Plus one admission – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Aug 2022 04:26:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Plus one admission – malayalees.ch https://malayalees.ch 32 32 പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ഇന്ന് രാവിലെ 11 മുതൽ പ്രവേശനം നേടാം https://malayalees.ch/first-allotment-for-plus-one-admission-published/ Fri, 05 Aug 2022 04:25:55 +0000 https://malayalees.ch/?p=65951 സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ ഒൻപതിനു പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമായി. ഇന്ന് രാവിലെ 11 മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചിരുന്നു.

ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തിയതികളിൽ നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഈ മാസം 22നും പ്രസിദ്ധീകരിക്കും. പ്രവേശനം 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെന്റ് സമയം നീട്ടിയതിനാൽ മുഖ്യ അലോട്ട്‌മെന്റും നീട്ടുകയായിരുന്നു.

]]>
പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു https://malayalees.ch/plus-one-trial-allotment-published/ Fri, 29 Jul 2022 04:26:01 +0000 https://malayalees.ch/?p=65584 സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്.

ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ നീളാൻ കാരണം.

]]>
പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി https://malayalees.ch/plus-one-school-admission-application-deadline-extended/ Fri, 22 Jul 2022 12:12:28 +0000 https://malayalees.ch/?p=65257 സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഇന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ക്ക് തുടര്‍പഠനം അസാധ്യമാകുമെന്നാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അതിനിടെയാണ് ഇന്ന് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.

]]>
ഹയര്‍ സെക്കന്‍ഡറി പ്രവേശനം; സാങ്കേതിക നൂലാമാലകളില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍ https://malayalees.ch/higher-secondary-admission-students-entangled-in-technical-strings/ Wed, 19 Aug 2020 04:53:14 +0000 https://malayalees.ch/?p=30440 അപേക്ഷ സമര്‍പ്പിച്ചപ്പോള്‍‌ മൊബൈല്‍ നമ്പര്‍‌ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പുതിയ അപേക്ഷാ നടപടിക്രമം രക്ഷിതാക്കള്‍ക്ക് കുരുക്കാകുന്നു. അപേക്ഷ സമര്‍പ്പിച്ചപ്പോള്‌ മൊബൈല്‍ നമ്പര്‌ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി.എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താന്‍ നടപടി ആരംഭിച്ചതായി ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍‌ അറിയിച്ചു.

ശ്രീ ശബരി,അനഘശ്രീ,ശ്രീഹരി,കോഴിക്കോട് ചാലില്‍ താഴത്തെ സുരേഷ് കുമാറിന്‍റെയും ബിന്ദുവിന്‍റെയും മൂന്ന് മക്കളായ ഇവര്‍ എസ്.എസ്. എല്‍.സിക്ക് വാങ്ങിയത് മികച്ച വിജയം.പക്ഷേ പ്ലസ് വണ്‍ അപേക്ഷയിലെ സാങ്കേതിക പരിഷ്കാരങ്ങള്‍ ഇവര്‍ക്കു ആദ്യം വിനയായി.

പലരുടെയും അവസ്ഥ സമാനമാണ്.ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം സമര്‍പ്പിച്ച മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരിക.ആ നമ്പര്‍ ഉപയോഗിച്ച് വേണം കാന്‍ഡിഡേറ്റ് ലോഗിന് ചെയ്യാന്‍.ആദ്യം നല്‍കിയ നമ്പര്‍ തെറ്റിയവര്‍ക്ക് ഒടിപി ലഭിക്കില്ല. ലാന്‍റ് ഫോണ്‍ നമ്പര്‍ നല്‍കിയവരുടേയും അവസ്ഥ ഇതു തന്നെ.അപേക്ഷയില്‍ നല്‍കിയ വിവരങ്ങളിലെ തെറ്റു തിരുത്താനുളള നടപടി ആരംഭിച്ചതായാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.തെറ്റുതിരുത്താന്‍ അപേക്ഷാ നമ്പര്‍,സ്കീം, രജിസ്റ്റര്‍നമ്പര്‍, ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെച്ച് അപേക്ഷ നല്‍കണം.ഒപ്പം ആധാറിന്‍റെയും അപേക്ഷയുടെയും പകര്‍പ്പും.എന്നാല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള അവസാന തിയതിക്ക് ഒരു ദിവസം മാത്രം ശേഷിക്കേ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം ഉള്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതും പ്രതിസന്ധിയാകും.

]]>