police station – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Mar 2023 08:24:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police station – malayalees.ch https://malayalees.ch 32 32 പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയി; ആലത്തൂർ സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ https://malayalees.ch/9-people-arrested-in-alathur-conflict/ Wed, 15 Mar 2023 08:24:20 +0000 https://malayalees.ch/?p=78036 പാലക്കാട് ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്റ്റിൽ. തരൂർ എൽ.സി.സെക്രട്ടറി എം.മിഥുൻ, അത്തിപ്പൊറ്റ എൽ.സി.സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗളായ സന്തോഷ്, മഹേഷ്, ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരാണ് അറസ്റ്റിലായത്

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ ഇറക്കി കൊണ്ടുപോയതിനാണ് ഏരിയ കമ്മറ്റി അംഗം മുഹമ്മദ് ഹനീഫ്, എരിമയൂർ പഞ്ചായത്ത് അംഗം കെ. അൻഷിഫ് എന്നിവരെ അറസ്റ്റു ചെയ്തത്.

]]>
മന്ത്രി ജി ആര്‍ അനിലിനോട് ഫോണില്‍ കയര്‍ത്ത് സംസാരിച്ചു; വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലംമാറ്റം https://malayalees.ch/vattappara-ci-transfer-due-to-conflict-with-minister-g-r-anil/ Tue, 23 Aug 2022 11:41:25 +0000 https://malayalees.ch/?p=66926 ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സി ഐ ഗിരിലാലിന് സ്ഥലംമാറ്റം.ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്.
ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. 

നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍ മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
പിസി ജോർജിന്റെ ”തൃക്കാക്കര മറുപടിക്ക്” തടയിട്ട് സർക്കാർ; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് https://malayalees.ch/police-notice-to-appear-for-questioning-by-pc-george/ Sat, 28 May 2022 12:39:34 +0000 https://malayalees.ch/?p=62586 അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്.

ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൂജപ്പുര ഏരിയയിലെ ചുമതലയുള്ള ബിജെപി പ്രവർത്തകരായ കൃഷ്ണകുമാർ, പ്രണവ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മനഃപൂർവം ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ, അസഭ്യം വിളിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പി.സി. ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടെ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി
പ്രവർത്തകർ മര്‍ദിക്കുകയായിരുന്നു. ട്വൻ്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍. അരുൺ ഉൾപ്പെടെ ആക്രമത്തിൽ പരുക്കേറ്റിരുന്നു. കയ്യേറ്റത്തിൽ 24 കാമറമാൻ അരുൺ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോർജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകൻ ഷോൺ ജോർജിന്റെ നിർദേശ പ്രകാരം പ്രധാനകാവടത്തിന്റെ സൈഡിൽ കൃത്യമായ കാമറകൾ സ്ഥാപിച്ച് മാധ്യമപ്രവർത്തകർ കാത്തു നിൽക്കുന്നതിനിടയിലാണ് മർദനം ഉണ്ടായത്.

പിന്നിൽ നിന്ന് തള്ളി കയറിയ ബിജെപി പ്രവർത്തകർ കാമറ ട്രൈപോഡ് ഉൾപ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവർത്തകരെ മൂന്നംഗം സംഘം മർദിക്കുകയായിരുന്നു. ബിജെപി പ്രവർത്തരെ തലസ്ഥാനത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാവ് വി.വി.രാജേഷ് ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല. ഒടുവില്‍ പൊലീസ് ഇടപെടട്ടാണ് അക്രമിസംഘത്തെ പ്രതിരോധിച്ചത്.

