Police attacked – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Jun 2021 11:51:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police attacked – malayalees.ch https://malayalees.ch 32 32 ഡോക്ടറെ മര്‍ദ്ദിച്ച പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം; കെ സുധാകരന്‍ https://malayalees.ch/the-policeman-who-assaulted-the-doctor-should-be-arrested-immediately-k-sudhakaran/ Thu, 24 Jun 2021 11:50:53 +0000 https://malayalees.ch/?p=45993 മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ.രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിക്കുകയും ജോലി രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്.സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സുധാകരന്‍ പറഞ്ഞു.

]]>
ബംഗളൂരുവില്‍ സംഘർഷം; പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു https://malayalees.ch/violence-breaks-out-in-bengaluru/ Wed, 12 Aug 2020 05:23:08 +0000 https://malayalees.ch/?p=30053 30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ അറസ്റ്റിലായി. സംഘര്‍ഷത്തിനിടെ 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

കോൺഗ്രസ്‌ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീൻ ഫേസ്ബുക്കില്‍ മതവിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. എംഎല്‍എയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. വാഹനങ്ങള്‍ കത്തിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൂടിയായ നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിജെ ഹള്ളി, കെജി ഹള്ളി എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 110 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്ന് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തി അഭ്യര്‍ഥിച്ചു.

]]>