Plane Crash – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:54:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Plane Crash – malayalees.ch https://malayalees.ch 32 32 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ https://malayalees.ch/plane-crash-air-ambulance-russia/ Mon, 22 Jan 2024 04:52:58 +0000 https://malayalees.ch/?p=95044 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌.

അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.

]]>
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനം തകര്‍ന്ന് മരിച്ചു https://malayalees.ch/actor-christian-oliver-his-2-daughters-killed-in-plane-crash-in-the-caribbean/ Sat, 06 Jan 2024 04:58:14 +0000 https://malayalees.ch/?p=94141
ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിക്കുകയായിരുന്നു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മഡിത (10), അന്നിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്‌സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ അപകടമുണ്ടായത്. വിമാനം പറന്നു പൊങ്ങിയതിനു പിന്നാലെ കടലില്‍ പതിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായാണ് താരം ബെക്വിയയില്‍ എത്തിയത്.

]]>
ലാൻഡിംഗിനിടെ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം https://malayalees.ch/two-airplanes-collided-killed-2/ Fri, 19 Aug 2022 04:34:23 +0000 https://malayalees.ch/?p=66645 വടക്കൻ കാലിഫോർണിയയിൽ വിമാനാപകടം. ലാൻഡിംഗിനിടെ രണ്ട് ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്.

അമേരിക്കൻ സമയം ഉച്ചയ്ക്ക് 3 മണിക്ക് മുൻപായാണ് വാട്‌സൺവിൽ മുനിസിപൽ വിമാനത്താവളത്തിൽ കൂട്ടിയിടി സംഭവിച്ചത്. അപകട സമയത്ത് ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 340 ൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

ലാൻഡിംഗിന് തൊട്ടുമുന്നെയായിരുന്നു അപകടം. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ നൽകാനുള്ള കണ്ട്രോൾ ടവർ ഈ കൊച്ചു വിമാനത്താവളത്തിലില്ല.

]]>
ചൈനയിലെ വിമാന അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി https://malayalees.ch/deeply-shocked-saddened-to-learn-about-plane-crash-in-china-pm-modi/ Tue, 22 Mar 2022 04:49:38 +0000 https://malayalees.ch/?p=58883 ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കുമിങിൽ നിന്ന് ഗ്വാങ്ചൂവിലേക്ക് 132 യാത്രക്കാരുമായി പോയ വിമാനമാണ് തകർന്ന് വീണത്.

യാത്രാ വിമാനം തകർന്ന വിവരം അങ്ങേയറ്റം ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ഇരകളായവരുടെ കുടുംബത്തിനൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനകളും ചിന്തകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ ഈസ്റ്റേൺ എയർലൈനിന്റെ ബോയിങ് 737-800 വിമാനമാണ് അപകടത്തിൽപെട്ടത്. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനം ദക്ഷിണ ചൈനയിലെ പർവതപ്രദേശത്താണ് തകർന്ന് വീണത്.

]]>
കരിപ്പൂരില്‍ തകര്‍ന്ന വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പ്രാഥമിക റിപ്പോര്‍ട്ട് https://malayalees.ch/atc-initial-report-on-karipur-plane-crash-news/ Sat, 08 Aug 2020 09:01:12 +0000 https://malayalees.ch/?p=29875 പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനമിറങ്ങിയത് ദിശതെറ്റിയെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ (എടിസി) പ്രാഥമിക റിപ്പോര്‍ട്ട്. സാധാരണ വിമാനമിറങ്ങുക കാറ്റിന് എതിര്‍ ദിശയിലാണ്. എന്നാല്‍ കാറ്റ് അനുകൂലമായ ദിശയിലാണ് വിമാനമിറക്കിയത്. ഇത് ടെയില്‍ വിന്‍ഡ് പ്രതിഭാസത്തിന് കാരണമാകുകയും കാറ്റിനനുസരിച്ച് വിമാനത്തിന്‍റെ വേഗം കൂടുകയും ചെയ്തു. പ്രഥമ വിവരപ്രകാരം റണ്‍വേയുടെ നടുവിലാണ് വിമാനം ഇറക്കിയത്. എഞ്ചിന്‍ ഓഫ് ചെയ്തത് വിപരീത ഫലമുണ്ടാക്കിയെന്നും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പെട്ട വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത് ഏറെ മുന്നോട്ട് നീങ്ങിയാണെന്നാണ് കണ്ടെത്തല്‍. ഇതും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡിജിസിഎ ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ വിദഗ്ധ സംഘവും കരിപ്പൂരിലെത്തി പരിശോധന നടത്തുകയാണ്. ഡി.ജി.സി.എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നു. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു

]]>
കണ്ടൈന്‍മെന്റ് സോണ്‍, കോരിച്ചൊരിയുന്ന മഴ; കരിപ്പൂരില്‍ നാട്ടുകാരുടെത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം https://malayalees.ch/malappuram-natives-rescue-karipur-flight-mishap-news/ Sat, 08 Aug 2020 04:40:08 +0000 https://malayalees.ch/?p=29841 കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി

പെരുമഴയെയും കോവിഡെന്ന മഹാമാരിയെയും തോൽപിച്ച നാട്ടുകാരുടെ ഇടപെടലാണ് വിമാന അപകടത്തിന്റെ ആഘാതം കുറച്ചത്. വിവരം അറിഞ്ഞ് വാഹനവുമായി എത്തിയവർ ആരെയും കാക്കാതെ ഓരോരുത്തരെയും ആശുപത്രികളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഇന്നലെ രാത്രി കരിപ്പൂരിൽ നടന്നത്.

കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാൽ മലപ്പുറത്തെ നാട്ടുകാർ തുടക്കത്തിൽ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവർത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഇൌ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകള്‍, നാട്ടിലെത്തിയാല്‍ ക്വാറന്റീനില്‍ പോകേണ്ടവര്‍, പലർക്കും രോഗബാധ ഉണ്ടായിരു ന്നിരിക്കണം, പക്ഷേ അതൊന്നും നാട്ടുകാര്‍ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ തന്നെ നിന്നു. വിമാനത്തിന്റെ മുന്‍ ഭാഗം ഇടിച്ച് തകര്‍ത്ത മതിനിലിടയിലൂടെ ഓടിക്കയറിയാണ് നാട്ടുകാര്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്‍റെ മുന്‍ ഭാഗം തകര്‍ന്നിരുന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.

]]>