Police custody – malayalees.ch https://malayalees.ch Malayalam Online News Portal Wed, 30 Aug 2023 11:19:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police custody – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത്‌ തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര; ഡ്രൈവറെയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു https://malayalees.ch/jeep-journey-child-police-custody/ Wed, 30 Aug 2023 11:19:05 +0000 https://malayalees.ch/?p=86968
തിരുവനന്തപുരം കഴക്കൂട്ടത്ത്‌ തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തതിൽ ഡ്രൈവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ മുകളിൽ ഇരുത്തിയുള്ള യാത്ര. യാത്രയിൽ മുഴുവൻ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളിൽ ഇരുത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു.

]]>
ഷാരോണ്‍ രാജ് വധക്കേസ്: പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/sharon-murder-case-accused-greeshma-7-days-police-custody/ Fri, 04 Nov 2022 11:01:10 +0000 https://malayalees.ch/?p=70749 തിരുവനന്തപുരം പാറശാലയില്‍ ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍ കര കോടതിയാണ് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിറക്കിയത്. 

ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് കോടതിയും ചോദിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ഷാരോണിനൊപ്പം ഗ്രീഷ്മ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പോയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഗ്രീഷ്മയെ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

]]>
ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികളേയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/elanthoor-human-sacrifice-case-three-accused-were-remanded-in-police-custody-for-12-days/ Thu, 13 Oct 2022 10:05:33 +0000 https://malayalees.ch/?p=69536 ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുവാദം നല്‍കിയത്. പൊലീസ് 12 ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെടുകയായിരുന്നു.

22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതല്‍ ആള്‍ക്കാരെപത്തനംതിട്ടയില്‍ എത്തിച്ചുവെന്ന വിവരത്തില്‍ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തില്‍ വ്യാപകമായ അന്വേഷണം വേണം. ഫൊറന്‍സിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.

പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.

പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നതില്‍ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുള്‍പ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിര്‍ബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളില്‍ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.

]]>
മലപ്പുറത്ത് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിലായതായി സൂചന https://malayalees.ch/malappuram-man-shot-dead-custody/ Wed, 01 Jun 2022 04:24:51 +0000 https://malayalees.ch/?p=62706 മലപ്പുറം ചട്ടിപ്പറമ്പിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ കൂടുതൽ പേർ പൊലീസ് കസ്റ്റഡിയിലായതായി സൂചന. ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്. പകൽ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതിൽ ദുരൂഹതയുണ്ടോ എന്നതിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ അലി അസ്കറിനും, സുനീശനും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ നായാട്ടു സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ അറസ്റ്റിലായവരെ കൂടാതെ മറ്റു പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി നായാട്ടിന് പോകുന്ന ഈ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ലൈസൻസില്ലാത്ത തോക്ക് ഉപയോഗിച്ച് അലി അസ്കറാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തോക്ക് അലി അസ്കറിൻറേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചുവരുകയാണ്. രാത്രിയിൽ കാട്ടുപന്നിയുടെ ശല്യം ഏറെയുള്ള പ്രദേശമാണിത്. പകൽ സമയത്ത് മൂന്നംഗ സംഘം വേട്ടക്കിറങ്ങിയതിൽ ദുരൂഹതയുണ്ടോ എന്നതും അന്വേഷിക്കും.

]]>
മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ https://malayalees.ch/mofiya-friends-under-police-custody/ Thu, 25 Nov 2021 13:20:27 +0000 https://malayalees.ch/?p=53051 ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സഹപാഠികളായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. പതിനേഴ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് പി ഓഫിസിന് മുന്നിൽ കുത്തിയിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് മാറ്റി. ( mofiya friends under police custody )

അതേസമയം, മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ എസ്പി ഓഫിസിലേക്കുള്ള കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. എസ്പി ഓഫിസിന് സമീപം മാർച്ച് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു. ആലുവ സി.ഐ സി.എൽ.സുധീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്.

