pocso-case – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Oct 2021 04:09:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pocso-case – malayalees.ch https://malayalees.ch 32 32 മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി https://malayalees.ch/monson-mavunkal-pocso-case-investigation/ Sat, 23 Oct 2021 04:08:52 +0000 https://malayalees.ch/?p=51406 മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു.

മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.

ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ മോൻസൺ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ചയോട രേഖപ്പെടുത്തും. ഉടൻ തന്നെ മോൻസണെ കസ്റ്റഡിയിലും വാങ്ങും. പെൺകുട്ടിയുടെ മൊഴിപ്രകാരം മോൻസൺ ന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി വരും.

]]>