Police Arrest – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 08:31:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police Arrest – malayalees.ch https://malayalees.ch 32 32 വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ഹോളിവുഡ് പോപ്പ് താരം സാമന്ത ഫോക്സ് അറസ്റ്റിൽ https://malayalees.ch/samantha-fox-arrested-for-alleged-drunken-behaviour-on-plane/ Mon, 22 Jan 2024 08:30:42 +0000 https://malayalees.ch/?p=95075 ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് അറസ്റ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ നിന്ന് മ്യൂണിക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം.

വിമാനം റൺവേയിലായിരിക്കെ, മദ്യ ലഹരിയിൽ ഫോക്സ് സഹയാത്രികനുമായി തർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിമാനം ഗേറ്റിലേക്ക് തിരിച്ചിറക്കി. പിന്നാലെ 50 കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും, അസൗകര്യം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നതായും ഫോക്സ് പിന്നീട് പറഞ്ഞു.

]]>
വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ https://malayalees.ch/man-booked-for-molesting-woman-passenger-on-indigo-flight/ Fri, 28 Jul 2023 07:04:27 +0000 https://malayalees.ch/?p=85158 വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

]]>
ഡ്രൈവിംഗ് ടെസ്റ്റിനിടെ പീഡന ശ്രമം; എം.വി.ഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ https://malayalees.ch/attempted-harassment-during-driving-test-mvd-officer-arrested/ Wed, 30 Nov 2022 04:12:43 +0000 https://malayalees.ch/?p=72086 ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ഈ മാസം 17-നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് ടെസ്റ്റ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥന്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനത്തിനുള്ളില്‍വച്ച് ഉദ്യോഗസ്ഥൻ ശരീരത്തില്‍ കൈവച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഉടന്‍ തന്നെ യുവതി പൊലീസിൽ‍ പരാതി നല്‍കുകയായിരുന്നു.

യുവതി പരാതി നൽകിയതോടെ മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ബിജു ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം വനിത പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ വയനാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

]]>
വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടാൻ ബം​ഗാളിലും ചെന്നൈയിലുമെത്തി കേരളാ പൊലീസ്; കുറ്റാന്വേഷണ മികവിന് കയ്യടി https://malayalees.ch/kerala-police-investigation-in-bengal-and-chennai-to-find-gold-thief/ Mon, 11 Jul 2022 13:22:56 +0000 https://malayalees.ch/?p=64605 വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെസ്റ്റ് ബം​ഗാളിലെത്തി പ്രതികളെ പിടികൂടിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്വീകരണം നൽകി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചു.

കഴിഞ്ഞ ജൂൺ 16 നാണ് പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾ മോഷ്ടിച്ചത്. പ്രതികൾ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. തുടർന്ന് സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു.

വ്യാജ മേൽവിലാസത്തിൽ സംഘടിപ്പിച്ച സിംകാർഡ് ആണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ദിവസങ്ങളോളം ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന ഗ്രാമങ്ങളിൽ നടത്തിയ തെരച്ചിലുകളിലാണ് അന്വേഷണ സംഘം പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്.
ഇവരുടെ താമസ്ഥലങ്ങളിൽ തിരഞ്ഞപ്പോൾ പ്രതികളായ രണ്ടുപേരും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം പുറപ്പെട്ടതായും, ചെന്നൈയിൽ എത്തിയതായും വിവരം ലഭിച്ചു. ഉടൻതന്നെ പൊലീസ് സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.

തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന പ്രതികളെ ചെന്നൈയിലെ എം.ജി.ആർ റെയിൽവേ സ്റ്റേഷനിൽവെച്ച് തീവണ്ടി കമ്പാർട്ടുമെൻറ് വളഞ്ഞാണ് പിടികൂടിയത്.വെസ്റ്റ് ബംഗാൾ ബൊറാംഷക്പൂർ സ്വദേശി ഷെയ്ക് മക് ബുൾ (31), തെങ്കന സ്വദേശി മുഹമ്മദ് കൌഷാർ ഷെയ്ക് (45) എന്നിവരാണ് പ്രതികൾ.

മോഷ്ടാക്കളെ പിടികൂടാൻ അസിസ്റ്റൻറ് കമ്മീഷണർ വി.കെ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്ക്കരിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന 88 ഓളം സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണം ആസൂത്രണം ചെയ്യുന്നതിന് ഇവർ തൃശ്ശൂരിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായും കണ്ടെത്തി.

ടൌൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ. കെ. സി. ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ കെ. എസ് അഖിൽ വിഷ്ണു. അഭീഷ് ആൻറണി, സി.എ വിബിൻ, പി.സി. അനിൽകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത സംഘാംഗങ്ങൾ. കുറ്റാന്വേഷണ മികവിന് കേരള പൊലീസ് പ്രത്യേകമായി അഭിനന്ദനങ്ങളറിയിച്ചു.

]]>
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം https://malayalees.ch/gunda-attack-tvm-police-arrest/ Wed, 07 Jul 2021 04:08:58 +0000 https://malayalees.ch/?p=46460 തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം . ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെ ചെങ്കോട്ടുകോണത്തെ വീട്ടിൽ കയറിയ ഗുണ്ടകൾ അക്രമം അഴിച്ചു വിടുകയായിരുന്നു. പുനലൂർ സ്വദേശി വിപിനെയും കുടുംബത്തേയും അയൽവാസികളെയും ഗുണ്ടകൾ ആക്രമിച്ചു. തുടർന്ന് പൊലീസിനെ കണ്ട ഗുണ്ടാ സംഘം രക്ഷപെടാൻ ശ്രമിച്ചു. ശേഷം പൊലീസ് പിടികൂടുകയായിരുന്നു.

]]>