അതിനിടെ, മോഫിയയുടെ ആത്മഹത്യയിൽ സി.ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി രംഗത്തെത്തി. സ്വയം കേസെടുക്കുന്നതും പരിഗണനയിലെന്ന് പി.സതീദേവി പറഞ്ഞു. മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

]]>
അസമിൽ 8 കോടിയുടെ ഹെറോയിൻ പിടികൂടി; 2 പേർ അറസ്റ്റിൽ https://malayalees.ch/heroin-worth-rs-8-crore-seized-in-assam-2-arrested/ Tue, 26 Oct 2021 09:14:17 +0000 https://malayalees.ch/?p=51570 അസമിൽ 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. കർബി നാഗോൺ ജില്ലകളിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. വിവധ സംഭവത്തിൽ 2 പേർ പിടിയിലായി.

കർബി ദിമാപൂർ സൺഡേ ബസാർ റോഡിലൂടെ ചിലർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിൻ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു.

തുടർന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണ്. രണ്ട് പേർ നാഗാലാൻഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Assam: Drugs peddler 'injured' in fierce encounter with police, heroin  worth over Rs 2 crore recovered

നാഗോൺ നോനോയിയിൽ കാറിൽ കടത്താൻ ശ്രമിച്ച 2 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആർ കെ ഹോപ്പിംഗ്‌സാണ് അറസ്റ്റിലായത്. ദിമാപൂരിൽ നിന്ന് നാഗോണിലേക്ക് ഇയാൾ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

]]>
”ജീവന്‍ കളയാനല്ല ഞാന്‍ അമേരിക്കയില്‍ നിന്ന് വന്നത്”: ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് https://malayalees.ch/emcc-director-shiju-varghese-police-custody/ Tue, 06 Apr 2021 04:27:40 +0000 https://malayalees.ch/?p=42504 തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും താനാണ് പൊലീസിനെ വിളിച്ചതെന്നും ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. തന്നെ അപായപ്പെടുത്താനായിരുന്നു ശ്രമമുണ്ടായത്. അതിന് ശ്രമിച്ചത് ആരാണെന്ന് അറിയില്ല. വെളുപ്പിന് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് സംഭവം. താനാണ് പൊലീസിനെ വിളിച്ചത്. ഇപ്പോള്‍ സ്റ്റേറ്റ്മെന്‍റ് എടുക്കാനാണ് പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. മന്ത്രി മേഴ്‍സിക്കുട്ടിയമ്മ ഇനിയെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ അവസാനിപ്പിക്കുക എന്നാണ് പറയാനുള്ളതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

രാവിലെ ബൂത്തില് വോട്ടിംഗ് മെഷീനിന്‍റെ ഇന്‍സ്പെക്ഷനുണ്ട്. അതിന് വേണ്ടി ബൂത്തിലേക്ക് പോകും വഴിയാണ് തനിക്ക് നേരെ അക്രമമുണ്ടായത്. കുണ്ടറയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഞാന്‍ ശ്രമിച്ചുവെന്നാണ് മന്ത്രിയുടെ ആരോപണം, ഞാനെന്തിന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കണം. ജീവന്‍ കളയാനല്ല ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് വന്നത്. ഭീഷണിയുണ്ടെന്ന് നേരത്തേ പരാതി നല്‍കിയിരുന്നു. തന്നെ പ്രചാരണത്തിന് ഇറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു.

ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തെന്ന മന്ത്രിയുടെ വാദം പൊലീസും തള്ളി. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഷിജുവിന്‍റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷിജുവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

കുണ്ടറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഷിജു വര്‍ഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

ഷിജു വര്‍ഗീസ് പെട്രോള്‍ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്‍റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി പറഞ്ഞത്. സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നു ഷിജു വര്‍ഗീസ് നടത്തിയത്. തനിക്ക് നേരേ അക്രമം എന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഷിജുവര്‍ഗ്ഗീസിന്‍റേതെന്നും പോലീസ് തടഞ്ഞതിനാലാണ് പദ്ധതി പരാജയപ്പെട്ടെതെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ ഷിജു വര്‍ഗീസ് രംഗത്തെത്തിയത്.

]]>