PM narendra modi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Oct 2023 11:33:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PM narendra modi – malayalees.ch https://malayalees.ch 32 32 ‘നമോ ഭാരത്’; രാജ്യത്തെ ആദ്യ റീജണൽ റെയിൽ സർവീസിന്റെ പേരുമാറ്റി; വിമർശിച്ച് കോൺ​ഗ്രസ് https://malayalees.ch/indias-first-regional-train-rapidx-renamed-as-namo-bharat/ Fri, 20 Oct 2023 11:32:55 +0000 https://malayalees.ch/?p=89788 രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് റീജണൽ റെയിൽ സർവ്വീസായ റാപ്പിഡ് എക്‌സിന്റെ പേരുമാറ്റി. ‘നമോ ഭാരത്’ എന്നാണ് പുതിയ പേര്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേരുമാറ്റം. ഡൽഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജണൽ റെയിൽ സർവീസ് ഇടനാഴിയുള്ളത്.

രാജ്യത്തെ ആദ്യ ആർ.ആർ.ടി.എസ്. പദ്ധതിയായ ഡൽഹി മീററ്റ് പാതയിൽ ബാക്കിയുള്ളസ്ഥലങ്ങളിലും റെയിൽപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇത്തരത്തിൽ എട്ട് ആർആർടി.എസ്. ഇടനാഴികളാണ് ഒരുങ്ങുന്നത്. ഡൽഹി മീററ്റ് പാത 2025 ജൂണിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിർമാണംപൂർത്തിയായ ആദ്യഘട്ടത്തിൽ സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിങ്ങനെ അഞ്ചുസ്റ്റേഷനുകളാണുള്ളത്.

എന്നാൽ ഉദ്ഘാടനത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ട്രെയിനിന്റെ പേരുമാറ്റിയതിൽ വിമർശനവുമായി രം​ഗത്തെത്തി. “നമോ സ്റ്റേഡിയത്തിന് ശേഷം നമോ ഇപ്പോൾ വീണ്ടും. അദ്ദേഹത്തിന്റെ ആത്മാനുരാഗത്തിന് അതിരുകളില്ല” ജയറാം രമേശ് കുറിച്ചു. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പരിഹസിച്ചു.

]]>
അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രി ഇന്ന് മറുപടി നല്‍കും https://malayalees.ch/pm-modi-to-be-a-part-of-no-confidence-motion-debate/ Thu, 10 Aug 2023 04:31:01 +0000 https://malayalees.ch/?p=85898 പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗൊഗോയ് തന്നെ തുടക്കമിട്ടത്. കഴിഞ്ഞദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി മോദിയയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയെക്കുറിച്ചും മണിക്കൂര്‍ സന്ദര്‍ശനത്തെക്കുറിച്ചും രാഹുല്‍ വൈകാരികമായി സംസാരിച്ചു. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ ഭാരതമാതാവിനെ കൊലപ്പെടുത്തുന്നുവെന്ന് വിമര്‍ശിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസമെന്നും മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു. ഏറ്റവും അവസാനം സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തിന്റെ ആദ്യ 70 മിനിറ്റ് മണിപ്പൂര്‍ എന്ന വാക്കുപോലും പരാമര്‍ശിച്ചില്ല.

]]>
ഉത്തരാഖണ്ഡിലെ മഴക്കെടുതിയിൽ 5 മരണം; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി https://malayalees.ch/uttarakhad-floods-5-dead-as-rain-batters-uttarakhand-pics-videos-show-flooding-damage/ Tue, 19 Oct 2021 08:12:53 +0000 https://malayalees.ch/?p=51209 കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ഉത്തരാഖണ്ഡിൽ കനത്ത നാശനഷ്ടം. മലയോര മേഖലയിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകർന്നു. പുഴകൾ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.

