pk kunhalikutty – malayalees.ch https://malayalees.ch Malayalam Online News Portal Mon, 19 Sep 2022 04:28:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pk kunhalikutty – malayalees.ch https://malayalees.ch 32 32 പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും https://malayalees.ch/km-shaji-muslim-league/ Mon, 19 Sep 2022 04:28:26 +0000 https://malayalees.ch/?p=68257 നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. വിശദീകരണം നൽകാൻ കെ എം ഷാജിയോട് ഇന്ന് പണക്കാടെത്താൻ സംസ്ഥാന അധ്യക്ഷൻ നിർദേശം നൽകിയതായാണ് സൂചന. സാദിഖലി തങ്ങളെ കൂടാതെ ജനറൽ സെക്രട്ടറി ചുമതല വഹിക്കുന്ന പി എം എ സലാമും ഷാജിയുമായി കൂടിക്കാഴ്ച നടത്താനാണ് സാധ്യത. അതേസമയം വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തി. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്‌ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ച് എത്തിയത്. ‘ഞങ്ങളെല്ലാം മുസ്ലിം ലീഗ് രാഷ്ട്രീയമാണ് പറയുന്നതെന്നും, വാക്കുകളിൽ നിന്ന് മറ്റെന്തെങ്കിലും കിട്ടാൻ മെനക്കെടേണ്ടെ’ന്നും വിവാദങ്ങൾക്ക് പരോക്ഷ മറുപടിയായി കെ എം ഷാജി വേദിയിലിരിക്കവേ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാൽ തുടർന്ന് സംസാരിച്ച കെഎം ഷാജി പ്രസംഗ വിവാദം പരാമർശിച്ചില്ല. യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം പരിപാടിക്കെത്തിയ ഇരു നേതാക്കളെയും ലീഗ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഈ മാസം ഒൻപതിന് ജിദ്ദയിലെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമർശനങ്ങളാണ് കെ എം ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ നടത്തിയിരുന്ന വിമർശനങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാർട്ടിയിൽ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമർശനം ഉന്നയിച്ചത്.

]]>
മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത് https://malayalees.ch/internal-problems-in-muslim-league/ Tue, 19 Jul 2022 04:44:49 +0000 https://malayalees.ch/?p=65041 കെ.എസ് ഹംസയ്‌ക്കെതിരായ നടപടിയോടെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ മറനീക്കി പുറത്ത്. പി.കെ കുഞ്ഞാലിക്കുട്ടി വിഭാഗവും മറുപക്ഷവും സമൂഹമാധ്യമങ്ങളിൽ പോര് തുടരുകയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പോടെ പാർട്ടിയിലെ കലഹം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

മുസ്ലീം ലീഗ് പ്രവർത്തകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉണ്ടായത് സംഘടിത ആക്രമണമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിലെ കെ.എസ് ഹംസയാണ് രൂക്ഷ വിമർശനം നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് സമരത്തെ കുഞ്ഞാലിക്കുട്ടി അവഗണിക്കുന്നു എന്ന് ഹംസ പറഞ്ഞു. ലോക്സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെയും വിമർശനമുന്നയിച്ചിരുന്നു.

ലീഗിന് ഡൽഹിയിൽ അഖിലേന്ത്യ ഓഫീസ് തുടങ്ങാൻ നേരത്തെ തീരുമാനിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിക്കായിരുന്നു അതിൻറെ ചുമതല. എന്നാൽ മൂന്ന് കെട്ടിടം കണ്ടെത്തിയിട്ടും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി എന്ന് മറ്റൊരു നേതാവ് യോഗത്തിൽ തുറന്നടിച്ചു. ചന്ദ്രികയുടെ കാര്യത്തിൽ നേതാക്കൾ താൽപര്യം കാണിക്കാത്തതും ചിലർ വിമർശിച്ചു. കുറ്റപ്പെടുത്തൽ കടുത്തപ്പോഴും സംസ്ഥാന പ്രസിഡന്റ് രക്ഷയ്‌ക്കെത്തിയില്ലെന്ന പരാതി കുഞ്ഞാലിക്കുട്ടിക്കുണ്ട്.

