pm-modi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Feb 2022 04:36:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pm-modi – malayalees.ch https://malayalees.ch 32 32 ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം https://malayalees.ch/lata-didi-has-left-us-she-leaves-a-void-pm-modi/ Mon, 07 Feb 2022 04:36:23 +0000 https://malayalees.ch/?p=56589 ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.

ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു- “ഇന്ത്യൻ സംസ്കാരത്തിന്‍റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാൻ കരുതുന്നു. അവരുമായുള്ള എന്റെ ഇടപെടലുകൾ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തിൽ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു”

അനുസ്മരിക്കാൻ വാക്കുകളില്ല, രാജ്യത്തിന്റെ നഷ്ടം എന്നതിലുപരി വ്യക്തിപരമായ നഷ്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു- “ലതാ ദീദിയുടെ വാത്സല്യവും മധുരഭാഷണവും സൗമ്യതയും കൊണ്ട് അവര്‍ എന്നും നമുക്കിടയിൽ ഉണ്ടാകും. കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു”.

]]>
‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’: മോദിക്കെത്തിരെ പ്രിയങ്ക ഗാന്ധി https://malayalees.ch/priyanka-gandhi-pm-modi-ajay/ Thu, 16 Dec 2021 08:57:10 +0000 https://malayalees.ch/?p=54148 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. കർഷക കൊലപാതകത്തിൽ പ്രതിയായ അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തത് മോദിയുടെ പാപ്പരത്ത നയത്തിൻ്റെ ഏറ്റവും വലിയ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് മോദി ചെയുന്നത്. ശ്രദ്ധാപൂർവം തയ്യാറാക്കിയ തിരക്കഥയിലൂടെ ഭക്തിയുടെ പേരിൽ അദ്ദേഹം നാടകം കളിക്കുകയാണ്. ഈ നാടകം കൊണ്ട് മാത്രം നിങ്ങൾ ഒരു കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന വസ്തുത മാറ്റാൻ കഴിയില്ലെന്നും പ്രിയങ്ക ആരോപിച്ചു. അജയ് മിശ്രയെ പുറത്താക്കി നിയമപ്രകാരം കുറ്റം ചുമത്തുകയും ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കൊലപ്പെടുത്താൻ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ലഖിംപൂർ ഖേരി സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) പറഞ്ഞതിന് പിന്നാലെ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം ശക്തമാണ്.

]]>
മോദി-പോപ്പ് കൂടിക്കാഴ്ച വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി https://malayalees.ch/pm-modi-pope-francis-meeting-in-vatican-update/ Sat, 30 Oct 2021 12:16:51 +0000 https://malayalees.ch/?p=51805 ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. അപ്പോസ്തലിക് കൊട്ടാരത്തിലെ പേപ്പർ ലൈബ്രറിയിലാണ് കൂടിക്കാഴ്ച. ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാന മന്ത്രി. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്.

20 വർഷത്തിന് ശേഷമുള്ള കൂടികാഴ്ചയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. വിശ്വാസികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. കൂടിക്കാഴ്ച ലോകത്തിന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകുന്നു. കാപട്യമുള്ള മതേതരത്വമല്ല ഉയർത്തിക്കാണിക്കേണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചൂണ്ടിക്കാട്ടി.

മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി.

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. പിയാസയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ഇന്ത്യൻ സമൂഹത്തെ കണ്ടത്. പിന്നീട്, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വാൻഡെർ ലെയ്ൻ എന്നിവരുമായി മോദി സംയുക്ത ചർച്ച നടത്തി ഔദ്യോഗിക പരിപാടികൾക്കു തുടക്കം കുറിച്ചു.

]]>