poison – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Mar 2023 04:53:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png poison – malayalees.ch https://malayalees.ch 32 32 ഹിജാബ് വിരുദ്ധ പ്രതിഷേധം: പെണ്‍കുട്ടികള്‍ക്ക് വിഷം കൊടുത്ത് സ്‌കൂളുകള്‍ പൂട്ടിക്കാന്‍ ശ്രമിച്ചതില്‍ അന്വേഷണം നടത്തുന്നുവെന്ന് ഇറാന്‍ https://malayalees.ch/iranian-officials-to-investigate-revenge-poisoning-of-schoolgirls/ Wed, 01 Mar 2023 04:53:32 +0000 https://malayalees.ch/?p=77088 നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കി പെണ്‍കുട്ടികളുടെ വിദ്യാലയങ്ങള്‍ പൂട്ടിക്കാന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ അന്വേഷണം നടക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളിലെ യുവതികളുടെ പങ്കാളിത്തത്തില്‍ രോഷംകൊണ്ട് അതിന് പ്രതികാരമെന്ന നിലയിലാണ് പെണ്‍കുട്ടികള്‍ക്ക് മേല്‍ വിഷപ്രയോഗം നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. (Iranian officials to investigate ‘revenge’ poisoning of schoolgirls)

നവംബര്‍ മാസം മുതല്‍ക്ക് 700ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് വാതകങ്ങളായും മറ്റും വിഷയപ്രയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളപായമുണ്ടായില്ലെങ്കിലും പല കുട്ടികള്‍ക്കും തലകറക്കവും ഛര്‍ദ്ദിയും മനംപുരട്ടലും ശ്വസനപ്രശ്‌നങ്ങളും അനുഭവപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലായി. വിഷം മാരകമല്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് വിഷപ്രയോഗത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശമെന്നും ഇറാന്‍ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി യൂനസ് പനാഹി പറഞ്ഞു.

കുട്ടികള്‍ക്ക് നേരെയുണ്ടായത് മനപൂര്‍വമായ വിഷപ്രയോഗമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ട യുവതികളോടും പെണ്‍കുട്ടികളോടുമുള്ള പ്രതികാരമെന്ന നിലയിലാണ് വിഷപ്രയോഗം നടന്നതെന്നാണ് പ്രാഥമികമായ നിഗമനം. ചീഞ്ഞ പഴങ്ങളുടേയോ പഴകിയ മത്സ്യത്തിന്റേയോ മറ്റോ ഗന്ധം മൂക്കില്‍ തുളച്ചുകയറിയതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. കുട്ടികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

]]>
വെളുപ്പിന്‍റെ ആധിപത്യമെന്നത് കൊടുംവിഷമാണെന്ന് ലേഡി ഗാഗ https://malayalees.ch/lady-gaga-speaks-out-against-racism-terms-white-supremacy-as-a-poison/ Sat, 19 Sep 2020 09:16:14 +0000 https://malayalees.ch/?p=32052 സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി

വര്‍ഗീയതക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പാട്ടുകാരി ലേഡി ഗാഗ. സമൂഹത്തിലെ വെളുപ്പിന്‍റെ ആധിപത്യം കൊടുംവിഷമാണെന്ന് ബില്‍ബോര്‍ഡ് മാഗസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയ ആക്ടിവിസത്തില്‍ സജീവമായിട്ടുള്ള ആളുകള്‍ അമേരിക്കക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നുവെന്നും ഗാഗ ചൂണ്ടിക്കാട്ടി.

നിങ്ങള്‍ ഈ രാജ്യത്താണ് ജനിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വെളുപ്പിന്‍റെ ആധിപത്യമെന്ന വിഷം കുടിക്കേണ്ടി വരും. എന്‍റെ ജീവിതകാലം മുഴുവൻ എന്നെ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാനും ചിലത് അറിയാതിരിക്കാനുമുള്ള പ്രക്രിയയിലാണ് ഞാൻ.സാമൂഹ്യ നീതി എന്നത് സാക്ഷരത മാത്രമല്ല, അതൊരു ജീവിത ശൈലിയാണ്. ട്രന്‍ഡിന് അനുസരിച്ച് തങ്ങളുടെ ഷോയില്‍ ആക്ടിവിസം കാണിക്കുന്നവരെപ്പോലെയാണ് താനെന്നും ലേഡി ഗാഗ കൂട്ടിച്ചേര്‍ത്തു.

]]>