POLICE ATTACK – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Sep 2023 08:15:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png POLICE ATTACK – malayalees.ch https://malayalees.ch 32 32 തൃശൂരിൽ പൊലീസുകാരനെ വെട്ടി കടന്നുകളഞ്ഞ് പ്രതിയും കൂട്ടാളികളും; സിനിമാ സ്റ്റൈലിൽ പിടികൂടി പൊലീസ് https://malayalees.ch/thrissur-culprits-attacked-police-caught/ Wed, 13 Sep 2023 07:34:58 +0000 https://malayalees.ch/?p=87674 തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂർ നന്ദിക്കരയിൽ വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്. ( thrissur culprits attacked police caught )

ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട ജിനോയും മേജൊയും വഴിൽ വെച്ച് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് പരിശോധനയിലായിരുന്ന പൊലീസ് ഒരു മണിയോടെ നന്ദിക്കരയിൽ വെച്ച് പൊലീസ് വാഹനങ്ങൾ റോഡിന് കുറുകെയിട്ട് സിനിമാ സ്‌റ്റൈലിൽ ആണ് പ്രതികളെ പിടികൂടിയത്. മൂവരേയും ചേർപ്പ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ചേർപ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ വൈകീട്ട് 7.45ഓടെ വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം ഉണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ചേർപ്പ് പോലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തർക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ജിനോ വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം ഇയാളും സഹോദരൻ മോജോയും കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു, ചേർപ്പ് സി.ഐ ഉൾപ്പടെയുള്ളവരുടെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൂവരും പിടിയിലായത്. പരുക്കേറ്റ സി.പി.ഒ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

]]>
വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ് https://malayalees.ch/walayar-police-attack-case-action-against-police-officers/ Sat, 22 Oct 2022 10:58:14 +0000 https://malayalees.ch/?p=70060 വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാളയാര്‍ സിഐക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഹൃദയസ്വാമിയുടേയും ജോണ്‍ ആല്‍ബര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടി. സംഭവം നടന്ന് നാലാം ദിവസമാണ് കേസെടുക്കുന്നത്‌.

അതേസമയം വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തി. ജില്ലയില്‍ പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ജില്ലയില്‍ പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ വിമര്‍ശിച്ചു. എസ് പിക്ക് ഇവിടെ എന്താണ് പണിയെന്ന് അറിയില്ല. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ കേരളത്തിലെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലെയാണ്. ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ വാളയാറില്‍ നിര്‍ത്താറില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് വന്ന് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം https://malayalees.ch/ganja-mafia-attacks-neyyar-dam-police-throws-bomb-at-patrolling-party/ Fri, 16 Jul 2021 04:30:42 +0000 https://malayalees.ch/?p=46866 തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.https://b4a4e990985154b7b0da96c9d3e26a21.safeframe.googlesyndication.com/safeframe/1-0-38/html/container.html

പെട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.

]]>