pocso case – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:10:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pocso case – malayalees.ch https://malayalees.ch 32 32 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം നേതാവ് പിടിയിൽ https://malayalees.ch/pocso-case-cpim-leader-arrest/ Mon, 27 Nov 2023 06:10:32 +0000 https://malayalees.ch/?p=91805 പോക്സോ കേസിൽ സിപിഐഎം നേതാവ് പിടിയിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിലാണ് 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ
സിപിഐഎം നേതാവും ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക്‌ കമ്മറ്റി അംഗവുമായ കെ.അഹമ്മദ് കബീനെ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.

]]>
തേഞ്ഞിപ്പലം പോക്സോ കേസ്: നീതിയ്ക്കായി സമരത്തിനിറങ്ങുമെന്ന് ഇരയുടെ മാതാവ് https://malayalees.ch/tenjipalam-pocso-case-victims-mother-says-she-will-fight-for-justice/ Mon, 16 Oct 2023 05:27:02 +0000 https://malayalees.ch/?p=89478 തേഞ്ഞിപ്പലം പോക്സോ കേസിൽ നീതിയ്ക്കായി സമരത്തിനിറങ്ങുമെന്ന് ഇരയുടെ മാതാവ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സത്യസന്ധമായി കേസ് അന്വേഷിച്ചില്ലെന്നും കുട്ടിയുടെ മാതാവ് 24 നോട് പരാതി പറഞ്ഞു. കേസിൽ ആരോപണ വിധേയനായ സിഐ അലവക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നതായും ആരോപണമുണ്ട്.

പ്രതികൾക്കൊപ്പം ചേർന്ന് പരാതിക്കാരെ മോശക്കാരായി ചിത്രീകരിക്കുകയാണ് പൊലീസ്. മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലാണ് എത്തിയത്. പൊലീസ് അയൽ വീടുകളിൽ പോയി താനും മകളും വേശ്യകളാണെന്ന് പറഞ്ഞു. സിഐക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ പരസ്യമായി സമരത്തിനിറങ്ങും -ഇരയുടെ അമ്മ
24 നോട് പറഞ്ഞു.

2017ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. രണ്ട് വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുക്കളടക്കം ആറുപേരാണ് കേസിലെ പ്രതികൾ. ഇതിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്നപ്പോൾ പെൺകുട്ടിയെ കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. തന്നെ വേശ്യയെന്ന് വിളിച്ച് സിഐ അപമാനിച്ചെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പ്രതികളാണെന്നും ഇരയായ പെൺകുട്ടി ആരോപിച്ചിരുന്നു.

പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രതിശ്രുതവരനെ പൊലീസുകാര്‍ മര്‍ദിച്ചു. ജീവിക്കാന്‍ താത്പര്യമില്ലെന്നും പെൺകുട്ടി കത്തിൽ വ്യക്തമാക്കി. 2022ലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

]]>
പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ https://malayalees.ch/school-principal-arrested-in-pocso-case-in-palakkad/ Tue, 10 Oct 2023 04:35:56 +0000 https://malayalees.ch/?p=89157 പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ വഴി ലഭിച്ച പരാതിയിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

സ്കൂൾ അസംബ്ലിയിൽ ബോധം നഷ്ടപ്പെട്ട വിദ്യാർഥിനിയെ സ്റ്റാഫ് റൂമിൽ ഇരുത്തിയപ്പോൾ പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് വിദ്യാർഥിനി വീട്ടിലറിയിക്കുകയായിരുന്നു. വീട്ടുകാരാണ് കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചത്. ചൈൽഡ് ലൈൻ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

തിങ്കളാഴ്ച രാത്രി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. എന്നാൽ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതിയുടെ മൊഴി.

]]>
പോക്‌സോ കേസിൽ രണ്ടാനച്ഛന് 9 വർഷം കഠിന തടവ് https://malayalees.ch/pocso-case-father-in-law-9-years-imprisonment/ Mon, 31 Jul 2023 10:24:46 +0000 https://malayalees.ch/?p=85360 പോക്‌സോ കേസിൽ രണ്ടാനച്ഛന് ശിക്ഷ. ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 മെയ് മുതൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നിലവിൽ താമസിക്കുന്ന വീട്ടിലും പഴയ വീട്ടിൽ വെച്ചും തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടിയുടെ മൊഴിനൽകിയിരുന്നു.

]]>
പ്രായപൂർത്തിയാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക അറസ്റ്റിൽ https://malayalees.ch/tuition-teacher-arrested-for-raping-student/ Fri, 23 Jun 2023 04:33:28 +0000 https://malayalees.ch/?p=83170 പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ ട്യൂഷൻ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്.

സമാന കേസിൽ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ അധ്യാപികയെ കാണാതാവുകയായിരുന്നു. അതിനിടെയാണ് മറ്റൊരു കേസിൽ അധ്യാപിക

]]>
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍ https://malayalees.ch/court-approves-pocso-case-against-monson-mavunkal/ Sat, 17 Jun 2023 07:29:05 +0000 https://malayalees.ch/?p=82903 ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരായി പോക്‌സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.

രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു. കേസില്‍ മോന്‍സണെതിരായ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി പറയും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റമാണ് കേസ് അന്വേഷിച്ച് മോന്‍സണെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

]]>
അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കി; 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവ് https://malayalees.ch/pocso-accused-gets-5-life-imprisonment/ Sat, 10 Jun 2023 04:30:20 +0000 https://malayalees.ch/?p=82482 തൃശൂര്‍ കുന്നംകുളത്ത് ബലാത്സംഗ കേസിലെ പ്രതിക്ക് 5 ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എസ് ലിഷയാണ് അത്യപൂര്‍വ്വ വിധി പ്രഖ്യാപിച്ചത്. ചെമ്മന്തിട്ട സ്വദേശി അജിതനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2017-ല്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടി താമസിക്കുന്ന വീടിനു പുറകിലുള്ള കുളിമുറിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയതിനുശേഷം പെണ്‍കുട്ടിയെ അതിക്രൂരമായി പലതവണ ബലാത്സംഗം ചെയ്യുകയും ചെയ്‌തെന്ന പരാതിയിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധു മരിച്ചതിനെത്തുടര്‍ന്ന് മറ്റു ബന്ധുക്കള്‍ വീട്ടില്‍ വന്നതോടെയാണ് പെണ്‍കുട്ടി പീഡന വിവരം ബന്ധുക്കളോട് പറയുന്നത്. ഇതോടെ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന യുകെ ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉഷ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറായ ജി. ഗോപകുമാറാണ് കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ 23 സാക്ഷികളെ വിസ്തരിക്കുകയും 17ഓളം രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.

]]>
11വയസുകാരിയെ വിവാഹം ചെയ്ത 40കാരൻ അറസ്റ്റിൽ https://malayalees.ch/11-year-old-girl-married-40-year-old-man-arrest/ Mon, 01 May 2023 09:38:20 +0000 https://malayalees.ch/?p=80497 11 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് 40 കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പെൺകുട്ടിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നൽകിയിരുന്നു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല.
തുടർന്നാണ് പ്രതി പ്രായപൂർത്തിയാകാത്തയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ മൈർവ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

എന്നാൽ, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെൺകുട്ടിയും പ്രതിയും പറയുന്നത്. ഇയാൾക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

]]>
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി പീഡനശ്രമം; മലപ്പുറത്ത് ഫുട്ബോൾ കോച്ച് അറസ്റ്റിൽ https://malayalees.ch/football-coach-arrested-at-malappuram-in-pocso-case-html/ Tue, 25 Apr 2023 04:37:00 +0000 https://malayalees.ch/?p=80177 പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്‍ബോൾ കോച്ച് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ 22 നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ഫുട്‍ബോൾ ട്രെയിനിങ് ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതി മുഹമ്മദ് ബഷീർ കുട്ടിയെ കൂടെ കൂട്ടിയത്. യാത്ര മധ്യേ ക്യാമ്പ് മാറ്റി വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയും കുട്ടിയെ വീട്ടിൽ കൊണ്ട് വിടുന്നതിന് പകരം കൊണ്ടോട്ടിയിലെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. ബഷീർ മുറിയിൽ നിന്ന് പുറത്തു പോയ തക്കം നോക്കി ബഷീറിന്റെ തന്നെ മൊബൈൽ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിവരമറിയിച്ചു.

മാതാപിതാക്കളുടെ പരാതിയിൽ ബഷീറിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഫുട്‍ബോൾ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റേതെങ്കിലും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

]]>
പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾക്ക് 40 വർഷം കഠിന തടവ് https://malayalees.ch/40-years-imprisonment-for-the-man-who-molested-an-eleven-year-old-agirl/ Fri, 17 Mar 2023 04:28:01 +0000 https://malayalees.ch/?p=78113 പതിനൊന്നുകാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ ബാലനെയാണ് (48) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ മാതൃകാപരമായി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. നിഷ്‌ക്കളങ്കനായ കുട്ടിയെ ഹീനമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2020ലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അണ്ടൂർ സ്‌കൂളിനടുത്തുള്ള റബ്ബർ തോട്ടത്തിൽ കൊണ്ടുപോയി രണ്ടുതവണ പീഡിപ്പിച്ചതായാണ് കേസ്. ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങിയപ്പോഴാണ് അമ്മ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ കൗൺസലിംഗിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷണം നടത്തി. മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾകൂടി ഉൾപ്പെടുത്തി പ്രതികളെ അറസ്റ്റുചെയ്തു. കുട്ടി അമിതമായി ഭക്ഷണം കഴിക്കുന്നത് മുതലാക്കിയാണ് പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ചത്. മറ്റ് കേസുകളും വിചാരണയിലാണ്. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.

]]>