plus two exam – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jun 2022 04:16:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png plus two exam – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനം നാളെ https://malayalees.ch/kerala-higher-secondary-results/ Mon, 20 Jun 2022 04:16:21 +0000 https://malayalees.ch/?p=63594 സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. പ്ലസ് ടു പരീക്ഷകൾ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. 2021ൽ റിക്കോർഡ് വിജയശതമാനമായിരുന്നു പ്ലസ് ടുവിന് ലഭിച്ചത്. 87.94 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായത്. അതിന് മുമ്പ് 2020ൽ 85.13 ശതമാനമായിരുന്നു വിജയശതമാനം.

അതേസമയം പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

]]>
പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുതുക്കി; മൂല്യനിര്‍ണയം ഇന്നുമുതല്‍ https://malayalees.ch/plus-two-chemistry-exam-evaluation/ Wed, 04 May 2022 04:20:44 +0000 https://malayalees.ch/?p=61219 പുതുക്കിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം പുനഃരാരംഭിക്കും. ഇന്നലെയാണ് പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ഇന്ന്് രാവിലെ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളും പുതുക്കിയ സൂചിക അനുസരിച്ച് വീണ്ടും മൂല്യനിര്‍ണയം നടത്തും.

സംസ്ഥാന വ്യാപകമായുള്ള അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചോദ്യകര്‍ത്താവിന്റെയും വിദഗ്ധ സമിതിയുടെയും ഉത്തര സൂചിക പുനഃരാരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരായ 15 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഉത്തര സൂചികയിലെ അപാകതകള്‍ പരിഹരിച്ചത്. പുതിയ ഉത്തര സൂചിക ഇന്നയെല പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ മൂല്യനിര്‍ണയം പുനഃരാരംഭിക്കും.

എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലത്തെ സെഷനില്‍ ഉത്തരസൂചിക അധ്യാപകര്‍ക്ക് പരിചയപ്പെടുത്തും. മൂല്യനിര്‍ണയം പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിലായിരിക്കും. ഇതുവരെ മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തര പേപ്പറുകള്‍ പുതുക്കിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുമെന്നാണ് സൂചന. ഇതില്‍ വിശദമായ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് പുറത്തിറക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മൂല്യനിര്‍ണയത്തില്‍ നിന്നും വിട്ടു നിന്ന അധ്യാപകര്‍ ഇന്ന് മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുക്കും.

]]>
പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക ഇന്ന് പുനഃപരിശോധിക്കും; നാളെ മൂല്യനിര്‍ണയം പുനരാരംഭിക്കും https://malayalees.ch/plus-two-chemistry-exam-revaluation-2/ Tue, 03 May 2022 04:23:47 +0000 https://malayalees.ch/?p=61154 പ്ലസ്ടു കെമിസ്ട്രി പരീക്ഷാ ഉത്തര സൂചിക പുനഃപരിശോധന ഇന്ന്. രാവിലെ പത്ത് മണിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാകും പരിശോധന നടത്തുക.

വിദഗ്ധ സമിതി രണ്ട് ഉത്തര സൂചികകളും പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കും. ഇത് പ്രകാരം നാളെ മൂല്യ നിര്‍ണയം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. 28,000 പേപ്പറുകള്‍ ഇതുവരെ നോക്കി. ഇവയും പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ പുനര്‍ മൂല്യനിര്‍ണയം നടത്തും.

പരീക്ഷാ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. വിദ്യാര്‍ത്ഥികളെ മറയാക്കി അധ്യാപകര്‍ നടത്തുന്നത് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ്. കെമിസ്ട്രി അധ്യാപകര്‍ മാത്രമാണ് മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഉത്തര സൂചിക പുനപരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എഎച്ച്എസ്ടിഎ രംഗത്തെത്തി. അര്‍ഹമായ മാര്‍ക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയില്‍ പുതിയ ഉത്തരസൂചിക പുറത്തിറക്കണമെന്ന നിര്‍ദേശം എഎച്ച്എസ്ടിഎ മുന്നോട്ടുവച്ചിട്ടുണ്ട്. അധ്യാപകര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.

]]>
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണം; https://malayalees.ch/state-govt-wants-sslc-plus-two-exams-postponed/ Tue, 09 Mar 2021 04:10:32 +0000 https://malayalees.ch/?p=41236 എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം അറിയിച്ചത്.

വോട്ടെടുപ്പ് പൂര്‍ത്തിയായതിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ ഭാഗം. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാര്യം സിപിഎം അധ്യാപക സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറല്‍ ഓഫീസർ സർക്കാരിന്‍റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

]]>