pk kunjalikkutty – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Mar 2021 08:24:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pk kunjalikkutty – malayalees.ch https://malayalees.ch 32 32 പ്രശ്‌നങ്ങളൊന്നുമില്ല, സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകം: പികെ കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunjalikkutty-on-league-names/ Fri, 05 Mar 2021 08:24:33 +0000 https://malayalees.ch/?p=41094 മലപ്പുറം: മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.

‘യുഡിഎഫുമായി നടത്തിയ ചര്‍ച്ച ഇന്നാണ് പൂര്‍ണമായി വിലയിരുത്തിയത്. യൂത്ത് ലീഗ് നേതാക്കളും യോഗത്തിനുണ്ടായിരുന്നു. കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ, മണ്ഡലം നേതാക്കളുടെ യോഗം ശനിയാഴ്ച നടക്കും. അതിനു ശേഷമാകും പ്രഖ്യാപനം’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

]]>