playschool teachers – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Jun 2020 05:03:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png playschool teachers – malayalees.ch https://malayalees.ch 32 32 ‘കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ?’; ശ്രീനിവാസന് അംഗന്‍വാടി അധ്യാപികയുടെ മറുപടി https://malayalees.ch/womens-commission-case-sreenivasan-anganavadi-teachers-open-letter/ Sat, 20 Jun 2020 05:03:08 +0000 https://malayalees.ch/?p=27357 അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തിരുന്നു

അംഗന്‍വാടി അധ്യാപികമാര്‍ക്കെതിരെ ചലച്ചിത്രനടന്‍ ശ്രീനിവാസന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുറന്ന കത്തുമായി അംഗന്‍വാടി അധ്യാപിക. കേരളത്തിലെ ഏതെങ്കിലും അംഗന്‍വാടി താങ്കള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, അവിടുത്തെ പ്രവര്‍ത്തനം അറിയുമോയെന്ന് ലക്ഷ്മി ശ്രീനിവാസനോട് ചോദിച്ചു.

‘ക്യാമറയുടെ മുമ്പില്‍ എന്തും പറയാനുള്ള ഊര്‍ജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങള്‍ പഠിക്കണം എന്നിട്ടേ പറയാന്‍ പാടുള്ളു. കൃത്യമായി ട്രെയിനിംഗ് കിട്ടിയ, ജീവനക്കാരാണ് അംഗനവാടിയിലെന്ന് മനസ്സിലാക്കാതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിന്‍വലിക്കണം’, കത്തില്‍ പറയുന്നു.

‘ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’- എന്നായിരുന്നു ശ്രീനിവാസന്‍റെ പരാമര്‍ശം.

അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് അപമാനിച്ചെന്ന പരാതിയില്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തിരുന്നു. ശ്രീനിവാസന്‍റെ പരാമർശം അപക്വവും അപലപനീയവുമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പരാമർശം പിൻവലിക്കണമെന്നും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടാവില്ലെന്നും അറിയിച്ചു. സിറ്റിംഗ് പുനരാരംഭിക്കുന്ന ഉടൻതന്നെ ശ്രീനിവാസനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.

ലക്ഷ്മി ദാമോദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട ശ്രീനിവാസൻ,താങ്കൾ അങ്കണവാടി ജീവനക്കാരെ കുറിച്ചു പറഞ്ഞല്ലോ!

കേരളത്തിലെ ഏതെങ്കിലും ഒരു അങ്കണവാടി താങ്കൾ സന്ദർശിച്ചിട്ടുണ്ടോ??

അങ്കണവാടിയിൽ നടക്കുന്ന പ്രവർത്തനം എന്തെന്നറിയുമോ??

താങ്കളുടെ മക്കൾ പഠിച്ചത് അങ്കണവാടിയിലാവില്ല എന്നും അറിയാം. അങ്കണവാടിയിൽ ജീവനക്കാർ ചെയ്യുന്ന ജോലി എന്തെല്ലാം എന്ന് താങ്കൾക്കറിയാമോ..?

അങ്കണവാടി ജീവനക്കാരെ നിങ്ങൾ സംബോധന ചെയ്ത ആ ഒരു രീതിയുണ്ടല്ലോ, വളരെ മോശമായിപ്പായി. സ്ത്രീപക്ഷ സിനിമയെടുത്ത് സ്ത്രീകളോട് ബഹുമാനം ഉള്ള തിരക്കഥയെഴുതുന്ന താങ്കൾ ഇത്രമോശമായി സംസാരിച്ചതിൽ നിന്നും മനസ്സിലായി താങ്കളാരാണ് എന്ന്….

വളരെ മോശമായ ഈ പ്രസ്ഥാവന നിങ്ങൾ ഇറക്കിയത് കേരളത്തിലെ സാധാരണക്കാരന്‍റെ മക്കൾ പഠിക്കുന്ന സ്ഥാപനത്തെ കുറിച്ചാണ്. അങ്കണവാടി ജീവനക്കാർ ഉപയോഗിക്കുന്ന Smart Phone (ICDS CAS) താങ്കൾ ഒന്നു കാണണം. അലഞ്ഞു നടക്കുന്നവളുമാരല്ല അത് കൈകാര്യം ചെയ്യുന്നത്. ഗവൺമെൻ്റ് കൃത്യമായി ട്രൈനിംഗ് നല്‍കിയ ജീവനക്കാരാണ്. ഇന്ത്യയിൽ പൊതുമേഖലയിൽ ആദ്യമായാണ് ഇത്തരം ഒരു ആപ്ലിക്കേഷൻ കീഴ്ജീവനക്കാർ ഉപയോഗിക്കുന്നതെന്നും ഒന്ന് താങ്കൾ അറിയണം. ക്യാമറയുടെ മുമ്പിൽ എന്തും പറയാനുള്ള ഊർജ്ജം നല്ലതാണ്. പക്ഷെ കാര്യങ്ങൾ പഠിക്കണം എന്നിട്ടേ പറയാൻ പാടുള്ളു. കൃത്യമായി ട്രൈനിംഗ് കിട്ടിയ, ജീവനക്കാരാണ് അങ്കണവാടിയിലെന്ന് മനസ്സിലാക്കതെയുള്ള താങ്കളുടെ ഈ അഭിപ്രായം പിൻവലിക്കണം….അനൗപചാരിക വിദ്യാഭ്യാസമാണ് ഒരു കുട്ടിയുടെ അടിത്തറയിടുന്നത്. അതിനാവശ്യമായ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്ന സ്ഥാപനങ്ങളാണ് അങ്കണവാടികൾ. 83% തലച്ചോറിന്‍റെ വളർച്ച നടക്കുന്ന കാലഘട്ടത്തിന്‍റെ പ്രാധാന്യവും കുട്ടികളുടെ മനശാസ്ത്രവും അടിസ്ഥാനപരമായി ജീവനക്കാർക്ക് ഗവൺമെൻ്റ് ട്രൈനിംഗ് പിരിയേഡില്‍ നല്‍കുന്നു എന്നതുകൂടെ അറിയുക.

]]>
നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു https://malayalees.ch/women-commission-took-case-against-sreenivasan/ Fri, 19 Jun 2020 08:42:57 +0000 https://malayalees.ch/?p=27317 അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്.

നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്.

അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി.

“ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ”- എന്നായിരുന്നു ശ്രീനിവാസന്‍റെ പരാമര്‍ശം.

ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ശ്രീനിവാസന്‍റെ പരാമർശം തങ്ങളെ വേദനിപ്പിച്ചതായി അംഗൻവാടി അധ്യാപികമാർ പറഞ്ഞു.

ശ്രീനിവാസന്‍റെ പരാമർശം അപക്വവും അപലപനീയവുമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. പരാമർശം പിൻവലിക്കണം. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ വനിതാ കമ്മീഷൻ സിറ്റിംഗ് ഉണ്ടാവില്ല. സിറ്റിംഗ് പുനരാരംഭിക്കുന്ന ഉടൻതന്നെ ശ്രീനിവാസനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും ഷാഹിദാ കമാൽ വ്യക്തമാക്കി.

]]>