PM MODI – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Jan 2024 05:33:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PM MODI – malayalees.ch https://malayalees.ch 32 32 മോദിയും യുഎഇ പ്രസിഡന്റും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും https://malayalees.ch/pm-modi-uae-president-to-hold-roadshow-on-january-9/ Fri, 05 Jan 2024 05:33:17 +0000 https://malayalees.ch/?p=94091 പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനുവരി ഒമ്പതിന് ഗുജറാത്തില്‍ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബര്‍മതി ആശ്രമം വരെയായിരിക്കും ഈ റോഡ് ഷോ.

ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ജനവരി 10 മുതല്‍ 12 വരെ നടക്കുന്ന വൈബ്രന്‍റ് ഗുജറാത്ത് നിക്ഷേപസംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡന്‍റ് ഗുജറാത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒമ്പതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തില്‍നിന്നും സ്വീകരിക്കുക.

ഗുജറാത്ത് ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ദ്വിവത്സര പരിപാടിയായ ഗുജറാത്ത് സമ്മിറ്റ് 2024, പ്രധാന ആഗോള നേതാക്കളുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും, നിക്ഷേകരെയും ഒക്കെ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്.

]]>
ഇന്ത്യ ഒരുക്കിയ താമസ സൗകര്യം നിരസിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ https://malayalees.ch/canada-pm-refused-to-stay-at-delhi-hotels-presidential-suite/ Fri, 22 Sep 2023 11:31:23 +0000 https://malayalees.ch/?p=88253 ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സുരക്ഷാ സംഘം ‘അസ്വസ്ഥത’ സൃഷ്ടിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ജി 20 ഉച്ചകോടിയ്ക്കായി ഡൽഹിയിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കേന്ദ്ര സർക്കാർ ഒരുക്കിയ പ്രസിഡൻഷ്യൽ സ്യുട്ടിൽ താമസിക്കാൻ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

സെപ്തംബര് ഒൻമ്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ എല്ലാ വി ഐ പികൾക്കും സർക്കാർ പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. ന്യുഡൽഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ലളിതിലാണ് ട്രൂഡോയ്ക്ക് താമസ സൗകര്യം ഒരുക്കിയത്. അവിടെ താമസിക്കാൻ വിസമ്മതിച്ച ട്രൂഡോ അതെ ഹോട്ടലിലെ സാധാരണ മുറി ഉപയോഗിക്കുകയായിരുന്നു. ഇത് ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉയർത്തി.

ജി20 യ്ക്ക് ശേഷം ഒന്നര ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇവിടെ തങ്ങിയിരുന്നു. വിമാനം തകരാറിലായതിനെ തുടർന്ന് പുതിയ വിമാനം കാനഡയിൽ നിന്ന് എത്തുന്നത് വരെ ട്രൂഡോ ഡൽഹിയിൽ തങ്ങി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവർ യാത്ര ചെയ്യുന്ന എയർ ഇന്ത്യ വൺ വിമാനം വിട്ടു നല്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും ട്രൂഡോ അത് സ്വീകരിക്കാൻ തയ്യാറായില്ല.

ഡൽഹിയിലെത്തിയ അതിഥികൾക്കായി മുപ്പതിലധികം ഹോട്ടലുകൾ ഡൽഹിയിൽ സർക്കാർ സജ്ജമാക്കിയിരുന്നു. ഡൽഹി പോലീസിനും സുരക്ഷാ ഏജൻസികൾക്കുമായിരുന്നു പ്രസിഡൻഷ്യൽ സ്യുട്ടുകളുടെ സുരക്ഷ ചുമതല.

