police – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 06:41:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police – malayalees.ch https://malayalees.ch 32 32 രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു https://malayalees.ch/thane-man-kills-mother-after-fight-over-not-serving-him-tasty-food/ Tue, 28 Nov 2023 06:38:20 +0000 https://malayalees.ch/?p=91906
സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാൾ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം.

വഴക്കിനിടയിൽ ഇയാൾ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തൽക്ഷണം മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

]]>
മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം https://malayalees.ch/manipur-mob-try-to-steal-weapons-police/ Thu, 02 Nov 2023 05:01:56 +0000 https://malayalees.ch/?p=90464 മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. (manipur mob steal weapons)

മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി. തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാൻഡുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിച്ചത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.

വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു. നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.

ഇന്റർനെറ്റ് നിരോധനം പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. പിന്നലെ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഉണർത്തുന്ന തരത്തിലുള്ള ചിത്രങ്ങൾ, പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയെ തുടർന്നാണ് നിരോധനം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിൽ പറയുന്നു.

കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മണിപ്പൂർ പൊലീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ഇതിനിടെ കുക്കി സംഘടനയായ വേൾഡ് കുക്കി സോ ഇന്റലക്ചൽ കൗൺസിലിനെ യുഎപിഎ നിയമം പ്രകാരം നിരോധിച്ചു. ഇതിൻ്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഡ്യൂട്ടിക്കായി തെഗ് നൊപ്പാൽ ജില്ലയിലെ മൊറെയിലേക്ക് അയച്ച പൊലീസ് കമാൻഡോകൾക്ക് നേരെ വെടിവെപ്പ് ഉണ്ടായതോടെ, മൊറെയിൽ കൂടുതൽ സേനകളെ വിന്യസിച്ചു.

]]>
ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ വിധി ഇന്ന് https://malayalees.ch/verdict-in-janakikkad-gang-rape-case-today/ Tue, 31 Oct 2023 04:36:00 +0000 https://malayalees.ch/?p=90320 കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

]]>
മുംബൈയിൽ ദുരഭിമാനക്കൊല; ദമ്പതികളെ യുവതിയുടെ പിതാവ് കൊലപ്പെടുത്തി, 6 പേർ അറസ്റ്റിൽ https://malayalees.ch/mumbai-couple-killed-by-womans-father-over-interfaith-marriage/ Wed, 18 Oct 2023 08:09:56 +0000 https://malayalees.ch/?p=89637 മുംബൈയിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയ വിവാഹിതരായ ദമ്പതികളെ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചതാണ് വീട്ടുകാരെ ചൊടിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മകൾ ഗുൽനാസ് ഖാൻ, ഭർത്താവ് കരൺ രമേഷ് ചന്ദ്ര എന്നിവരെയാണ് പെൺകുട്ടിയുടെ പിതാവ് ഗോരാ ഖാനും മകനും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്. യുപിയിൽ വച്ച് വിവാഹിതരായ കരണും ഗുൽനാസും പിന്നീട് മുംബൈയിലെത്തുകയായിരുന്നു. മുംബൈയിലെ പുതിയ വീട് കാണിക്കാനെന്ന വ്യാജേന പെൺകുട്ടിയുടെ പിതാവ് മരുമകനെ വിളിച്ചുവരുത്തി.

Read Also:11 കാരനെ കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

കരൺ രമേഷിനെ ഗോവണ്ടി പ്രദേശത്തേക്ക് വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളി. ശേഷം മകൾ ഗുൽനാസിനെയും കൊന്ന് മൃതദേഹം നവി മുംബൈയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ശനിയാഴ്ച ചന്ദ്രയുടെ മൃതദേഹം സബർബൻ ഗോവണ്ടിയിൽ നിന്ന് പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയുടെ ചുരുൾ അഴിഞ്ഞത്‌.

10 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ മരിച്ച യുവാവിന്റെ പേര് കരൺ രമേഷ് എന്നും യുപി സ്വദേശിയാണെന്നും സംഘം കണ്ടെത്തി. പിന്നീടുള്ള അന്വേഷണം ഭാര്യ പിതാവിലേക്ക് എത്തിച്ചു. ഗോരാ ഖാനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. മകൻ സൽമാൻ ഗോറ ഖാന്റെയും മറ്റ് കൂട്ടാളികളുടെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ഗോറ സമ്മതിച്ചു.

]]>
വീട്ടിൽ അതിക്രമിച്ചു കയറി ആയുധധാരികൾ, കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു https://malayalees.ch/3-women-gangraped-in-front-of-family-members-in-haryana/ Fri, 22 Sep 2023 05:55:27 +0000 https://malayalees.ch/?p=88204 ഹരിയാനയിൽ കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് 3 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. പാനിപ്പത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മുഖംമൂടി ധരിച്ച ആയുധധാരികളായ നാല് പേരടങ്ങുന്ന അജ്ഞാതസംഘമാണ് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വീട്ടുകാരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കത്തിയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും കാണിച്ച് ഭീഷണണിപ്പെടുത്തിയായിരുന്നു കൂട്ടബലാത്സംഗം.

വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും അക്രമിസംഘം കവർന്നതായി പൊലീസ് പറഞ്ഞു. അതേസമയം കൂട്ടബലാത്സംഗം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ മറ്റൊരു സ്ത്രീയെ അജ്ഞാതർ കൊലപ്പെടുത്തി. രോഗിയായ യുവതിയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനെ സംഘം കൊള്ളയടിച്ചു. പണവും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്.

ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് മദ്‌ലൗഡ പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

]]>
ചെർപുളശ്ശേരിയിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം https://malayalees.ch/police-sfi-conflict-in-cherpulassery/ Tue, 12 Sep 2023 04:29:15 +0000 https://malayalees.ch/?p=87586 പാലക്കാട് ചെർപുളശ്ശേരി ബസ്റ്റാൻഡിൽ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. വിദ്യാർത്ഥികളെ മഴയുള്ള സമയത്ത് ബസ്സിന് അകത്തേക്ക് പ്രവേശിപ്പിക്കാത്തത് ചോദ്യം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്

വിദ്യാർത്ഥികളെ മഴയത്ത് ബസിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കാതിരുന്നതാണ് തർക്കത്തിന് കാരണം. ബസ് ജീവനക്കാരുമായി ആദ്യം തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു.
എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത്‌ നിന്ന് ഒരു പ്രകോപനവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

]]>
മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു https://malayalees.ch/13-year-old-boy-raped-by-peon-in-madhya-pradesh-school/ Fri, 25 Aug 2023 08:41:37 +0000 https://malayalees.ch/?p=86763 ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.

സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്. രേവ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.
പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ചാഴപ്പോഴായിരുന്നു സംഭവം.

ഈ സാഹചര്യം മുതലെടുത്ത് രവീന്ദ്ര സെൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥി മാതാപിതാക്കളെ വിളിച്ച് ദുരനുഭവം പങ്കുവെച്ചു. പരാതി നൽകാൻ കുടുംബം സ്കൂളിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവരെ കാണാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

തുടർന്ന് കോൽഗവൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. ഐപിസി സെക്ഷൻ 377, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. പൊലീസ് സംഘം ഉടൻ തന്നെ പ്രതിക്കായി തെരച്ചിൽ ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

]]>
‘കൊലയ്ക്കുശേഷം കാലു മടക്കി കവറിൽ പൊതിഞ്ഞു’; സുജിതയുടെ മൃതദേഹം പുറത്തെടുത്തു https://malayalees.ch/four-arrest-malappuram-thuvvur-murder-case/ Tue, 22 Aug 2023 07:20:21 +0000 https://malayalees.ch/?p=86573 മലപ്പുറം തുവ്വൂരിൽ കൊല്ലപ്പെട്ട സുജിതയുടെ മൃതദേഹം പുറത്തെടുത്തു. പ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽനിന്നാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തേക്കെടുത്തത്. മൃതദേഹം സുജിതയുടേതെന്ന് ബന്ധുക്കളും വീട്ടുകാരും സ്ഥിരീകരിച്ചിട്ടുണ്ട്. സഹോദരനും മറ്റു ബന്ധുക്കളുമാണ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കാലു മടക്കി പ്ലാസ്റ്റിക് കവറിൽ മൂടി പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടിക്കുശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയ ശേഷം പോസ്റ്റുമോർട്ടം ചെയ്യും.

സുജിതയുടെ കൊലപാതകത്തിൽ മുഖ്യപ്രതി വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനാണ് വിഷ്ണു. ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തും പിതാവുമാണ് അറസ്റ്റിലായത്. വൈശാഖ്, ജിത്തു, ഷിഹാൻ, മുത്തു എന്നിവരാണ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്

ആഗസ്റ്റ് 11നാണ് തുവ്വൂർ കൃഷിഭവനിൽ താൽക്കാലിക ജീവനക്കാരിയായ സുജിതയെ(35) കാണാതായത്. കൃഷിഭവനിലെത്തുന്ന ആളുകളെ അപേക്ഷയ്ക്കടക്കം സഹായിക്കുന്ന ജോലിയിലായിരുന്നു. പ്രതി ജിഷ്ണു നേരത്തെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഐ.എസ്.ആർ.ഒയിൽ ജോലി ലഭിച്ചെന്നു പറഞ്ഞാണു ജോലി രാജിവച്ചത്.

]]>
തുവ്വൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും https://malayalees.ch/tuvvur-murder-four-people-in-custody/ Tue, 22 Aug 2023 04:31:10 +0000 https://malayalees.ch/?p=86542 മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്തിരുന്ന, പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത (35) എന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് വിവരം. ഈ മാസം 11 മുതൽ ഇവരെ കാണാനില്ലായിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനാണ് വിഷ്ണു. ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തും പിതാവുമാണ് അറസ്റ്റിലായത്. വൈശാഖ്, ജിത്തു, ഷിഹാൻ, മുത്തു എന്നിവരാണ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് മൃതദേഹം മാലിന്യക്കുഴിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം മൃതദേഹം സുജിതയുടേതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

]]>
വൈക്കത്ത് വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ https://malayalees.ch/an-elderly-couple-hanged-to-death-in-vaikom/ Sat, 12 Aug 2023 10:18:02 +0000 https://malayalees.ch/?p=86073 വൈക്കത്ത് വയോധികരായ ദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം തലയോലപ്പറമ്പ് മനക്കച്ചിറ കാളിവേലിൽ സൂര്യേന്ദ്രൻ 65, ഭാര്യ രമണി 58 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു പോകാൻ കഴിയാതിരുന്ന ഇവർ സമീപവാസികളുടെ സഹായത്തിലാണ് കഴിഞ്ഞു വന്നത്. 20 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർക്ക് കുട്ടികൾ ഇല്ല. എന്നാൽ ഇതിനു മുമ്പുള്ള വിവാഹത്തിൽ ഇരുവർക്കും മക്കൾ ഉണ്ട്. ഇവർക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടവും, ഓണ ഫണ്ടിൽ പണം നൽകാനുള്ളതായും വിവരമുണ്ട്.

]]>