POCSO – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Aug 2023 13:35:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png POCSO – malayalees.ch https://malayalees.ch 32 32 കാസർഗോഡ് പോക്‌സോ കേസ്; പ്രതിക്ക് 97 വർഷം കഠിന തടവ് https://malayalees.ch/kasargod-pocso-case-97-year-imprisonment/ Thu, 17 Aug 2023 13:34:57 +0000 https://malayalees.ch/?p=86340 കാസർഗോഡ് പോക്‌സോ കേസിൽ പ്രതിക്ക് 97 വർഷം കഠിന തടവ്. ഉദ്യാവർ സ്വദേശി സയ്യദ് മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്. കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്.

2008 മുതലാണഅ കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2008 മുതൽ 2017 വരെ പല തവണയായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 97 വർഷം കഠിന തടവിന് പുറമെ എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

]]>
പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; സിഐക്കെതിരെ കേസ് https://malayalees.ch/ci-raped-pocso-case-convict/ Thu, 15 Dec 2022 04:12:30 +0000 https://malayalees.ch/?p=72841 പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ ഇയാൾ സസ്‌പെൻഷനിലാണ്.

കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തുവെന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. എന്നാൽ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തു വന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്.

]]>
കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസ്; വയോധികന് 40 വർഷം തടവ് https://malayalees.ch/kannur-old-man-gets-40-years-imprisonment/ Wed, 07 Dec 2022 04:13:35 +0000 https://malayalees.ch/?p=72438 കണ്ണൂരിൽ 11 കാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 40 വർഷം ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടെതാണ് ഉത്തരവ്. കണ്ണൂർ സ്വദേശി പി മുഹമ്മദിനെയാണ് 40 വർഷം തടവിന് വിധിച്ചത്.

2014 ലാണ് കേസിനാസ്പദമായ സംഭവം. 63-കാരനായ പ്രതി 11 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.കെ ഷൈമ ഹാജരായി.

]]>
എട്ടാം ക്ലാസുകാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ https://malayalees.ch/bihar-gang-rape-14-years-old-headmaster-arrest/ Tue, 29 Nov 2022 07:03:15 +0000 https://malayalees.ch/?p=72052 ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 8ആം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപനും കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മലവിസർജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് 4 സഹപാഠികൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്കർ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ പ്രധാനാധ്യാപകനും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാളും സ്ഥലം വിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിലായി. മറ്റ് 4 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

]]>
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ https://malayalees.ch/teacher-arrested-in-pocso-case-2/ Wed, 16 Nov 2022 07:38:08 +0000 https://malayalees.ch/?p=71371 പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്.

5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഇരകൾ. അഞ്ച് കുട്ടികളെ ഇയാൾ പീഡിപ്പിച്ചു. എലത്തൂർ പൊലീസ് രാവിലെയാണ് പിടികൂടിയത്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി.

]]>
തിരുവനന്തപുരത്ത് പോക്സോ ഇര വീണ്ടും ബലാത്സംഗത്തിനിരയായി https://malayalees.ch/pocso-victim-raped-again-in-thiruvananthapuram/ Wed, 20 Jan 2021 12:07:37 +0000 https://malayalees.ch/?p=38917 തിരുവനന്തപുരം വെള്ളറടയിൽ പോക്സോ കേസിലെ ഇര ബലാൽസംഗത്തിനിരയായി. പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തത് 65 കാരനായ ബന്ധു. വെള്ളറട പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ചിൽഡ്രൻസ് ഹോം അധികൃതരാണ് ബലാൽസംഗം സ്ഥിരീകരിച്ചത്. 2012, 2014 കാലയളവിൽ കുട്ടി നേരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചത് സിഡബ്ല്യുസി നിർദ്ദേശപ്രകാരമായിരുന്നു.

2012 ല്‍ അയല്‍വാസിയും 2014 ല്‍ രണ്ടാനച്ഛനും സുഹൃത്തുക്കളുമാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. ഈ അടുത്താണ് വീണ്ടും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

സ്കൂള്‍ തുറന്നപ്പോള്‍ പെണ്‍കുട്ടി ചില്‍ഡ്രല്‍സ് ഹോമിലേക്ക് തിരികെ എത്തിയപ്പോളാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചില്‍ഡ്രല്‍സ് ഹോം അധികൃതര്‍ കുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കുകയായിരുന്നു. 2020 മാര്‍ച്ച് 29 ന് കുട്ടി ബലാത്സംഗത്തിനിരയായി എന്നാണ് കുട്ടി പറയുന്നത്. ഇത്രയും നാള്‍ കുട്ടിക്ക് ഇത് ആരോടും പറയാന്‍ കഴിഞ്ഞിരുന്നില്ല.

]]>