pk kunjanandhan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Apr 2021 12:10:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pk kunjanandhan – malayalees.ch https://malayalees.ch 32 32 അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടർപട്ടികയിൽ https://malayalees.ch/the-name-of-the-late-cpm-leader-kunhanandan-is-in-the-voters-list/ Thu, 01 Apr 2021 12:10:17 +0000 https://malayalees.ch/?p=42384 അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടർപട്ടികയിൽ. കൂത്തുപറമ്പിലെ എഴുപത്തിയഞ്ചാം നമ്പർ ബൂത്തിലാണ് കുഞ്ഞനന്തന്‍റെ പേരുളളത്. എഴുന്നൂറ്റിഅറുപത്തിരണ്ടാം നമ്പര്‍ വോട്ടറായാണ് പേരുള്ളത്.

മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെ, കൂത്തുപറമ്പ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി കൊടുത്തു.

]]>