Police report – malayalees.ch https://malayalees.ch Malayalam Online News Portal Wed, 09 Aug 2023 05:00:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police report – malayalees.ch https://malayalees.ch 32 32 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ് https://malayalees.ch/scissors-stuck-in-harshina-stomach-case-medical-board-rejected-the-police-report/ Wed, 09 Aug 2023 05:00:16 +0000 https://malayalees.ch/?p=85851
പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി മെഡിക്കല്‍ ബോര്‍ഡ്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ എംആര്‍ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കത്രിക മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പറയാനാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്.

കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് ലഭ്യമായ തെളിവില്‍ നിന്ന് പറയാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ ബോര്‍ഡിലെ രണ്ടു പേരാണ് പൊലീസ് റിപ്പോര്‍ട്ട് വിയോജിച്ചത്. കത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണോയെന്ന് എന്നതില്‍ ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡംഗങ്ങള്‍.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി സുദര്‍ശനും പബ്ലിക് പ്രോസിക്യൂട്ടര്‍ എ ജയദീപും മെഡിക്കല്‍ ബോര്‍ഡിന്റെ വാദങ്ങളോട് എതിര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടയില്‍ത്തന്നെയാണ് പന്തീരാങ്കാവ് മണക്കടവ് മലയില്‍കുളങ്ങര കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പൊലീസ് ഡിഎംഒയ്ക്ക് കൈമാറിയിരുന്നു.

രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരുമാണ് കുറ്റക്കാരെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

]]>
സെക്രട്ടേറിയറ്റ് തീപ്പിടിത്തം: ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് https://malayalees.ch/police-report-on-secretariat-fire-2/ Tue, 24 Aug 2021 12:46:30 +0000 https://malayalees.ch/?p=48536 കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപ്പിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാൻ ഓൺ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.

വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പൊലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

]]>