]]>
‘ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നത്’; കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-on-pm-modis-kashi-visit/ Tue, 14 Dec 2021 12:20:21 +0000 https://malayalees.ch/?p=54006 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി ദൗത്യത്തെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഗംഗയിൽ പ്രധാനമന്ത്രി സ്നാനം ചെയ്യുന്നത് വരെ മാത്രമാണ് മാധ്യമങ്ങളിൽ വന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു . ലഖിംപൂര്‍ ഖേരി സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ പോലും സർക്കാർ അനുവദിച്ചില്ല. കുത്തക വ്യവസായികളുടെ പിന്തുണയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും പാർലമെന്റ് മന്ദിരം കേവലം മ്യൂസിയമായി മാറുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെയാണ് വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത്. കാശിയെ തകർക്കാൻ ശ്രമിച്ചവരുടെ കാലം കഴിഞ്ഞുവെന്ന് മോദി പറഞ്ഞിരുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദിയുടെ തീരവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ആദ്യഘട്ടം 339 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗംഗാ തീരത്തുനിന്ന് 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം. വാരാണസി എംപി കൂടിയായ മോദി 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.

]]>
മനുഷ്യരാശിയെ ദീര്‍ഘകാലം അടിച്ചമര്‍ത്താനാകില്ല,ഭീകരതയില്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ ശാശ്വതമല്ല; പ്രധാനമന്ത്രി https://malayalees.ch/existence-of-destructive-terror-forces-cant-be-permanentsays-pm-modi/ Fri, 20 Aug 2021 13:17:57 +0000 https://malayalees.ch/?p=48412 ഭീകരതയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കുന്ന ഒരു സാമ്രാജ്യം കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചാലും അത് ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു യു.എസ്. പിന്‍മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഭീകരതയുടെ കാര്യത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശ്വാശതമല്ല. ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്‌ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകർക്കുക എന്നാതാണ് അവരുടെ ലക്ഷ്യം. എന്നാൽ ഈ ക്ഷേത്രം ഉയർത്തെഴുന്നേൽക്കുമ്പോഴെല്ലാം അത് ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ ഉദാഹരണണാണ് സോമനാഥ ക്ഷേത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.

]]>
വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി https://malayalees.ch/engineering-courses-regional-languages/ Fri, 30 Jul 2021 04:27:44 +0000 https://malayalees.ch/?p=47474 വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐ.ഐ.ടി. വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്ന് പ്രധാനമന്ത്രി. എട്ട് സംസ്ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളിലാണ് അഞ്ച് പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ് പഠനം ആരംഭിക്കാൻ പോകുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എഞ്ചിനീയറിംഗ് പഠനം സാധ്യമാകാൻ പോകുന്നതെന്ന് നരേദ്ര മോദി വിശദീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയ വാർഷിക പരിപാടിയിൽ വിദ്യാർഥികളോടും അധ്യാപകരോടും വിഡിയോ കോൺഫറൻസ് വഴി സംവദിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

എഞ്ചിനീയറിംഗ് കോഴ്സുകൾ 11 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ വികസിപ്പിച്ചതായും മോദി വ്യകത്മാക്കി. ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ പുതിയ പോർട്ടൽ ആരംഭിക്കുമെന്നും. സ്കൂൾ കോളേജ് തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.

]]>
ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണം : ചെലവ് കേന്ദ്രം വഹിക്കും https://malayalees.ch/centre-to-bear-expense-for-covid-vaccine/ Tue, 12 Jan 2021 03:52:46 +0000 https://malayalees.ch/?p=38413 അടുത്ത ശനിയാഴ്ച രാജ്യത്തു ആരംഭിക്കുന്ന കോവിഡ് 19 വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ചെലവ് കേന്ദ്ര സർക്കാരും വഹിക്കും. വാക്സിൻ വിതരണത്തിന്റെ ക്രമീകരണം സംബന്ധിച്ച് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡ്രഗ് കൺട്രോൾ ജനറൽ വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.

]]>
ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍ എംപി https://malayalees.ch/shashi-tharoor-criticizes-pm-narendra-modi/ Tue, 15 Sep 2020 12:56:10 +0000 https://malayalees.ch/?p=31839 പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്. ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആറ് വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല, മുന്‍കൂട്ടി തയാറാക്കിയ അഭിമുഖങ്ങള്‍ മാത്രമേ നരേന്ദ്ര മോദി നല്‍കാറുള്ളു എന്നും ശശി തരൂര്‍ നേരത്തെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

]]>