police | – malayalees.ch https://malayalees.ch Malayalam Online News Portal Sat, 15 Oct 2022 12:24:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police | – malayalees.ch https://malayalees.ch 32 32 യുപിയിൽ ബൾബ് മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ https://malayalees.ch/up-cop-steals-bulb-from-shop/ Sat, 15 Oct 2022 12:23:49 +0000 https://malayalees.ch/?p=69707 അടുത്തിടെ കാൺപൂർ പൊലീസിന്റെ ഒരു വീഡിയോ വൈറലായിരുന്നു. പട്രോളിംഗിനിടെ റോഡരികിൽ ഉറങ്ങുകയായിരുന്ന ഒരാളുടെ മൊബൈൽ മോഷ്ടിക്കുന്ന കോൺസ്റ്റബിളിന്റെ സിസിടിവി ദൃശ്യമായിരുന്നു അത്. വീഡിയോ വൈറലായതോടെ കാൺപൂർ പൊലീസിന് വലിയ നാണക്കേടാവുകയും ചെയ്തു. പിന്നീട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ സമാന രീതിയിൽ പ്രയാഗ്‌രാജിൽ നിന്നും മറ്റൊരു കോൺസ്റ്റബിളിന്റെ വീഡിയോ വൈറലാകുകയാണ്.

പ്രയാഗ്‌രാജ് ജില്ലയിലെ ഫുൽപൂർ പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ എൽഇഡി ബൾബ് മോഷ്ടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. അടഞ്ഞുകിടക്കുന്ന ഒരു കടയിലേക്ക് കോൺസ്റ്റബിൾ രാജേഷ് വർമ്മ വരുന്നതും, ചുറ്റും നോക്കിയ ശേഷം മെല്ലെ പുറത്തുണ്ടായിരുന്ന ബൾബ് ഊരിയെടുക്കുന്നതും വിഡിയോയിൽ കാണാം. ക്ഷമയോടെ അഴിച്ച ശേഷം ബൾബ് പോക്കറ്റിൽ വച്ച് ഒന്നും അറിയാത്ത പോലെ അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തം. ഒക്ടോബർ ആറിനാണ് സംഭവമെന്ന് നാട്ടുകാർ പറയുന്നു.

]]>