plus one exam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Oct 2021 10:40:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png plus one exam – malayalees.ch https://malayalees.ch 32 32 പ്ലസ് വൺ പ്രവേശനം: സർക്കാർ സമീപനത്തിനെതിരെ കെഎസ്‌യു മാർച്ച്; സംഘർഷം https://malayalees.ch/ksu-march-turns-violent/ Tue, 26 Oct 2021 10:17:43 +0000 https://malayalees.ch/?p=51589 പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഉൾപ്പെടെ ഉപരിപഠനത്തിന് മുഖം തിരിക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം. ( ksu march turns violent )

ബാരിക്കേട് ഭേതിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് എം.ജി റോഡ് ഉപരോധിച്ച പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്.

താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ ഇന്നലെ പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും.

20 ശതമാനം സീറ്റ് വർധന നൽകിയ ജില്ലകളിലും സീറ്റ് ആവശ്യകത ഉണ്ടെങ്കിൽ സർക്കാർ സ്‌കൂളുകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ് വർധിപ്പിച്ച ശേഷവും പരിഹാരം ഉണ്ടായില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ സയൻസ് ബാച്ചിൽ താൽക്കാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മുഴുവൻ എപ്ലസ് ലഭിച്ചവരിൽ 5812 പേർക്ക് മാത്രമാണ് ഇനി അഡ്മിഷൻ ലഭിക്കാനുള്ളത്. ഇന്ന് പ്രഖ്യാപിച്ച അധിക ബാച്ചുകളിലൂടെ അവർക്കും അഡ്മിഷൻ ലഭ്യമാകും. സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുന്നതോടെ മുഴുവൻ എപ്ലസുകർക്കും പ്രവേശനം ലഭിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

]]>
സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം https://malayalees.ch/kerala-plus-one-exam-begins/ Fri, 24 Sep 2021 04:44:16 +0000 https://malayalees.ch/?p=50020 സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. ഇന്ന് രാവിലെ 9.40 നാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷകൾ ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ  ഒക്ടോബർ 13 ന് അവസാനിക്കും. ( kerala plus one exam begins )

പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ ടെംപറേച്ചർ പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടത്. ടെംപറേച്ചർ ഉയർന്ന വിദ്യാർത്ഥികളെ പ്രത്യേകം ഇരുത്തും. വിദ്യാർത്ഥികളെല്ലാം മാസ്ക് ധരിച്ചിട്ടുണ്ടെന്നും, കൂട്ടംകൂടുന്നില്ലെന്നും അധ്യാപകർ ഉറപ്പാക്കും. ഒരു ബഞ്ചിൽ രണ്ട് പേർ എന്ന നിലയിലാണ് ക്രമീകരണം. ബെഞ്ച്, ഡെസ്ക് എന്നിവ സാനിറ്റൈസ് ചെയ്തതായി സ്കൂൾ അധികൃതരും വ്യക്തമാക്കി.

