Police Act – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Nov 2020 07:14:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Police Act – malayalees.ch https://malayalees.ch 32 32 പൊലീസ് നിയമഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം https://malayalees.ch/cpm-on-police-act/ Sat, 28 Nov 2020 07:14:48 +0000 https://malayalees.ch/?p=35924 പൊലീസ് നിയമഭേദഗതിയിൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താതെയാണ് പാര്‍ട്ടിയുടെ പ്രതികരണം. വിവാദ നിയമഭേദഗതിയിലും പിന്മാറ്റത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് പാർട്ടി പരസ്യമായി തെറ്റ് ഏറ്റുപറയുന്നത്.

പാര്‍ട്ടി അനൂകൂലികളില്‍ നിന്നും കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയില്‍ തെറ്റ് പറ്റിയെന്ന് സി.പി.എം തുറന്ന് സമ്മതിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഇക്കാര്യം പരസ്യമായ സമ്മതിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയാതെയാണ് പാര്‍ട്ടിയുടെ സ്വയം വിമര്‍ശനം.

സർക്കാരിനെ വെട്ടിലാക്കുന്ന വിവാദപെരുമഴക്കിടെ പൊലീസ് ഭേദഗതി കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമായെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് തെറ്റ് പറ്റിയെന്ന് പാര്‍ട്ടിയുടെ കുറ്റസമ്മതം.

]]>
പൊലീസ് നിയമ ഭേദഗതി: പോരായ്മയെന്ന് എം എ ബേബി https://malayalees.ch/m-a-baby-criticises-new-police-act/ Tue, 24 Nov 2020 14:46:04 +0000 https://malayalees.ch/?p=35673 വിമർശനം ഉണ്ടാവുന്ന തരത്തിൽ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചർച്ച ചെയ്യും. നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് സിപിഎമ്മിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസി നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

]]>
പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവർണറോട് ആവശ്യപ്പെടും https://malayalees.ch/new-police-act-ordinance-will-withdraw/ Tue, 24 Nov 2020 10:14:33 +0000 https://malayalees.ch/?p=35664 പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ പരസ്യ വിമര്‍ശനവുമായി എം എ ബേബി രംഗത്ത് വന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്ന് പിന്നോട്ട് പോയത്. പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ രാഷ്ട്രീയ തീരുമാനം എടുത്തെങ്കിലും ഭരണപരമായ നടപടിക്രമങ്ങള്‍ ബാക്കിയാണ്. ഇനി മൂന്നു വഴികളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 213(2) പ്രകാരം നിയമസഭാ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ ആറാഴ്ച വരെ ഓര്‍ഡിനന്‍സ് നിയമ പ്രാബല്യമുണ്ടാകും. ആറാഴ്ചയ്ക്കുള്ളില്‍ ബില്‍ അവതരിപ്പിച്ച് പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ് റദ്ദാകും. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാമെന്നാണ് മറ്റൊരു വഴി.

എന്നാല്‍ സഭാ സമ്മേളനം ഇനി ജനുവരിയിലേ ഉണ്ടാകൂ. ഓര്‍ഡിനന്‍സ് റദ്ദ് ചെയ്യാനുള്ള തീരുമാനം വൈകുംതോറും രാഷ്ട്രീയ സമ്മര്‍ദ്ദമേറും. ഓര്‍ഡിനന്‍സില്‍ നിന്ന് പിന്മാറുന്നെന്ന് വെറുതേ പറഞ്ഞാല്‍ പോരാ റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാലാണ് സര്‍ക്കാര്‍ മൂന്നാമത്തെ വഴി തേടുന്നത്. മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് പിന്‍വലിക്കാം. ഈ വഴിയിലൂടെയാകും സര്‍ക്കാര്‍ നീങ്ങുക. നാളത്തെ മന്ത്രിസഭാ യോഗം റിപ്പീലിങ് ഓര്‍ഡിനന്‍സ് പരിഗണിച്ച് ഗവര്‍ണര്‍ക്ക് അയക്കും.

അതേസമയം നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമം പരിഷ്കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്‍റെ പരിധിയിൽപ്പെടുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.

]]>
പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തിയേക്കും https://malayalees.ch/kerala-govt-likely-to-make-changes-in-new-police-act/ Mon, 23 Nov 2020 06:52:13 +0000 https://malayalees.ch/?p=35576 പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തിയേക്കും. നിയമത്തിനെതിരെ സിപിഐക്ക് പുറമെ പൊലീസിലും എതിർപ്പ് ശക്തമാണ്. സമൂഹ മാധ്യമങ്ങൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു.

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പൊലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്.

വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകാരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാല്‍ വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ലാത്തതിനാല്‍ നിയമം മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന വിമര്‍ശനം ശക്തമാണ്. അപകീര്‍ത്തികരമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സ്വമേധയാ കേസെടുക്കാനും അറസ്റ്റ് ചെയ്യാനുമടക്കം നിയമത്തില്‍ വ്യവസ്ഥയുണ്ട്. പല കോണുകളില്‍ നിന്നായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി തിരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്.

]]>