poonch – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 May 2023 12:00:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png poonch – malayalees.ch https://malayalees.ch 32 32 പൂഞ്ചിൽ 3 ഭീകരർ പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു https://malayalees.ch/arms-narcotics-smuggling-bid-foiled-along-loc-in-poonch/ Wed, 31 May 2023 11:58:17 +0000 https://malayalees.ch/?p=82045 ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടൽ. ആയുധങ്ങളും മയക്കുമരുന്നുമായി എത്തിയ മൂന്ന് ഭീകരരെ സൈന്യം പിടികൂടി. ഗുൽപൂർ സെക്ടറിലെ ഫോർവേഡ് കർമാര ഗ്രാമത്തിൽ പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരു സൈനികന് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ കർമ്മദ മേഖലയിൽ നിയന്ത്രണ രേഖയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടാണ് സൈന്യം വെടിയുതിർത്തത്. പിന്നാലെ പ്രദേശം വളഞ്ഞ സൈന്യം മൂന്ന് ഭീകരരെ പിടികൂടി. മുഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരാണ് അറസ്റ്റിലായ ഭീകരർ. ഇവരിൽ നിന്ന് ഒരു എകെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, ഐഇഡി, ഹെറോയിൻ എന്ന് സംശയിക്കുന്ന 20 പാക്കറ്റുകൾ എന്നിവ കണ്ടെടുത്തു.

പിടികൂടിയ മൂന്ന് ഭീകരരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഫാറൂഖിന്റെ കാലിലാണ് വെടിയേറ്റതെന്ന് സൈന്യം അറിയിച്ചു. ഓപ്പറേഷനിൽ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.

]]>
ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു https://malayalees.ch/two-army-person-killed-poonch/ Fri, 15 Oct 2021 08:03:49 +0000 https://malayalees.ch/?p=51037 ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആർമി ഓഫിസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.

മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

]]>