Police Case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 05:30:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police Case – malayalees.ch https://malayalees.ch 32 32 സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘർഷം:കണ്ടാലറിയാവുന്ന100പേർക്കെതിരെ കേസ്,ഒരു വിഭാഗത്തിന്‍റെ കുർബാന ഇന്ന് വൈകിട്ട് https://malayalees.ch/st-marys-basilica-issue-police-register-case-rzewp0/ Tue, 15 Aug 2023 05:30:24 +0000 https://malayalees.ch/?p=86168 എറണാകുളം: സെന്‍റ്  മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍  കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസ് ആണ് കേസെടുത്തത്.അന്യായമായ സംഘം ചേരൽ,പൊലീസിന്‍റെ  കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ  തുടങ്ങി വിവിധ വകുപ്പുകളിൽ ആണ് കേസ്.

 അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം  ഇന്ന് കുർബാന അർപ്പിക്കും.വൈകിട്ട് നാലുമണിക്കാണ് കുർബാന .അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. കഴിഞ്ഞ ദിവസമാണ് കനത്ത പോലീസ് കാവലിനിടെ മാർപാപ്പയുടെ പ്രതിനിധിയായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പള്ളിയിൽ ആരാധന നടത്തിയത്.

]]>
പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ് https://malayalees.ch/case-filed-against-mayookha-johny-for-raising-rape-allegation/ Fri, 16 Jul 2021 04:21:12 +0000 https://malayalees.ch/?p=46856 ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10 പേർക്കെതിരെ ആളൂർ പൊലീസ് കേസെടുത്തത്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ ഉന്നയിച്ചിരുന്നു.

]]>
മുട്ടില്‍ മരംമുറി: പോലീസ് എടുത്ത കേസില്‍ പ്രതികള്‍ ആദിവാസികളും കര്‍ഷകരും https://malayalees.ch/muttil-wood-theft-the-accused-in-the-police-case-are-tribals-and-farmers/ Fri, 11 Jun 2021 04:30:46 +0000 https://malayalees.ch/?p=45435 മുട്ടിൽ മരംകൊള്ളയിൽ പോലീസ് എടുത്ത കേസിൽ പ്രതിപട്ടികയിലുള്ളത് ആദിവാസികളും കർഷകരും മാത്രം . 68 പ്രതികളിൽ 12 പേരും ആദിവാസികളാണ്. പോലീസ് കേസിലെ പ്രതിപട്ടികയിൽ മരംകൊള്ളക്കാർ ആരുമില്ല. കൽപ്പറ്റ തഹസിൽദാർ നൽകിയ പ്രതി പട്ടികയനുസരിച്ചാണ് കേസെടുത്തതെന്ന് മീനങ്ങാടി സി.ഐ മീഡിയവണ്ണിനോട് പറഞ്ഞു. അന്വേഷണത്തിന് സുൽത്താൻ ബത്തേരി ഡിവൈഎസ്‍പി ബെന്നിയുടെ നേതൃത്വത്തിൽ 4 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രണ്ടാഴ്ചയായി പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ട്. നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. മരം കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും വിശ്വസിപ്പിച്ച, മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഒന്നും ഇതുവരെ പൊലീസിന്‍റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മീനങ്ങാടി സി ഐ അറിയിച്ചത്..

റോജി, ആന്‍റോ, ജോസുകുട്ടി, കരാറുകാര്‍, മരം മുറിച്ചവര്‍ എന്നിവരാണ് കേസില്‍ വനംവകുപ്പിന്‍റെ പട്ടികയില്‍ പെട്ടിരിക്കുന്നവര്‍. എന്നാല്‍ ഇവരെ ഒഴിവാക്കി ഭൂ ഉടമകളെ മാത്രം പ്രതിയാക്കിയത് കേസില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വനക്കൊള്ളക്കാര്‍ എന്ന് വനംവകുപ്പ് കണ്ടെത്തിയ ആരും പോലീസ് പ്രതിപട്ടികയിലില്ല എന്ന് സാരം.

]]>
യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/incident-of-abuse-of-women-through-youtube-channel-police-have-launched-an-investigation/ Mon, 28 Sep 2020 05:17:43 +0000 https://malayalees.ch/?p=32416 സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക

യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ വിശദമായ അന്വേഷണം ആരംഭിച്ച് പൊലീസ്. സൈബർ വിഭാഗത്തിന്‍റെ കൂടി സഹായത്തോടെയാണ് അന്വേഷണം. വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായർ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മീഷ്ണർക്കും നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ഐ.പി.സി 509 പ്രകാരം കേസെടുത്തത്.

സംഭവം തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് മാറ്റി. വീഡിയോയിലെ ഉള്ളടക്കം സംബന്ധിച്ചുള്ള വ്യക്തതയാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്. സൈബർ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന് ശേഷമാകും ഐ.ടി വകുപ്പ് ചേർക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. വിജയ് പി. നായർക്കെതിരെ ഈ കേസിൽ ജാമ്യമില്ല വകുപ്പ് ചുമത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. വിജയ് പി. നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർക്കെതിരെയുള്ള കേസ് തമ്പാനൂർ പൊലീസ് അന്വേഷിക്കുന്നത്.

സംവിധായകൻ ശാന്തിവിള ദിനേശനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യക്ഷ്മിയുടെ പരാതിയിൽ IPC 354 A 506 509 ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടുന്ന വകുപ്പുകളാണിത്. ഈ കേസിലും വീഡിയോ വിശദമായി പരിശോധിച്ച ശേഷമാകും പോലീസ് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുക.

]]>