police cheating – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Oct 2022 04:05:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police cheating – malayalees.ch https://malayalees.ch 32 32 കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ https://malayalees.ch/police-officer-binu-kumar-steal-lakhs-from-women/ Sat, 29 Oct 2022 04:05:00 +0000 https://malayalees.ch/?p=70382 കാർ വാങ്ങി നൽകാം എന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ഇത്തരത്തിൽ വാങ്ങിയ വാഹനം പണയം വച്ച് ഉദ്യോഗസ്ഥൻ 10 ലക്ഷം രൂപ വീണ്ടും വാങ്ങി. കോന്നി സ്റ്റേഷനിലെ ബിനുകുമാറിനെതിരെയാണ് പരാതി.

കോന്നിയിൽ ജോലി ചെയ്യവെ കൂടുതൽ സ്ത്രീകളെ പറ്റിച്ചുവെന്നാണ് കണ്ടെത്തൽ. പരാതി വന്നതോടെ പൊലീസുകാരൻ ജോലിക്ക് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ബിനുകുമാറിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പെരുനാട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴും പൊലീസുകാരൻ ആരോപണ വിധേയനാണ്. കോന്നി സ്‌റ്റേഷനിൽ ജോലിക്കെത്തിയ ശേഷം അഞ്ച് സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിരിക്കുന്നത്. ഭർത്താവ് മരിച്ച സ്ത്രീയിൽ നിന്ന് രണ്ട് ലക്ഷവും മറ്റുള്ളവരിൽ നിന്ന് 40,000, 50,000 എന്നിങ്ങനെയുള്ള തുകകളും വാങ്ങിയിട്ടുണ്ട്.

ദേവസം ബോർഡ് സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ ചോദിച്ചതോടെയാണ് ബിനു കുമാർ പിടിക്കപ്പെടുന്നത്. ബിനു കുമാർ പണം ചോദിച്ച യുവതി പരാതിപ്പെട്ടതോടെ കേസ് കോടതിയിലെത്തുകയും ബിനു കുമാറിനെതിരെ നടപടിയെടുക്കാൻ കോടതി ഉത്തരവിടുകയുമായിരുന്നു.

]]>