മഴക്കെടുതിയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാൻസ്ഡൗണിനടുത്ത് തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണാണ് 3 പേർ മരിച്ചത്. ചമ്പാവത്ത് ജില്ലയിൽ വീട് തകർന്ന് മറ്റ് രണ്ട് പേർ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയർന്നതോടെ നിർമ്മാണത്തിലിരുന്ന പാലം (ചൽത്തി നദിക്ക് കുറുകെ) ഒലിച്ചുപോയി.

തുടർച്ചയായ മഴയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതിഗതികൾ മുഖ്യമന്ത്രി മോദിയെ ധരിപ്പിക്കുകയും ഭരണകൂടം പൂർണ ജാഗ്രത പുലർത്തുകയാണെന്നും അറിയിച്ചു. സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ധാമിക്ക് ഉറപ്പ് നൽകി.

]]>
അഫ്ഗാൻ സാഹചര്യം വിലയിരുത്താൻ വീണ്ടും ഉന്നതതലയോഗം യോഗം വിളിച്ച് പ്രധാനമന്ത്രി https://malayalees.ch/pm-narendra-modi-chair-meeting-to-discuss-afghanistan-crisis/ Wed, 18 Aug 2021 13:23:52 +0000 https://malayalees.ch/?p=48312 അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. പ്രധാന മന്ത്രിയുടെ വസതിയിലാണ് യോഗം.

താലിബാൽ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ എത്തിക്കുക, നിലവിലെ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും തുടർ ഒഴിപ്പിക്കലുമാണ് യോഗം ചർച്ച ചെയ്യുന്നത്.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ തിരിച്ചെത്തിച്ചത്. കൂടുതൽ പേരെ തിരികെ കൊണ്ടു വരുന്നതിൽ രണ്ടു ദിവസത്തിൽ വ്യക്തയുണ്ടാവുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കുടുങ്ങിയവരെ വിമാനത്താവളത്തിൽ എത്തിക്കാനുള്ള വഴികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേർന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തിലുണ്ടായ ധാരണ.

അതേസമയം അഫ്ഗാനിൽ അമേരിക്കയുടെ കൂടുതൽ സൈനികർ വിമാനത്താവളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനസർവീസ് പുനസ്ഥാപിക്കാനാണ് സാധ്യത. രണ്ടു ദിവസത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവും. ഉന്നതതലത്തിൽ ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

]]>
ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രധാനമന്ത്രി, 13ന് അത്‌ലറ്റുകളുമായി സംസാരിക്കും https://malayalees.ch/pm-narendra-modi-to-interact-with-tokyo-olympics-bound-athletes-on-july-13/ Fri, 09 Jul 2021 11:53:57 +0000 https://malayalees.ch/?p=46605 ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂണ്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്‌ച നടത്തുമെന്നുംപ്രധാനമന്ത്രി അറിയിച്ചു.

ജപ്പാനിലെ ടോക്കിയോ വേദിയാവുന്ന ഒളിംപിക്‌സിൽ പങ്കെടുക്കാനായി 120ഓളം ഇന്ത്യന്‍ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിലേക്ക് ഈ മാസം 17 നാണ് ഇന്ത്യയുടെ ആദ്യ സംഘം പുറപ്പെടുന്നത്. ടോക്കിയോയിൽ എത്തിയാൽ മൂന്ന് ദിവസം ടീം അംഗംങ്ങൾ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒളിംപിക്‌സിനെത്തുന്നവര്‍ക്ക് ടോക്കിയോയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം നഗരത്തില്‍ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കി‌ടയിലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുക. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വേദികളില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഒളിംപിക്‌സ് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

]]>
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി https://malayalees.ch/india-is-with-france-fight-against-terrorism-pm-modi/ Fri, 30 Oct 2020 04:37:15 +0000 https://malayalees.ch/?p=34139 ഫ്രാന്‍സിലെ നോത്രദാം ബസലിക്കയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഒട്ടേറെ ലോകരാഷ്ട്രങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഫ്രാന്‍സില്‍ ഇന്നലെ നടന്നതടക്കമുള്ള ഭീകരവാദ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ഫ്രാന്‍സിലെ ജനങ്ങളോടുമുള്ള അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഏത് സാഹചര്യത്തിലായാലും ഭീകരവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ സംഭവത്തെ അപലപിച്ചിരുന്നു. എല്ലാതരത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിനൊപ്പമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. തുര്‍ക്കി, ഇറാന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചു.