]]>
പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ; ജിപിഎസ് ചതിച്ചതെന്ന് യുവതി https://malayalees.ch/woman-drove-stairs-gps/ Mon, 02 May 2022 12:56:04 +0000 https://malayalees.ch/?p=61138 പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ. അമേരിക്കയിലെ പോർട്‌ലൻഡ് പൊലീസ് സ്റ്റേഷനിലെ ഗ്യാരേജിലേക്കുള്ള പടിക്കെട്ടിലാണ് 26കാരിയായ യുവതി കുടുങ്ങിയത്. ജിപിഎസിൽ റൂട്ട് കാണിച്ചതു പ്രകാരമാണ് താൻ വാഹനം അതുവഴി ഓടിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതി മദ്യപിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

“26കാരിയായ ഒരു യുവതി പൊലീസ് വിഭാഗത്തിൻ്റെ ഗാരേജിലൂടെ വാഹനമോടിച്ചു. ഞങ്ങളുടെ നടപ്പാതയ്ക്കരികിലൂടെ തെരുവിലേക്കിറങ്ങാനായിരുന്നു ശ്രമം. ജിപിഎസ് നിർദ്ദേശങ്ങൾ പാലിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതിയുടെ രക്തത്തിലെ മദ്യത്തിൻ്റെ അളവ് വർധിച്ചിരുന്നതായാണ് പൊലീസ് ഓഫീസർമാർക്ക് തോന്നിയത്. യുവതിക്ക് സമൻസ് അയച്ചിട്ടുണ്ട്.”- പൊലീസ് ഡിപ്പാർട്ട്മെൻ്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

]]>
മരട് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് https://malayalees.ch/mahila-congress-protest-police-station/ Thu, 11 Nov 2021 04:39:14 +0000 https://malayalees.ch/?p=52323 എറണാകുളം മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാ കോൺഗ്രസ്. നടൻ ജോജു ജോർജിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ചാണ് മാർച്ച്. പൊലീസ് ഏകപക്ഷീയമായി പെരുമാറുകയാണെന്ന് മഹിളാ കോൺഗ്ര ആരോപിച്ചു. സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. (mahila congress protest police)

200ഓളം മഹിളാ കോൺഗ്രസ് പ്രവത്തകർ പ്രതിഷേധത്തിനെത്തിയിരുന്നു. ജോജു ജോർജിനെതിരെ കേസെടുക്കാതെ പിന്മാറില്ലെന്ന് മഹിളാ കോൺഗ്രസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു ജോജുവിനെതിരെ മഹിളാ കോൺഗ്രസിൻ്റെ പരാതി. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇത് പൊലീസിൻ്റെ ഏകപക്ഷീയമായ നടപടിയാണെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചു. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ സിറ്റി പൊലീസ് കമ്മീഷണറെയും പിന്നീട് കോടതിയെയും സമീപിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

ജോജു ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്നാണ്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുക.

നടൻ ജോജു ജോർജുമായുള്ള വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചിരുന്നു. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നിൽ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിൻ്റെ പോസ്റ്റർ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ സിനിമാ സെറ്റുകളിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി ആവശ്യപ്പെട്ടു.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.

]]>
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ വന്ന പെണ്‍കുട്ടിയെ എസ്ഐ പീഡിപ്പിച്ചു https://malayalees.ch/women-raped-on-police-station/ Mon, 08 Mar 2021 11:15:28 +0000 https://malayalees.ch/?p=41217 ജയ്പൂര്‍: പരാതി നല്‍കാന്‍ വന്ന 26 വയസുള്ള പെണ്‍കുട്ടിയെ സബ് ഇന്‍സ്പെക്ടര്‍ പൊലീസ് സ്റ്റേഷന്‍ കോപൗണ്ടിനുള്ളിലെ തന്‍റെ താമസസ്ഥലത്തുവച്ച് ലൈഗിംകമായി പീഡിപ്പിച്ചു.

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലെ ഖെര്‍ലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പരാതി നല്‍കാന്‍ മാര്‍ച്ച് രണ്ടിനാണ് യുവതി 51 കാരനായ എസ്ഐയെ സമീപിച്ചത്. രണ്ടാം തീയതി മുതല്‍ നാലുവരെ യുവതിയെ എസ്ഐ പീഡിപ്പിച്ചെന്നാണ് പരാതി. തന്‍റെ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവാഹമോചന പരാതി നല്‍കാനാണ് യുവതിയെത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ എസ്ഐ ഭരത് സിംഗിനെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആള്‍വാര്‍ എസ്പി തേജ്വസിനി ഗൗതം വ്യക്തമാക്കി.

]]>