plea – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Jun 2022 12:42:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png plea – malayalees.ch https://malayalees.ch 32 32 ഹൈദർപോറ ഏറ്റുമുട്ടൽ: അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി https://malayalees.ch/man-wants-to-dig-out-body-of-son-killed-in-encounter-plea-in-supreme-court/ Fri, 24 Jun 2022 12:41:56 +0000 https://malayalees.ch/?p=63855 ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമീർ മാഗ്രിയുടെ മൃതദേഹം പുറത്തെടുക്കുന്നത് തടഞ്ഞ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിനെതിരെ പിതാവ് സുപ്രീം കോടതിയിൽ. മുഹമ്മദ് ലത്തീഫ് മാഗ്രി സമർപ്പിച്ച ഹർജി ജൂൺ 27ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വർഷം ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

ജീവിതത്തിലുടനീളം സൈന്യത്തെ പിന്തുണച്ചിരുന്നവരാണ് ആമിർ മാഗ്രിയുടെ കുടുംബം. മൃതദേഹം പുറത്തെടുക്കുന്നത് അന്ത്യകർമങ്ങൾ നടത്താൻ വേണ്ടിയാണെന്നും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിനുള്ള അവകാശം ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്നുവെന്നും അവധിക്കാല ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഹർജിയിൽ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടുന്നു.

ദിവസം കഴിയുന്തോറും മൃതദേഹം പുറത്തെടുക്കുന്നത് ബുദ്ധിമുട്ടാകുമെന്നും, ഹർജി അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തി പരിഗണിക്കണമെന്നും ആനന്ദ് ഗ്രോവർ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി ജൂൺ 27ന് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ കെടി രവി കുമാർ, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് അറിയിക്കുകയായിരുന്നു.

]]>
വ്യാജ പേരുകൾ നീക്കണമെന്ന ചെന്നിത്തലയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിക്കും https://malayalees.ch/chennithalas-petition-to-remove-fake-names-in-high-court-today/ Mon, 29 Mar 2021 04:06:53 +0000 https://malayalees.ch/?p=42170 വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും.

131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയിൽ ചേർത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.

വോട്ടർ പട്ടികയിൽ വ്യാജമായി പേരു ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.

]]>