ഇന്നലെയാണ് ഫ്രാന്‍സിലെ തീരദേശ നഗരമായ നീസിലെ നോത്രദാം ബസലിക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ബസലിക്കയ്ക്ക് അകത്തുകയറിയാണ് ഭീകരന്‍ ആക്രമണം അഴിച്ചുവിട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. വൃദ്ധയുടെ തല അറുത്തുമാറ്റിയ അക്രമി പുരുഷന്റെ കഴുത്ത് അറുത്തു. ഉടന്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവെച്ച് കീഴ്‌പ്പെടുത്തിയ ശേഷം പിടികൂടി. മതനിന്ദ ആരോപിച്ച് പാരിസില്‍ അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഫ്രാന്‍സ് മുക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണം. സംഭവത്തിന് പിന്നാലെ നോത്രദാം കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക ഭീകരാണെന്ന് പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഫ്രാന്‍സ് അതിന്റെ മൂല്യങ്ങള്‍ അടിയറവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
662 കോടി രൂപയുടെ അഴിമതി ആരോപണം; യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് https://malayalees.ch/662-crore-corruption-allegations-congress-demands-yeddyurappas-resignation/ Mon, 12 Oct 2020 05:05:05 +0000 https://malayalees.ch/?p=33135 അഴിമതി ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്. മുഖ്യമന്ത്രിക്കും കുടംബാംഗങ്ങൾക്കുമെതിരായി 662 കോടി രൂപയുടെ അഴിമതി ആരോപണമുയർന്ന സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപെട്ടത്.

‘ബി ജെ.പിക്കോ മുഖ്യമന്ത്രിക്കോ ലജ്ജയുണ്ടെങ്കിൽ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണം, അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാരാണ് കർണാകയിലെ ബി.ജെ.പി ഗവൺമെന്റ്’ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു.

ബാംഗ്ലൂർ വികസന അതോറിറ്റി കോണ്ട്രാക്ടറുടെ കയ്യിൽ നിന്നും യെദ്യൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ ആരോപണത്തെ മുൻനിർത്തിയാണ് സിംഗ്വിയുടെ വിമർശനം. യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉൾപ്പെട്ട ആരോപണവിധേയമായ സംഭവത്തിൽ വാട്സ്ആപ്പ് ഓഡിയോയും സംഭാഷണ തെളിവുകളും ലഭിച്ചു. അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന് മനസിലാക്കി. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ പരാതിയും നടപടികളും സ്വീകരിക്കാത്തത്..? കൈക്കൂലി വാങ്ങിയവരും കൊടുത്തവരും നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്…! എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ക്രിമിനൽ നടപടികൾക്ക് വിധേയനാ കാത്തത്? കർണാടക മുഖ്യമന്ത്രിക്ക് എന്തെങ്കിലും പ്രത്യേക പ്രിവിലേജ് ഉണ്ടോ? അദ്ദേഹം ചോദിച്ചു.

സ്വന്തം വീട്ടിൽ അഴിമതി നടക്കുമ്പോൾ മറ്റുള്ളവരുടെ വീട്ടിൽ പ്രധാനമന്ത്രി കാവൽ നിൽക്കുന്നത് നിർഭാഗ്യകരമാണ്. യെദ്യൂരപ്പയുടെ കാര്യത്തിൽ ഈ കാവൽക്കാരൻ ഉറങ്ങുന്നത് എന്തുകൊണ്ടാണ്? പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ട് മനു സിംഗ്വി ചോദിച്ചു.

]]>