POLICE MEDAL – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Aug 2022 07:56:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png POLICE MEDAL – malayalees.ch https://malayalees.ch 32 32 സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ https://malayalees.ch/chief-ministers-police-medal-for-suspended-police-officer/ Sat, 13 Aug 2022 07:56:35 +0000 https://malayalees.ch/?p=66371 ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ്‌ എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ്‌ എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മിഷണർ സസ്പെൻസ് ചെയ്തത്. 

പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ 21 പേർക്കാണ് ലഭിച്ചത്. സേവനം, സമർപ്പണം, പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിലാണ് മെഡൽ നൽകുന്നത്. തിരിക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ് ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്പെൻഡ് ചെയ്തത്.

പള്ളിച്ചൽ മുതൽ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്കോർട്ട് പോയ ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജനും സിപിഒ സുനിലും. ഇവരെയാണ് സസ്പെൻഡ് ചെയ്തത്. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

]]>
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു https://malayalees.ch/police-medal/ Sat, 14 Aug 2021 08:28:12 +0000 https://malayalees.ch/?p=48124 ഈ വർഷത്തെ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത് 1380 ഉദ്യോഗസ്ഥർ. എ ഡി ജി പി ലോഗേഷ് ഗുപ്തയ്ക്കും ഐ ജി സ്പർജൻ കുമാറിനും വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. എസ് പി മാരായ ബി കൃഷ്ണകുമാർ,ടോമി സെബാസ്റ്റിൻ,അശോകൻ അപ്പുകുട്ടൻ,അരുൺ കുമാർ സുകുമാരൻ ,സജികുമാർ ബി ,ദിനേശൻ,സിന്ധു വാസു,സന്തോഷ് കുമാർ,സതീഷ് ചന്ദ്രൻ നായർ തുടങ്ങി പോലീസുകാർക്കും വ്യത്യസ്ത സ്റ്റേഷനുകളിൽ സേവനം നൽകി വരുന്ന ഉദ്യോഗസ്ഥർക്കുമാണ് പൊലീസ് മെഡൽ.

പത്ത് പേർക്കാരാണ് കേരളത്തിൽ നിന്നും ഉള്ളവരിൽ മെഡലിന് അർഹരായത്.മെഡലുകൾ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ രാഷ്ട്രപതി നൽകും. ഒപ്പം ബി എസ് എഫ് ന്റെ ഭാഗത്ത് നിന്നുള്ള കേരളത്തിലെ ഉദ്യോഗസ്ഥനായ എസ് പി മഹാദേവനും, സിഐഎസ്എഫ് ലെ ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനും പൊലീസ് മെഡലുണ്ട്.കമാന്റന്റ് സുധീർ കുമാറിനും രാഷ്ട്രപതിയുടെ മെഡൽ ലഭിക്കും.

]]>
അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍; ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് https://malayalees.ch/central-govt-announced-police-medal/ Thu, 12 Aug 2021 13:23:39 +0000 https://malayalees.ch/?p=48033 അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡല്‍ കേരളത്തിലെ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. രാജ്യത്തൊട്ടാകെ 152 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മെഡലുകള്‍ നല്‍കുന്നത്. ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്.ഇതില്‍ 28 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് എന്‍ ഐ എ ഉദ്യോഗസ്ഥരും 13 സി ബി ഐ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. (police medal)

ഉത്ര കേസ് അന്വേഷിച്ച എസ് പി ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചിരിക്കുന്നത്. ഡി വൈ എസ് പി എ അശോകന്‍, മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവര്‍ക്കും മെഡലുകള്‍ ഉണ്ട്. 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ ലഭിച്ച മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും കേരള, രാജസ്ഥാന്‍ പൊലീസ് സേനകളില്‍ നിന്ന് ഒന്‍പത് ഉദ്യോഗസ്ഥരും മെഡലിന് അര്‍ഹരായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും, ബിഹാറില്‍ നിന്ന് ഏഴും, ദില്ലി, കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും മെഡലിന് അര്‍ഹരായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും ഒരാളെ വീതം മെഡലിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

]]>