police jeep – malayalees.ch https://malayalees.ch Malayalam Online News Portal Mon, 18 Sep 2023 04:39:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police jeep – malayalees.ch https://malayalees.ch 32 32 പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ https://malayalees.ch/air-ticket-price-rising-as-vacations-begin-in-schools-across-uae-2/ Mon, 18 Sep 2023 04:39:42 +0000 https://malayalees.ch/?p=87915 പത്തനംതിട്ട മൈലപ്രയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍. അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.

ഇന്നലെ രാത്രിയായിരുന്നു മൈലപ്രയില്‍ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസാര പരുക്കേറ്റിരുന്നു.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്നും നാട്ടുകാര്‍ പറയുന്നു.

]]>
പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി തലയടിച്ച് വീണു; പ്രതി മരിച്ചു https://malayalees.ch/man-died-after-jumping-from-police-jeep-in-thrissur/ Sat, 11 Mar 2023 06:26:33 +0000 https://malayalees.ch/?p=77840 തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പില്‍ നിന്ന് ചാടിയത്.

വെളിയന്നൂര്‍ പ്രദേശത്ത് ഒരു ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നായിരുന്നു സനുവിനെതിരായ പരാതി. കത്തിയുമെടുത്ത് ഇയാള്‍ പ്രദേശത്ത് അല്‍പ സമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊലീസെത്തി ഇയാളെ പിടികൂടിയത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും കരുതല്‍ തടങ്കലിനായി ഇയാളെ തടവുകാരെ പാര്‍പ്പിക്കുന്നിടത്തേക്ക് കൊണ്ടുപോകും വഴിയാണ് സനു ജീപ്പില്‍ നിന്നും എടുത്ത് ചാടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് ജീപ്പില്‍ നിന്ന് വീണത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

]]>
പൊലീസ്​ ജീപ്പ്​ ഇടിച്ച്​ യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ https://malayalees.ch/driver-arrested-in-police-jeep-crash/ Mon, 02 Jan 2023 04:08:36 +0000 https://malayalees.ch/?p=73743 പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ സ്​കൂട്ടറിലടിച്ച്​ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ്​ ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ വിഷ്ണുദാസിനെയാണ്​ (32)​ നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മനഃപൂർവമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ്​ അറസ്റ്റ്.

നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ഇടിച്ചാണ്​ ബന്ധുക്കളായ രണ്ടു പേർ മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ്​ വീട്ടിലേക്ക്​ സ്കൂട്ടറിൽ മടങ്ങിയ കോട്ടയം വേളൂർ ചുങ്കത്ത്​ മുപ്പത്​ അകംപാടം എഡ്വേർഡിന്‍റെ മകൻ ജസ്​റ്റിൻ​ (അനിയച്ചൻ -38), കുമരകം പുത്തൻറോഡ്​ നാലുകണ്ടം ജൂലിയാമ്മയുടെ മകൻ ആഷിക്​ എഡ്വേർഡ്​ അലക്സ്​ (വാവച്ചി -20) എന്നിവരാണ്​ മരിച്ചത്​. ജസ്​റ്റിന്‍റെ അമ്മയുടെ സഹോദരിയുടെ മകനാണ്​ ആഷിക്​. ​

ഞായറാഴ്ച പുലർച്ച 3.30ന് ആലപ്പുഴ-മുഹമ്മ റോഡിൽ തലവടി ജംക്‌ഷന്​ സമീപമായിരുന്നു അപകടം. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്​പിയുടെ ജീപ്പാണ്​ അപകടത്തിൽപെട്ടത്​. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ്​ ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത്​ എത്തിച്ചശേഷം തണ്ണീർമുക്കം വഴി ആലപ്പുഴയിലേക്ക്​ മടങ്ങവെ നിയ​ന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ ജസ്റ്റിനും അലക്സും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

തെറ്റായദിശയിലൂടെ എത്തിയ ജീപ്പ്​ ബ്രേക്കിട്ടത്തിന്‍റെ അടയാളങ്ങളും റോഡിലുണ്ട്​. ​പൊലീസ്​ ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്​. ഇയാൾ ഉറങ്ങിപ്പോയതാണ്​ അപകടകാരണമെന്നാണ്​​ പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തിൽ സമീപത്തെ റോഡരികിലെ വീടിന്‍റെ മതിലും തകർന്നു. ആര്യാട് മുൻ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ്​ നേതാവുമായ അഡ്വ.എം.രവീ​​ന്ദ്രദാസിന്‍റെ വീടിന്‍റെ മതിലാണ്​ തകർന്നത്​.

]]>
തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു https://malayalees.ch/police-jeep-set-fired-during-bjp-protest-in-kolkata/ Tue, 13 Sep 2022 12:28:45 +0000 https://malayalees.ch/?p=68008 കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയിലായിരുന്നു പൊലീസ് ജീപ്പിന് തീപിടിച്ചത്.

മാര്‍ച്ച് മെഗാറാലിയായി കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ബിജെപി നേതാക്കളായ സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖ നേതാക്കളെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.

]]>
പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്ന് പണം പിടികൂടി https://malayalees.ch/money-seized-from-police-night-patrol-jeep/ Thu, 07 Apr 2022 12:06:14 +0000 https://malayalees.ch/?p=59726 തിരുവനന്തപുരം പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്.

ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരുന്ന 13960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. 100, 200, 500 രൂപയുടെ നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു. പട്രോളിങ്ങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

]]>