അതോടെയാണ് അദ്ദേഹം രാജഭീഷണി മുഴക്കിയത് എന്നാണ് വിവരം. രാജഭീഷണി മുഴക്കി എന്നത് അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വിഭാഗം പറയുന്നു. പാണക്കാട് തങ്ങൾമാരുടെ സാന്നിധ്യത്തിൽ ഇത്ര കടുത്ത ആരോപണങ്ങൾ ലീഗിൽ പതിവില്ലാത്തതാണ്. അടുത്തമാസം നടക്കാനിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയിൽ രൂക്ഷമായ ഉൾപ്പോര് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

]]>
‘വിവാദങ്ങള്‍ സി.പി.എം സൃഷ്ടി’; എതിരാളികളുടെ കെണിയിൽ വീഴാതിരിക്കാൻ സംഘടനയിൽ അച്ചടക്കം അനിവാര്യമെന്ന് കുഞ്ഞാലിക്കുട്ടി https://malayalees.ch/pk-kunhalikutty-says-controversy-against-muslim-league-is-the-work-of-cpm/ Mon, 09 Aug 2021 04:30:40 +0000 https://malayalees.ch/?p=47838 വിവാദങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെതിരെ ആരോപണമുയർത്തി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്നും സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരായ പ്രതിഷേധം മറി കടക്കാനാണ് സി.പി.എം ശ്രമമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയിലെ അഭിപ്രായവ്യത്യാസം സംബന്ധിച്ച ചർച്ച സജീവമായ സാഹചര്യത്തിലാണ് പുതിയ പ്രതിരോധവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

സമുദായത്തിന്‍റെ അവകാശങ്ങൾക്കു വേണ്ടി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇത് പറയുമ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്തുവരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്‍റലക്ച്വൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

അതേസമയം, മുഈനലി തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ മീഡിയവണ്‍ ചർച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു. മുഈനലി തങ്ങളുടെ ആരോപണങ്ങള്‍ തെറ്റെന്ന് പറഞ്ഞ് തള്ളിയ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടില്‍ നിന്ന് വിരുദ്ധമാണ് കെ.എസ് ഹംസയുടെ പ്രതികരണം. മുഈനലിയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് പാർട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന സൂചനയാണ് കെ.എസ് ഹംസ നല്‍കിയത്.

]]>
റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി; ഷാജിക്ക് പാർട്ടിയുടെ പിന്തുണ https://malayalees.ch/pk-kunjalikkutty-defends-km-shaji-in-vigilance-raid/ Thu, 15 Apr 2021 04:04:15 +0000 https://malayalees.ch/?p=42913 കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

‘തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടില്‍ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. അനവസരത്തില്‍ ഉണ്ടായ റെയ്ഡാണിത്. ഇത് രാഷ്ട്രീയ പകപോക്കല്‍ തന്നെയാണ്.’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘വീട്ടിൽ നിന്ന് പണം പിടിച്ചു എന്നാണ് പറയുന്നത്. എല്ലാ സ്ഥാനാർത്ഥികളും ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. എല്ലാവരും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ അനുവദിച്ച ഒരു സംഖ്യയുണ്ട്. പരമ്പരാഗതമായി ഞങ്ങൾ സ്വീകരിച്ചു പോരുന്നത്, പാർട്ടി പരമാവധി സഹായിക്കും. ഓരോ സ്ഥാനാർത്ഥികളോടും പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കാൻ പറയും. അതിലേക്കാണ് പാർട്ടി നിശ്ചിത സംഖ്യ കൊടുക്കുന്നത്. സമയമാകുമ്പോൾ പാർട്ടിയും സ്ഥാനാർത്ഥിയും റിട്ടേൺ കൊടുക്കും. അതിന്റെ സമയമായിട്ടില്ല’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ചില സ്ഥാനാർത്ഥികൾക്ക് കൂടുതലും കുറവും പണം കിട്ടും. അതെല്ലാം നിയമപ്രകാരം കിട്ടുന്നതുമാണ്. എല്ലാം കൊടുത്തു തീർത്ത ശേഷം ബാക്കി വന്ന പണമുണ്ടെങ്കിൽ അത് പാർട്ടിയോട് ചർച്ച ചെയ്യും. കുറവാണെങ്കിൽ അതേക്കുറിച്ച് ചർച്ച ചെയ്യും. മാസങ്ങൾ നീളുന്ന പ്രോസസ് ആണത്. അതിനിടക്ക് വന്നിട്ട് കാശ് അധികമുണ്ടെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുക. ഷാജിയുടെ കാര്യത്തിൽ അസാധാരണമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. അതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ക്ലിയറൻസ് ഇല്ലാതെ ഇങ്ങനെ ഒരു പരിശോധന നടക്കില്ല. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ നമ്മൾ അറിയുന്നതല്ലേ.’ – അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി https://malayalees.ch/ommen-chandy-ramesh-chennithala-in-panakkad-news/ Wed, 27 Jan 2021 09:40:33 +0000 https://malayalees.ch/?p=39198 നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തെരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്.

രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അഞ്ച് സീറ്റുകള്‍ അധികാണ് ലീഗ് ചോദിച്ചിരിക്കുന്നത്. ഇന്ന് രാഹുല്‍ ഗാന്ധി എംപി എത്തുമ്പോള്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

]]>