സുപ്രിംകോടതി വിധി അനുകൂലമായതിനെ തുടർന്നാണ് പ്ലസ് വൺ പരീക്ഷകൾ എത്രയും വേഗം നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയാണ് ടൈം ടേബിളും പ്രസിദ്ധീകരിച്ചു. ദിവസവും രാവിലെയാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. പരീക്ഷയുടെ കാര്യത്തിൽ ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രൈവറ്റ് കമ്പാർട്ട്മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള അലോട്ട്‌മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്ന. അപേക്ഷിച്ചതിന്റെ പകുതി പേര്‍ പോലും ആദ്യ അലോട്ട്‌മെന്റില്‍ ഇടം പിടിച്ചില്ല. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കി. ഇതോടെ സീറ്റ് ക്ഷാമം രൂക്ഷമാകുമെന്ന് ഉറപ്പായി. ആകെ 465219 പേരാണ് പ്ലസ് വണിനു അപേക്ഷിച്ചത്. ഇതില്‍ 2,18,418 പേരാണ് ആദ്യ അലോട്‌മെന്റില്‍ ഉള്‍പ്പെട്ടത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട മാത്രമാണ് ഇനിയുള്ള അലോട്ട്‌മെന്റില്‍ വരാനുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബാച്ചുകള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ എ പ്ലസ് ഗ്രേഡ് ലഭിച്ചത്. ട്രയല്‍ അലോട്ട്‌മെന്റില്‍ തന്നെ എ പ്ലസ് നേടിയ പലര്‍ക്കും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനു പുറമെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാത്തതും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളേയും ആശങ്കയിലാക്കി. ചിലയിടങ്ങളില്‍ വെബ്‌സൈറ്റുകള്‍ ലഭിക്കാനും പ്രയാസം നേരിട്ടു. ലഭിച്ചിടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ ചെയ്യാനും കഴിഞ്ഞില്ല. പുതിയ വ്യവസ്ഥപ്രകാരം ഓരോ കുട്ടിക്കും സ്‌കൂളില്‍ പ്രവേശനത്തിന് തീയതിയും സമയവും നിശ്ചയിച്ചിട്ടുണ്ട്. ലോഗിന്‍ ചെയ്താല്‍ മാത്രമേ ഏതു സ്‌കൂളിലാണ് പ്രവേശനമെന്നും എത്ര മണിക്ക് എത്തണമെന്നും വ്യക്തമാകുകയുള്ളൂ.

]]>
പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രായോഗികമല്ല, വേണ്ടത് എഴുത്ത് പരീക്ഷ : സംസ്ഥാന സർക്കാർ https://malayalees.ch/kerala-govt-plus-one-exam/ Sat, 11 Sep 2021 03:45:30 +0000 https://malayalees.ch/?p=49418 പ്ലസ് വൻ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്‌മൂലം സമർപ്പിച്ചത്. എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് സർക്കാർ ആവശ്യം.

പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈൽ ഫോൺ പോലും ലഭ്യമാകാൻ കഴിയാത്ത വിദ്യാർത്ഥികളുണ്ടെന്നും ഓൺലൈൻ പരീക്ഷ തീരുമാനിച്ചാൽ അവർക്ക് പരീക്ഷയെഴുതാൻ കഴിയില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. പ്ലസ് വൺ പരീക്ഷ നടത്തിയാൽ മാത്രമേ പ്ലസ് ടു കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുകയുള്ളു. അതിനാൽ എഴുത്തു പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ പൊതുതാൽപര്യഹർജികൾ തള്ളണമെന്നും സത്യവാങ്‌മൂലത്തിൽ സർക്കാർ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ഒരു വിദ്യാർത്ഥിക്ക് പോലും രോഗബാധയുണ്ടാകാൻ കഴിയാത്ത രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മൂന്നാം തരംഗം ഒക്ടോബറിൽ വരുമെന്നാണ് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. അതിനാൽ ഈമാസം അവസാനത്തിന് മുൻപ് പരീക്ഷ നടത്താൻ തയാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഇന്റർനെറ്റ് ലഭ്യത അടക്കം പ്രശ്നങ്ങൾ ഉള്ളതിനാൽ ചോദ്യപേപ്പർ ചോർച്ച അടക്കം തടയാൻ എഴുത്തുപരീക്ഷയാണ് അഭികാമ്യം.

പൊതുതാൽപര്യഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

]]>
കൊവിഡ് വ്യാപനം; പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ https://malayalees.ch/plus-one-exam/ Fri, 03 Sep 2021 04:02:46 +0000 https://malayalees.ch/?p=48997 സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്ലസ് വണ്‍ എഴുത്തു പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഈമാസം ആറ് മുതല്‍ പതിനാറ് വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരുപോലെ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തീരുമാനമെന്ന് തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ടി.പി.ആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ഒക്ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണ്. വാക്‌സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷയ്ക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണ്. സിബിഎസ്ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

]]>