political parties – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 04:30:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png political parties – malayalees.ch https://malayalees.ch 32 32 ‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം https://malayalees.ch/supreme-court-on-plea-seeking-ban-on-parties-using-religious-symbols/ Wed, 01 Feb 2023 04:30:45 +0000 https://malayalees.ch/?p=75441 മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു.

‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാം. ഒരു പ്രത്യേക സമുദായത്തിനെതിരായ ഹര്‍ജിയാണെന്ന ധാരണ ഉണ്ടാകരുത്’ ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിവി നാഗരത്‌ന എന്നിവരുടെ ബെഞ്ച് പറഞ്ഞു.

2021ല്‍ ഹിന്ദുമതം സ്വീകരിച്ച ഉത്തര്‍പ്രദേശ് ഷിയ വഖഫ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. റിസ്വിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും ഇദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരുന്നെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് ഹര്‍ജിക്കാരന്‍ മതനിരപേക്ഷത പുലര്‍ത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

സത്യവാങ്മൂലങ്ങളില്‍ പ്രതികരണം നല്‍കാന്‍ ഐയുഎംഎല്ലും എഐഎംഐഎമ്മും സമയം ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 20 ന് കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജി വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും വിശദമായ പരിശോധനയ്ക്ക് കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അവരുടെ മാത്രം സ്വത്തായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും ഡല്‍ഹി ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

]]>
‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ https://malayalees.ch/to-track-empty-promises-by-parties-election-commissions-big-move/ Tue, 04 Oct 2022 12:18:34 +0000 https://malayalees.ch/?p=69010 രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം.

ഒക്‌ടോബർ 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടന പത്രികയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും അവ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക ശേഷിയിലാണോ എന്നതിനെ കുറിച്ചും വോട്ടർമാരെ അറിയിക്കുകയാണ് പരിഷ്‌കരണ നിർദ്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

]]>
15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി https://malayalees.ch/national-parties-got-rs-15078-cr-from-unknown-sources-in-15-years/ Sat, 27 Aug 2022 04:24:35 +0000 https://malayalees.ch/?p=67152 15 വര്‍ഷക്കാലം അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് പുറത്തുവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളെ അവലംബിച്ചാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

2020ല്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസില്‍ നിന്നും 691 കോടി രൂപ സമാഹരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഎം, എന്‍സിപി, ബിഎസ്പി, സിപിഐ, എന്‍പിഇപി, പ്രാദേശിക പാര്‍ട്ടികളായ എഎപി, എജിപി, എഐഎഡിഎംകെ, എഐഎഫ്ബി, എഐഎംഐഎം, എഐയുഡിഎഫ്, ബിജെഡി, സിപിഐ(എംഎല്‍)(എല്‍), ഡിഎംഡികെ മുതലായ പാര്‍ട്ടികള്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് കണക്കുകള്‍ പുറത്തുവിട്ടത്.

2020-21 വര്‍ഷക്കാലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 426 കോടി രൂപയാണ്. കോണ്‍ഗ്രസിന് അജ്ഞാത സ്‌ത്രോതസുകളില്‍ നിന്നും ലഭിച്ചത് 178 കോടി രൂപയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്നും സമാഹരിച്ച ആകെ തുകയുടെ 42 ശതമാനം വരും ഇത്. അജ്ഞാത സ്രോതസ്സുകളില്‍ നിന്നും 100 കോടി രൂപ ലഭിച്ചെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ഇത് അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 23 ശതമാനത്തോളം വരും.

]]>
111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി https://malayalees.ch/election-commission-deletes-111-non-existent-parties/ Tue, 21 Jun 2022 12:29:47 +0000 https://malayalees.ch/?p=63680 രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. രജിസ്റ്റര്‍ ചെയ്‌തെങ്കിലും അംഗീകാരം നേടാന്‍ സാധിക്കാത്ത 2100 പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് കമീഷന്‍ അറിയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയ പാർട്ടികൾക്കെതിരെ സമീപകാലത്ത് സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്.

കഴിഞ്ഞ മെയ് 25ന് അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കമീഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 111 പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി റദ്ദാക്കി കൊണ്ടുള്ള നടപടി. എതിർപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികൾ 30 ദിവസത്തിനകം പരാതി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ചീഫ് ഇലക്ടറൽ ഓഫീസറെ/ഇലക്ഷൻ കമ്മീഷനെ സമീപിച്ച് പരാതി അറിയിക്കണം.

പാർട്ടി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നതിന് തെളിവ് നൽകണം. കൂടാതെ വർഷാടിസ്ഥാനത്തിലുള്ള ഓഡിറ്റഡ് അക്കൗണ്ടുകൾ, സംഭാവന ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ പരാതിയോടൊപ്പം ഹാജരാക്കണമെന്നും കമ്മീഷൻ അറിയിച്ചു. അത്തരം RUPP-കളുടെ വേർതിരിച്ച ലിസ്റ്റ്, മറ്റ് നടപടികൾക്കായി ബന്ധപ്പെട്ട ചീഫ് ഇലക്ഷൻ ഓഫീസർമാർക്കും (CEO) സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിനും (CBDT) അയയ്‌ക്കും. കൂടാതെ, ഗുരുതരമായ സാമ്പത്തിക ക്രമക്കേടിൽ ഏർപ്പെട്ടിരിക്കുന്ന 3 RUPP-കൾക്കെതിരെ ക്രിമിനൽ നടപടികളും സ്വീകരിക്കുന്നതിനായി റവന്യൂ വകുപ്പിന് ഒരു റഫറൻസും അയച്ചിട്ടുണ്ട്.

]]>