഗരപ്രദേശങ്ങളില്‍ നിത്യവും ജോലിക്കു പോയി ഉപജീവനം തേടുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെട്ടു. പുറത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് വാഹനസൗകര്യം ഇല്ലാതായി. ശമ്പളമോ വരുമാനമോ ഇല്ലാതെ അവരും അക്ഷരാര്‍ത്ഥത്തില്‍ ഞെരുങ്ങി ജീവിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലും തീരദേശത്തും കര്‍ശന നിയന്ത്രണമുള്ള മറ്റു മേഖലകളിലും സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. സൗജന്യ റേഷന്‍ വിതരണം ചെയ്യുക, ഒരു മാസത്തെ വിവിധ സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടെ വരുമാനം ലഭിക്കാത്ത എല്ലാ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉടനടി നടപ്പാക്കണമെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

]]>
പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു; 600 ല്‍ 119 സാമ്പിളുകളും പോസിറ്റീവ് https://malayalees.ch/covid-poonthura-update-kerala/ Wed, 08 Jul 2020 12:19:39 +0000 https://malayalees.ch/?p=28203 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ്

കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന പൂന്തുറയില്‍ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി.

അതേസമയം പൂന്തുറയിലെ കോവിഡ് രോഗികള്‍ ദുരിതത്തിലാണെന്നും വാര്‍ത്തയുണ്ട്. പൂന്തുറ പരുത്തിക്കുഴി മേഖലയിൽ നിന്ന് ആന്‍റിജന്‍ ടെസ്റ്റ്പോസിറ്റീവായ രോഗികളാണ് ദുരിതം അനുഭവിക്കുന്നത്. ടെസ്റ്റ് പോസിറ്റീവായ 50 പേര്‍ ഉപയോഗിക്കുന്നത് മൂന്ന് ശുചിമുറി മാത്രമാണ്. സാനിറ്റൈസറോ ഹാന്‍ഡ്‍ വാഷോ ഇല്ല. ആവശ്യത്തിന് കിടക്കയില്ലാത്തതിനാൽ കുട്ടികൾ കിടക്കുന്നത് തറയിലാണ്. വർക്കല എസ്.ആർ ഡെന്‍റല്‍ കോളജിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

]]>
എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ്; പൂന്തുറയില്‍ കടുത്ത നിയന്ത്രണം, കോഴിക്കോട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തില്‍ https://malayalees.ch/9-workers-test-positive-in-ernakulam-market/ Thu, 02 Jul 2020 10:14:10 +0000 https://malayalees.ch/?p=27922 തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു

എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം ആശങ്കയില്‍. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി.

തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു. സമ്പർക്കപ്പട്ടികയിലുള്ള 100 പേരുടെ സ്രവം ശേഖരിച്ചു തുടങ്ങി. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിന് പുറമെ താനൂർ നഗരസഭ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരനുൾപ്പെടെ മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. കൂടാതെ ജൂൺ 22ന് രോഗം ബാധിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തൽ.

മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 9 ആയി. കൊക്രി സ്വദേശിയായ റെയിൽവെ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. കണ്ണൂരിൽ 56 സി.ഐ.എസ്.എഫ് ജവാന്മാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2 ,30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

]]>