plus two results – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 May 2023 12:02:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png plus two results – malayalees.ch https://malayalees.ch 32 32 പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം https://malayalees.ch/kerala-plus-two-result-2023/ Thu, 25 May 2023 11:54:23 +0000 https://malayalees.ch/?p=81739 കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും.

സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. 77 സ്കൂളുകൾ സമ്പൂർണ വിജയമെന്ന് നേട്ടം കൈവരിച്ചു.

ഹയർ സെക്കൻഡറിയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33815 പേരാണ്. ഏറ്റവും കൂടുതൽ എ പ്ലസുകൾ മലപ്പുറത്ത്. 4897 എ പ്ലസുൽ മലപ്പുറത്തുണ്ട്. എയ്ഡഡ് സ്കൂളുകൾ 86. 31 ശതമാനം വിജയം കൈവരിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ 82.70 ശതമാനവും രേഖപ്പെടുത്തി.

ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയശതമാനം 75.35% ആണ്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 98 പേരും. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ വിജയശതമാനം 78.39 രേഖപ്പെടുത്തി. ഉപരിപഠനത്തിന് അർഹരായവർ 22338 പേരും. ഏറ്റവും കൂടുതൽ വിജയം വയനാട്ടിലാണ്. 20 സ്കൂളുകൾ സമ്പൂർണ വിജയം നേടി. 373 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു.

കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ജൂൺ 2 മുതൽ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രയൽ അലോട്മെന്റ് ജൂൺ 13 ന് ഉണ്ടാകും. ആദ്യ അലോട്ട്മെൻ്റ് ജൂൺ 19 നും. കേരളത്തിൽ പ്ലസ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും എന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല റിസൾട്ടാണ് പൊതുവിലെന്നു വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫോക്കസ് ഏരിയ ഇല്ലാതായിരുന്നു പരീക്ഷ നടന്നത്. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകും കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
പ്ലസ് ടു പരീക്ഷാഫലം പ്രശംസനീയം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ; മുഖ്യമന്ത്രി https://malayalees.ch/states-education-policy-in-right-direction-pinarayi-vijayan/ Tue, 21 Jun 2022 08:45:06 +0000 https://malayalees.ch/?p=63677 ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലം. 83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം വിദ്യാർത്ഥികളിൽ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഇക്കഴിഞ്ഞ അധ്യയനവർഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു.

അവയെ മറികടന്നുകൊണ്ടാണ് ഈ ഉയർന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നു. യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

]]>
പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയം 87.94 ശതമാനം https://malayalees.ch/plus-two-results/ Wed, 28 Jul 2021 11:50:44 +0000 https://malayalees.ch/?p=47370 സംസ്ഥാനത്ത് പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. നാല് മണിയോടെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. ( plus two results ) സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്‌സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.

85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്‌കൂളുകളിലായി 3,73788 പേര്‍ പരീക്ഷ എഴുതി. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 47721 പേര്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതി. 25292 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിലെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 43.64 ശതമാനമായിരുന്നു. പ്ലസ്ടു വിജയത്തില്‍ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് പത്തനംതിട്ടയിലുമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും ഈ മാസം 31 വരെ അപേക്ഷിക്കാം. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത്. സംസ്ഥാനത്ത് 462,527 സീറ്റുകള്‍ പ്ലസ് വണ്‍ പഠനത്തിനുണ്ട്. പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കും. ഓഗസ്റ്റില്‍ തന്നെ ഓണ്‍ലൈന്‍ പഠനം തുടങ്ങുമെന്നും അതിന് മുന്‍പായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഫലം അറിയുന്നതിന്;

http://keralaresults.nic.in

https://www.prd.kerala.gov.in

https://results.kite.kerala.gov.in

http://www.dhsekerala.gov.in

https://kerala.gov.in

2021 ഏപ്രില്‍ എട്ടുമുതല്‍ 26 വരെയായിരുന്നു പ്ലസ്ടു വിഎച്ച്എസ്ഇ പരീക്ഷകള്‍ നടത്തിയത്.
2021 ജൂണ്‍ 1 മുതല്‍ 25 വരെയായിരുന്നു മൂല്യനിര്‍ണയം. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്മായി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തിയറി പരീക്ഷകള്‍ക്ക് ശേഷമാണ് ഇത്തവണ നടത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭിക്കുക

]]>