policemen – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 11:04:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png policemen – malayalees.ch https://malayalees.ch 32 32 മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിലെടുത്തില്ല: എസ്ഐമാരടക്കം 3 പൊലീസുകാർക്ക് സസ്പെൻഷൻ https://malayalees.ch/three-policemen-suspended-for-not-taking-drunk-man-in-custody-rz81s9/ Fri, 11 Aug 2023 11:04:20 +0000 https://malayalees.ch/?p=86014 തൃശ്ശൂർ: പരിധി വിട്ട് മദ്യപിച്ച് നിലയില്ലാതായ യുവാവിനെ കസ്റ്റഡിയിൽ എടുക്കാതിരുന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എൻ പ്രദീപ്, എം അഫ്‌സൽ എന്നിവർക്കും സിവിൽ പൊലീസ് ഓഫീസർ ജോസ് പോളിനെയുമാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡിഐജിയാണ് മൂവരെയും സസ്പെന്റ് ചെയ്തത്. 

മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവാവിനെ തൃശ്ശൂരിലെ ബാർ പരിസരത്ത് വച്ചാണ് പൊലീസ് കണ്ടത്. ബൈക്കിൽ കയറാൻ ശ്രമിക്കുകയായിരുന്നു യുവാവ്. എന്നാൽ ഇയാൾക്ക് കയറാൻ കഴിയുന്നുണ്ടായിരുന്നില്ല. തുടർന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനോട് തൊട്ടടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. യുവാവ് തിരികെ ബാറിൽ കയറി മറ്റൊരാൾക്കൊപ്പം മദ്യപിച്ചു. പണം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. 

ഒപ്പം മദ്യപിച്ചയാൾ യുവാവിന്റെ ഫോണും പേഴ്സും തട്ടിയെടുത്തു. പിന്നീട് ഓട്ടോറിക്ഷയിൽ യുവാവ് വീട്ടിലേക്ക് പോയി. വാഹനത്തിൽ ബാഗ് മറന്നുവച്ചു. ബന്ധുവിനൊപ്പം പിറ്റേന്ന് സ്റ്റേഷനിൽ ഹാജരായ യുവാവ് ബാഗ് നഷ്ടപ്പെട്ടതിൽ പരാതി നൽകിയിരുന്നു. ബാഗ് രാവിലെ തന്നെ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഈ സമയത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. താൻ വാഹനമോടിച്ചിരുന്നില്ലെന്ന് യുവാവ് നിലപാടെടുത്തു.

തുടർന്ന് യുവാവ് എസിപിയെ നേരിൽക്കണ്ട് പരാതി നൽകി. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക ചട്ടങ്ങൾ പാലിക്കാതെയാണ് യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്. യുവാവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്തപ്പോൾ പട്രോളിങിലും സ്റ്റേഷൻ ചുമതലയിലും ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

]]>
ചില്‍ഡ്രന്‍സ് ഹോം കേസ്; രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു https://malayalees.ch/childrens-home-case-two-policemen-were-suspended/ Mon, 31 Jan 2022 12:20:17 +0000 https://malayalees.ch/?p=56293 കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് പെൺകുട്ടികളുടെ മൊഴി പ്രകാരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ഫെബിന്‍ റാഫി ചാടിപ്പോയതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായി എന്നായിരുന്നു അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ എ.എസ്. ഐ സജി , സി.പി.ഒ ദിലീഷ് എന്നിവരെ സസ്പെന്‍റ് ചെയ്തത്. ഇവര്‍ക്കായിരുന്നു സ്റ്റേഷനില്‍ പ്രതികളുടെ ചുമതലയുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

]]>
വിരമിച്ച ശേഷമുള്ള പൊലീസുകാരുടെ കൂറുമാറ്റം; നിയമനടപടിക്ക് സംവിധാനം വേണമെന്ന് ഹൈക്കോടതി https://malayalees.ch/kerala-high-court-on-post-retirement-policemen/ Thu, 16 Sep 2021 04:20:18 +0000 https://malayalees.ch/?p=49654 വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നാണ് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്ന് കോടതി പറഞ്ഞു.

ഈ വിഷയത്തിൽ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിർദേശിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലവിൽ വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. എന്നാൽ വിരമിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ കൂറുമാറുന്നതിനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നാണ് ഹൈക്കോടതിയില്‍ ഡിജിപി നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

]]>
സംസ്ഥാനത്ത് പൊലീസുകാരുടെ വ്യാജ എഫ്.ബി അക്കൌണ്ട് വഴി പണം തട്ടിപ്പ് https://malayalees.ch/money-laundering-through-fake-fb-account-of-policemen-in-the-state/ Fri, 18 Sep 2020 08:18:06 +0000 https://malayalees.ch/?p=32002 പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത്, കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്

വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമാകുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെ വ്യാജ അക്കൌണ്ട് ഉണ്ടാക്കിയാണ് പണം തട്ടുന്നത് . കാസര്‍കോട് കുംബള എസ്.ഐ രാജീവന്‍ കെ.പി.വിയുടെ വ്യാജ ഫേസ് ബുക്ക് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗൂഗിള്‍ പേ വഴി പണമയക്കാന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തൃശ്ശൂര്‍ വരന്തരപ്പള്ളി എസ്.ഐ ഐ.സി ചിത്തരഞ്ജന്‍റെ വ്യാജ അക്കൌണ്ട് വഴിയും സമാന രീതിയില്‍ പണം തട്ടിയിരുന്നു.

സബ് ഇന്‍സ്പെക്ടര്‍മാരുടെ സുഹൃത്തുക്കള്‍‌ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച ശേഷം അവരുമായി വിശ്വാസ്യതയുണ്ടാക്കിയ ശേഷമാണ് പണം ഓണ്‍ലൈനായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. 10,000നും 20,000 നും ഇടയിലുള്ള തുകയണ് ഇത്തരത്തല്‍ ആവശ്യപ്പെടുന്നത്. തരതമ്യേന ചെറിയ തുകയാണ് എന്നതിനാല്‍ തന്നെ മിക്ക സുഹൃത്തുക്കളും പണം അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ കരുതിയിരിക്കണമന്നും പൊലീസും സൈബര്‍ സെല്ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

]]>